Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മൂന്നാമത് ശ്രീനാരായണ ദേശീയ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് ക്യാറ്റ്‌സ്കില്‍ പര്‍വതസാനുക്കളില്‍   - സജീവ് ചേന്നാട്ട്

Picture

ന്യൂയോര്‍ക്ക്: ഫിലഡല്‍ഫിയ ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ വിജയകരമായി നടന്ന ശ്രീനാരായണ ദേശീയ കണ്‍വന്‍ഷന്റെ മൂന്നാം സമ്മേളനം ജൂലൈ 19 മുതല്‍ 22 വരെ ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ക്യാറ്റ്‌സ്കില്‍ പര്‍വ്വതനിരകളോട് ചേര്‍ന്ന എലെന്‍വില്ലയില്‍ നടത്തുന്നു.

സന്യാസ ശ്രേഷ്ഠന്മാരും, ദാര്‍ശനിക പ്രതിഭകളും നേതൃത്വം നല്‍കുന്ന ഗുരുദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ പ്രഭാഷണങ്ങളും ചര്‍ച്ചകളും, വൈവിധ്യമാര്‍ന്ന കലാ-സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ശ്രീനാരായണ ഗുരുദേവന്റെ ഏകലോക വ്യവസ്ഥയെ അപഗ്രഥിച്ചുള്ള ചര്‍ച്ചയും സെമിനാറുകളും ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്.

സ്വാമി മുക്തനാന്ദയതി (ഡയറക്ടര്‍, സ്കൂള്‍ ഓഫ് വേദാന്ത), സ്വാമി ഗുരുപ്രദാസ് (ശിവഗിരി ധര്‍മ്മസംഘം മുന്‍ സെക്രട്ടറി), ഡോ. സുനില്‍ പി. ഇളയിടം (പ്രൊഫസര്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത കോളജ്) തുടങ്ങിയവര്‍ നയിക്കുന്ന സെമിനാറുകള്‍, ശ്രീനാരായണ ഗുരുദേവന്റെ ഏകലോക വീക്ഷണവും സാമൂഹ്യ മാറ്റങ്ങളും ചര്‍ച്ച ചെയ്യും.

സമ്മേളന സായാഹ്നങ്ങള്‍ ദൃശ്യമനോഹരമാക്കി ഇന്ത്യയിലും അമേരിക്കയിലുമുള്ള കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന സംഗീത-നൃത്ത വിരുന്നുമുണ്ടാകും.

പ്രശസ്ത നര്‍ത്തകിയും സംഗീതജ്ഞയും, എഴുത്തുകാരിയുമായ ഡോ. രാജശ്രീ വാര്യര്‍ നയിക്കുന്ന നൃത്ത സംഗീത വിരുന്ന് മൂന്നാമത് കണ്‍വന്‍ഷനില്‍ ലഭിക്കുന്ന അത്യപൂര്‍വ്വ അനുഭവമായിരിക്കും. തുടര്‍ന്നു ചലച്ചിത്ര പിന്നണിഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ അസോസിയേഷന്‍സ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ തുടരുന്നു. റിസോര്‍ട്ടില്‍ ഹോട്ടല്‍ മുറികളുടെ എണ്ണം പരിമിതമാണെന്ന് കണ്‍വന്‍ഷന്‍ ജനറല്‍ സെക്രട്ടറി സജീവ് ചേന്നാട്ട് അറിയിക്കുന്നു. ഫെബ്രുവരി 15-നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാകും കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം ഉറപ്പാക്കുന്നത്. ഡെലിഗേറ്റ്‌സിനും കുട്ടികള്‍ക്കും സമ്മേളന വേദികളില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനു അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ഉടന്‍ ബന്ധപ്പെടുക:

സുധന്‍ പാലയ്ക്കല്‍ (പ്രസിഡന്റ്) 347 993 4943, സജീവ് ചേന്നാട്ട് (സെക്രട്ടറി) 917 979 0177, സുനില്‍കുമാര്‍ കൃഷ്ണന്‍ (ട്രഷറര്‍) 516 225 7781. വെബ്‌സൈറ്റ്: www.fsnona.org



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code