ഹൂസ്റ്റണ്‍ പ്രധാന സ്ക്കൂള് വിദ്യാഭ്യാസ ജില്ലകള്‍ക്ക് ജനുവരി 16ന് അവധി - പി.പി. ചെറിയാന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഭൂരിഭാഗം ഐ.എസ്.ഡി.യും ജനുവരി 16 ചൊവ്വാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 3 മുതല്‍ ബുധനാഴ്ച രാവിലെ 6 വരെ നാഷ്ണല്‍ വെതര്‍ സര്‍വ്വീസ് പുറപ്പെടുവിച്ച വിന്റര്‍ വെതര്‍ അഡൈ്വസറിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കാലാവസ്ഥ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണെന്നും, ചൊവ്വാഴ്ച രാവിലെ കുട്ടികള്‍ അതത് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളില്‍ ഫോണ്‍ ചെയ്തു വിവരം അറിയിക്കുകയോ, വെബ്സൈറ്റ് പരിശോധിക്കുകയോ ചെയ്തിട്ടുവേണം സ്ക്കൂളിലേക്ക് പുറപ്പെടാന്‍ എന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments