Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018-ലെ ഭാരവാഹികള്‍ ചുമതലയേറ്റു   - ജയപ്രകാശ് നായര്‍

Picture

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികള്‍ നെഞ്ചിലേറ്റിയ ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018-ലെ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയുടെ വസതിയില്‍ ജനുവരി 14 ഞായറാഴ്ച കൂടിയ യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തത്.

രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള (പ്രസിഡന്റ്), വിശാല്‍ വിജയന്‍ (സെക്രട്ടറി), വിശ്വനാഥന്‍ കുഞ്ഞുപിള്ള (ട്രഷറര്‍), ചെറിയാന്‍ വി കോശി (വൈസ് പ്രസിഡന്റ്) , ലാല്‍സണ്‍ മത്തായി (ജോയിന്റ് സെക്രട്ടറി), ഡേവിഡ് മോഹനന്‍ (ജോയിന്റ് ട്രഷറര്‍), ജോണ്‍ കെ ജോര്‍ജ് (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍) എന്നിവരും ബോര്‍ഡ് അംഗങ്ങളായി ജോണ്‍ താമരവേലില്‍, സുരേഷ് നായര്‍, ജയപ്രകാശ് നായര്‍, ബിജു മാത്യു എന്നിവരും ചുമതലയേറ്റു.

ക്യാപ്റ്റന്‍ സ്ഥാനം ചെറിയാന്‍ ചക്കാലപടിക്കല്‍ അലങ്കരിക്കും. വൈസ് ക്യാപ്റ്റന്‍ എബ്രഹാം തോമസ്, ടീം മാനേജര്‍ ജോണ്‍ കുസുമാലയം എന്നിവരും ചുമതലയേറ്റെടുത്തവരില്‍ ഉള്‍പ്പെടുന്നു.

അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ പ്രൊഫ. ജോസഫ് ചെറുവേലില്‍ പുതിയ ഭാരവാഹികളെ അനുമോദിക്കുകയും നല്ല പ്രവര്‍ത്തനം കാഴ്ച വെക്കുവാന്‍ ടീമിനെ ആശീര്‍വദിക്കുകയും ചെയ്തു.

അമേരിക്കയിലും കാനഡയിലും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം കൈവരിച്ചിട്ടുള്ള ടീം ആയതുകൊണ്ട് ഭാരത് ബോട്ട് ക്ലബ്ബ് ഈ വര്‍ഷം പങ്കെടുക്കുന്ന മത്സരങ്ങളില്‍ എല്ലാം തന്നെ വിജയലക്ഷ്യത്തില്‍ കുറഞ്ഞൊന്നും തന്നെ ഇല്ല എന്ന് പ്രസിഡന്റ് പദവി ഏറ്റെടുത്ത രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള പ്രസ്താവിച്ചു.

ജെയിന്‍ ജേക്കബ്, കൃഷ്ണരാജ് മോഹനന്‍ എന്നിവര്‍ പേട്രണ്‍ ആയി തുടരുമ്പോള്‍ ബാബുരാജ് പിള്ളയും അജു കുരുവിളയും ഓഡിറ്റര്‍മാരും അലക്‌സ് തോമസ് മീഡിയ കോഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കും.

ബോട്ട് ക്ലബ്ബിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ചെറിയാന്‍ ചക്കാലപ്പടിക്കല്‍, വിശ്വനാഥന്‍ കുഞ്ഞുപിള്ള, ജോണ്‍ കെ ജോര്‍ജ്, വിശാല്‍ വിജയന്‍, സാജു എബ്രഹാം എന്നിവര്‍ സംസാരിച്ചു.

ജോയിന്റ് സെക്രട്ടറി ലാല്‍സണ്‍ മത്തായിയുടെ കൃതജ്ഞതാ പ്രസംഗത്തോടെ യോഗം അവസാനിച്ചു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code