Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിത പാലാട്ടി സ്‌കോളര്‍ഷിപ് അവാര്‍ഡിന് അര്‍ഹയായി   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ന്യൂ യോര്‍ക്ക്: T W U L 100 നല്‍കാറുള്ള സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് ഈ വര്‍ഷം നിത പാലാട്ടി അര്‍ഹയായി. ന്യൂ യോര്‍ക്കിലുള്ള യൂണിയന്‍ ഹാളില്‍ വെച്ച് ഡിസംബര്‍ ഇരുപത്തിയൊന്നിന് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജോണ്‍ ബി പേസ്‌സിറ്റെല്ലി , യൂണിയന്‍ പ്രസിഡന്റ് ടോണി ഉട്ടാണോ എന്നിവരില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ബോസ്റ്റര്‍, മാസച്ചൂസ് കോളേജില്‍ അവസാന വര്‍ഷം വിദ്യാര്‍ത്ഥിനിയായ നിത ചെറുപ്പംമുതല്‍ പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും പുലര്‍ത്തിയ മികവിനുള്ള അംഗീകരമാണിത്. നിരവധി അവാര്‍ഡുകളും നിതയെത്തേടി ഇതിനോടകം എത്തിക്കഴിഞ്ഞു.പഠനത്തിനിടയിലും സാമൂഹ്യ സേവനത്തിനുള്ള സമയവും ഈ കൊച്ചുമിടുക്കി കണ്ടെത്തിയിരുന്നു. കേരളീയ നിര്‍ത്തത്തിലും, സംഗീതത്തിലും പ്രാവിണ്യം നേടിയ നിത, മിസ്സ് ന്യൂജേഴ്‌സി, മിസ്സ് ഫൊക്കാന ബ്യൂട്ടി പേജന്‍ഡ് തുടങ്ങി നിരവധി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ന്യൂജേഴ്‌സിലെ കലാ സംഘടനയായ നാട്ടുകൂട്ടം മലയാളി മങ്കആയി തിരങ്ങെടുക്കപെട്ട ഈ കൊച്ചു മിടുക്കി പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോമലബാര്‍ ഇടവക അംഗവും, യുവജനസംഘടനയുടെ സജീവ പ്രവര്‍ത്തകയും ബാസ്കറ്റ്‌ബോള്‍ റ്റിമിന്റെ ചെയര്‍പേഴ്‌സണും ആണ്. വളര്‍ന്ന് വരുന്ന ഈ യുവജനപ്രീതിഭ ന്യൂജേഴ്‌സിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ദേവസി പാലാട്ടിയുടെയും ചിന്നമ്മ പാലാട്ടിയുടെയും മകളാണ്. റോബിന്‍ പാലാട്ടി ഏക സഹോദരന്‍. എറണാകുളം ജില്ലയിലുള്ള മഞ്ഞപ്ര സ്വദേശികളണ് പാലാട്ടി ഫാമിലി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code