Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കൊണ്ടോട്ടിയിലെത്തിയാല്‍ വി.ടി.ബല്‍റാമിന്റെ കാല്‍ വെട്ടിമാറ്റുമെന്ന് ഭീഷണി

Picture

കൊണ്ടോട്ടി: വി.ടി.ബല്‍റാം എംഎല്‍എ കൊണ്ടോട്ടിയില്‍ കാലുകുത്തിയാല്‍ കാല്‍ വെട്ടിമാറ്റുമെന്ന് സമൂഹ മാധ്യമങ്ങളില്‍ ഭീഷണി. കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ കൊണ്ടോട്ടി കൊടിമരം സഖാക്കളുടെ പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 19ന് ബല്‍റാമിനു കൊണ്ടോട്ടിയില്‍ സ്വീകരണം നല്‍കുന്നുണ്ട്. ഈ പരിപാടിക്കായി കൊണ്ടോട്ടിയില്‍ എത്തിയാല്‍ കാല്‍ ഞങ്ങള്‍ വെട്ടിമാറ്റുമെന്നാണ് വീഡിയോയില്‍ പറയുന്നത്.

ബല്‍റാമിന്റെ മാതാപിതാക്കള്‍ക്കെതിരെയും അസഭ്യം പറയുന്നുണ്ട്. കൊണ്ടോട്ടി കൊടി മരം സഖാക്കള്‍ക്ക് ഇന്നു അതിനുളള ചങ്കൂറ്റവും ആരോഗ്യവും പ്രസ്ഥാനത്തിന്റെ ബലവുമുണ്ട്. ബല്‍റാം ജനിക്കുന്നതിനു മുന്പ് എ.കെ.ജി ജനിച്ചതു കൊണ്ടാണ് ബല്‍റാമിന് ഖദര്‍ ധരിച്ച് നടക്കാന്‍ കഴിയുന്നത്. ബല്‍റാം കൊണ്ടോട്ടിയില്‍ വന്നാല്‍ തടയുമെന്നും വന്ന രീതിയില്‍ തിരിച്ചുപോകാന്‍ സാധിക്കില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. അതിനെതിരെ കേസ് വന്നാല്‍ ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടവര്‍ പറയുന്നത്.

ബല്‍റാമിനെതിരേയുളള ഭീഷണിക്കെതിരെ പ്രതിഷേധവുമായി കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കൊണ്ടോട്ടിയില്‍ രാഷ്ട്രീയ കലാപങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പിടികൂടി ശിക്ഷിക്കണമെന്നും എംഎല്‍എക്കെതിരെ വാട്‌സ് ആപ്പ് പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കി. സൈബര്‍സെല്‍ വഴിയുളള ഭീഷണിപ്പെടുത്തലിനു പോലീസ് കേസെടുത്തു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code