Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റനില്‍ മകരവിളക്ക് മഹോത്സവം കൊണ്ടാടി   - ശങ്കരന്‍കുട്ടി, ഹുസ്റ്റണ്‍

Picture

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീധര്‍മ്മശാസ്താ തിരുനടയില്‍
മകരവിളക്ക് ആഘോഷങ്ങള്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. രണ്ടു മാസമായി നീണ്ടു നിന്ന മണ്ഡല മകരവിളക്ക് പൂജകളുടെ സമാപന ദിവസമായ 2018 ജനുവരി 14 ഞായറാഴ്ച അയ്യപ്പഭക്തന്മാരാലും മറ്റ് ഭക്തജനങ്ങളാലും ശ്രീ ധര്‍മ്മശാസ്താ തിരുനട നൂറുകണക്കിന് വിശ്വാസികളുടെ ശരണം വിളികളാലും താളമേളങ്ങളാലും മുഖരിതമായിരുന്നു:

മുഴുക്കാപ്പു ചാര്‍ത്തിയ ശ്രീഗുരുവായൂരപ്പനും പഷ്പാഭിഷേക നിമഗ്‌നനായ ശ്രീധര്‍മ്മശാസ്താവും എല്ലാ ഭക്തജനങ്ങള്‍ക്കും തികച്ചും ഭക്തി സാന്ദ്രമായ നിര്‍വൃതി നല്‍കി അനുഗ്രഹിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. ശ്രീ ധര്‍മ്മശാസ്ത സന്നിധിയില്‍ ചുറ്റുവിളക്ക്, ചെമ്പടമേളം, പുഷ്പാഭിഷേകം എന്നിവയുടെ അകമ്പടിയോടെ നടന്ന ദീപാരാധന മനസ്സിനും ശരീരത്തിനും ദൈവീകമായ ഒരു അനഭുതി തന്നെ പ്രദാനം ചെയ്തു.

ഭക്തജനങ്ങളുടെ കൂട്ടായ കലവറയില്ലാത്ത ഈ സഹകരണത്തിനും വാളന്റിയര്‍മാര്‍ നല്‍കിയ പരിപൂര്‍ണ പിന്തുണക്കും പ്രസിഡന്റ് ഉൃ. ബിജു പിള്ള തന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തി എന്നു മാത്രമല്ല ഇനിയും ഇതുപോലെയുള്ള നിസ്സീമമായ സഹകരണം എല്ലാ ആഘോഷങ്ങളിലും ഉണ്ടാവേണമേ എന്ന് അഭ്യര്‍ധിക്കുകയും ചെയ്തു. ശ്രീ സുരേന്ദ്രന്റെന നേതൃത്വത്തില്‍ അശോകന്‍, ഗിരീഷ്, റിജേഷ് എന്നിവര്‍ ചേര്‍ന്ന് ഉണ്ടാക്കിയ സ്വാദിഷ്ടമായ അന്നദാനവും നടന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code