Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാത്യൂസ് മത്തായി ന്യൂ ഓര്‍ലിയന്‍സില്‍ നിര്യാതനായി   - ജീമോന്‍ റാന്നി

Picture

ന്യൂ ഓര്‍ലിയന്‍സ് (ലൂസിയാന) : കുറിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ മാത്യൂസ് മത്തായി (76) ലൂസിയാനയിലെ ന്യൂ ഓര്‍ലിയന്‍സില്‍ നിര്യാതനായി. ആദ്യകാല പ്രവാസി മലയാളിയും ദീര്‍ഘ വര്‍ഷങ്ങള്‍ ന്യൂ ഓര്‍ലിയന്‍സ് സതേണ്‍ യൂണിവേഴ്‌സിറ്റി അധ്യാപകനായും യൂണിയന്‍ കാര്‍ബൈഡ് , നിവര്‍ക് ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്‍റ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ഡോ. മേരി മത്തായി (PMR Physician Louisiana State University Medical Center ) ചെങ്ങന്നൂര്‍ പുത്തന്‍കാവ് കോളോത്തില്‍ പീടികപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍ :
ഡോ.മനോജ് മാത്യു മത്തായി, ഡോ. കോശി മാത്യു മത്തായി

മരുമകള്‍ :
കല്ലൂപ്പാറ പെരിയലത്തു ഡോ.ഫേ സൂസന്‍ മത്തായി

കൊച്ചുമകള്‍ :
എലോനര്‍ മേരി മത്തായി

ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ലേക് ലോണ്‍ മെറ്റയെര്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം (5100 Pontchartrain Blvd New Orleans, LA 70124 )

ജനുവരി 20 ശനിയാഴ്ച ഉച്ച കഴിഞ് 2 നു സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം ലേക് ലോണ്‍ മെറ്റയെര്‍ സെമിത്തേരിയില്‍ സംസ്കാരം നടക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് : 504 231 2700



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code