Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാല്‍ വഴുതുന്ന കമ്യൂണിസം? (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

Picture

തീവ്ര ഹിന്ദു വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ കൊലക്കത്തി കൊണ്ട് ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ കഴുത്തറുക്കുന്ന ബി ജെ പി ക്കെതിരെ മത നിരപേക്ഷ ശക്തികളുടെ പ്രതിരോധം തീര്‍ക്കണമെന്ന് പറയുമ്പോള്‍ സി പി എം ന് കലിപ്പ്.

ദക്ഷിണ ചൈനാ കടലിനു മുകളില്‍ ആണവ യുദ്ധ ഭീഷണിയുടെ കരിങ്കാറുകള്‍ പറത്തി വിടുന്ന ഉത്തര കൊറിയന്‍ ചെക്കന്‍ ഉന്നുക്കുട്ടന് മതിപ്പ്. കമ്യൂണിസ്‌റ് തത്വദര്‍ശനങ്ങളില്‍ നിന്ന് കാലുമാറി കാപ്പിറ്റലിസത്തിന്റെ കാവല്‍ ദണ്ഡ് പിടിക്കുകയും, ഡ്യൂപ്ലിക്കേറ്റ് സംസ്ക്കാരം ആശയങ്ങളിലും ഉല്പന്നങ്ങളിലും പകര്‍ന്ന് ലോകത്തിന്റെ കുപ്പത്തൊട്ടി നിറക്കുകയും ചെയ്യുന്ന പുത്തന്‍ ചൈനക്ക് വേണ്ടി നട്ടെല്ല് വളച്ചു നിന്ന് ലാല്‍സലാം.

കമ്യൂണിസ്‌റ് കാഴ്ചപ്പാടുകള്‍ക്ക് തിരുത്തലുകള്‍ ആവശ്യപ്പെടുന്ന പുതുയ കാലത്തിന്റെ വിളിയൊച്ചകള്‍ക്ക് കാതോര്‍ത്തുകൊണ്ട്, തോക്കിന്‍ കുഴലിലൂടെയല്ല, വിശ്വ മാനവികതയുടെ വിശാല സാധ്യതകളിലൂടെയാണ് ഇനി ലോകം കീഴടക്കേണ്ടതെന്ന തിരിച്ചറിവാകട്ടെ പുത്തന്‍ വിപ്ലവ ശബ്ദം. അവശിഷ്ട കമ്യൂണിസത്തിന് ആകെയുള്ള അല്‍പ്പം നട്ടെല്ല് കേരളത്തിലാണെന്ന് വിശ്വസിക്കുന്ന ഒരു ജനതയെ ആരും കണ്ടില്ലന്ന് നടിക്കരുത്. മാറ്റത്തിന്റെ കാറ്റില്‍ കടപുഴകി വീഴാനിരിക്കുന്ന വന്‍ വൃക്ഷങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കണമെങ്കില്‍ കരുതിയിരിക്കുക. ആശംസകള്‍ ?



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code