Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാവേലി സ്‌റ്റോര്‍ ഹൃദയത്തില്‍ ഏറ്റെടുത്തു ഹ്യൂസ്റ്റണ്‍ മലയാളികള്‍   - ജി .കൃഷ്ണമൂര്‍ത്തി

Picture

തെല്ലൊരു ഗൃഹാതുരതയോടെയാണ് കഴിഞ്ഞ ശനിയാഴ്ച മാവേലി സ്‌റ്റോറില്‍ പോയത്,കള്ളവും ചതിവും ഇല്ലാതെ മലയാള നാടിനെ നയിച്ച മാവേലി മന്നന്റെ നാമത്തില്‍ അമേരിക്കയില്‍ തന്നെ ആദ്യമായി രൂപം കൊണ്ട മാവേലി സ്‌റ്റോറിനെ പറ്റിയായിരുന്നു അടുത്ത കാലത്തു ഹ്യൂസ്റ്റണ്‍ മലയാളികള്‍ ഏറ്റവും ചര്‍ച്ച ചെയ്തതും.ചന്ദനത്തിരിയുടെ .സുഗന്ധമാണ് എതിരേറ്റത് ,മറ്റു മലയാളിക്കടയിലെ മനം മടുപ്പിക്കുന്ന മീന്‍ , മാംസ ഗന്ധമില്ല ,ഒരു നാടന്‍ പെണ്‍കൊടി ചിരിച്ചു കൊണ്ട് എതിരേറ്റു ,ഒരു ചെറിയ വൃത്തിയുള്ള കട ,നാട്ടിലെ മാവേലി സ്‌റ്റോറിന്റെ പ്രതീതി .അവിശ്വസീനമായ വിലക്കുറവും.മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ട പ്രശസ്ത ബ്രാന്‍ഡിന്റെ തേങ്ങാപ്പീരക്കു വെറും ഒരു ഡോളര്‍ തൊണ്ണൂറ്റിയെട്ടു സെന്റ് മാത്രം ,ഇരുപതും മുപ്പതും പായ്ക്കറ്റ് കാര്‍ട്ടിലേക്കു വാരിയിടുന്ന ഭാര്യയോട് ഭര്‍ത്താവു ചോദിക്കുന്നത് കേട്ടു "എന്തിനാ ഇത്രയും ?""മറ്റു കടകളില്‍ രണ്ടു തൊണ്ണൂറ്റൊന്പതാ മനുഷ്യാ"പുള്ളിക്കാരിയുടെ മറുപടി കേട്ടപ്പോള്‍ ,മലയാളി വീട്ടമ്മമാര്‍ എല്ലാ സാധങ്ങളുടെയും വില മനസിലാക്കിയിരിക്കുന്നല്ലോ എന്ന കൗതുകം ഉള്ളിലുദിച്ചു.
പ്രവര്‍ത്തന ചിലവും ലാഭവും കുറച്ചു കൂടുതല്‍ വില്‍ക്കുക എന്ന .അന്തസുറ്റ വ്യാപാര തന്ത്രമാണ് "മാവേലി സ്‌റ്റോറിന്‍റെ " മുദ്രാവാക്യം എന്ന് സംരഭകര്‍ വ്യക്തമാക്കി .അവിടെ പരിചയപ്പെട്ട ഒരു മലയാളി സുഹൃത്തിനോട് വെറുതെ ഒരു കൗതുകത്തിനു ചോദിച്ചു "വിശാലമായ മലയാളി കടകള്‍ ആവശ്യമോ ?" അദ്ദേഹത്തിന്റെ മറുപടി ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു .

"എന്നെ സംബന്ധിച്ചു കടയുടെ വിശാലതയോ ഭംഗിയോയോ ഒരു പ്രശ്‌നമല്ല ഇവിടെ ചുമന്ന സവോള അന്‍പൊത്തിയൊന്പത് സെന്റിനും പൂവന്‍ പഴം അറുപത്തിയഞ്ചു സെന്റിനും ലഭിക്കുന്നു ,പന്ത്രണ്ടു
ഡോളര്‍ തൊണ്ണൂറ്റിഎട്ടു സെന്റിനും പത്തു കിലോ പാലക്കാടന്‍ മട്ട അരി കിട്ടിയാല്‍ ഞാന്‍ വേറെ യൊന്നും ഞാന്‍ നോക്കില്ല" ഒരു ശരാശരി മലയാളി മനസ്സ് ഞാന്‍ അവിടെ കണ്ടു .

വെറും മുപ്പത്തിയൊമ്പത് ഡോളറിനു ഷോപ്പിങ് കാര്‍ട്ട് നിറയെ സാധനങ്ങളുമായി തിരികെ പ്പോരുമ്പോള്‍ തൃപ്പൂണിത്തുറ മാവേലി സ്‌റ്റോറില്‍ നിന്നും പലചരക്കു സാധനം വാങ്ങിച്ചു പോകും പോലെ ഒരു ഗ്രഹാതുരത്വം!! ഹ്യൂസ്റ്റണ്‍ മലയാളികള്‍ക്ക് എന്നും ഓണമാഘോഷിക്കാന്‍ ഒരു "മാവേലി സ്‌റ്റോര്‍" കൈയെത്തും ദൂരത്തുണ്ട് എന്ന പ്രതീക്ഷയോടെ ഞാന്‍ വീട്ടിലേക്കു വാഹനമോടിച്ചു .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code