Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനയില്‍ ഉണ്ണീശോയുടെ ഛേദനാചാര തിരുന്നാള്‍ ആചരിച്ചു   - ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ.)

Picture

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍, ഉണ്ണി ഈശോയുടെ നാമകരണ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ഡിസംബര്‍ 31-നു ഞായറാഴ്ച രാത്രി 7 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍, ഈശോയാണ് ഏറ്റവും വലിയ മധ്യസ്ഥനെന്നും, ഈശോയോടാണ് നാം പ്രാര്‍ത്ഥിക്കേണ്ടതെന്നും അനുസ്മരിപ്പിക്കുകയും തിരുന്നാളിന്റെ എല്ലാ ആശംസകള്‍ നേരുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, ഉണ്ണി ഈശോയുടെ മുടി എഴുന്നള്ളിക്കല്‍ എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഞീഴൂര്‍ ഉണ്ണി ഈശോ പള്ളി ഇടവകാംഗങ്ങളായിരുന്ന തോമസ് നെടുവാമ്പുഴ, മാത്യു ചെമ്മലകുഴി കുടുംബാംഗങ്ങളും ഒളിവിയ വാച്ചാച്ചിറയുമായിരുന്നു തിരുന്നാളിന്റെ പ്രെസുദേന്തിമാര്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code