Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

2017ലെ ഇ-മലയാളി സാഹിത്യപുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു   - പി.പി. ചെറിയാന്‍

Picture

ന്യുയോര്‍ക്ക്: 2017ലെ ഇ-മലയാളി സാഹിത്യപുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ അവരുടെ രചനകളുടെ മേന്മയില്‍ ശ്രദ്ധിക്കണമെന്ന് ഇ- മലയാളിയുടെ സാഹിത്യ പുരസ്കാര സമിതി കണ്ടെത്തിയത്.

സാഹിത്യത്തിനുള്ള സമഗ്ര സംഭാവന: ജോണ്‍ വേറ്റം. കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം ലേഖനം: ജോസഫ് പടന്നമാക്കല്‍. വ്യതസ്തമായ വിഷയങ്ങളെ ആസ്പദമാക്കി രചിച്ച ലേഖനങ്ങളാണു ലേഖന വിഭാഗത്തില്‍ അവാര്‍ഡിനഹര്‍തപ്പെട്ടത്. നിങ്ങളുടെ പ്രിയ എഴുത്തുകാരന്‍/എഴുത്തുകാരി: കോരസണ്‍ വര്‍ഗ്ഗീസ്.

ഇതര സാഹിത്യ വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക ്പ്രത്യേക അംഗീകാരം. ആസ്വാദനം/പുസ്തകപരിചയം: ഡോ. നന്ദകുമാര്‍ ചാണയില്‍. ഇ-മലയാളിയുടെ പ്രത്യേക അംഗീകാരത്തിനു നന്ദകുമാര്‍ അര്‍ഹനായി. ഓര്‍മ്മക്കുറിപ്പുകള്‍/ജീവചരിത്രം : സരോജ വര്‍ഗീസ്. പ്രതികരണങ്ങളുടെ കുലപതി: സി. ആന്‍ഡ്രൂസ്. ഇ-മലയാളിയുടെ താളുകളെ സജീവവും സമ്പന്നവുമാക്കിയ സി. ആന്‍ഡ്രൂസ്സിനെ ഇ-മലയാളി പ്രത്യേക അംഗീകാരം നല്‍കി ആദരിക്കുന്നു.

രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രവാസാനുഭവങ്ങള്‍: ജോണ്‍ ബി കുന്തറ. അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങള്‍, രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രശസ്തരുടെ തൂലിക ചിത്രങ്ങള്‍, പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ അങ്ങനെ വിവിധ വിഷയങ്ങളില്‍ തന്റേതായ കാഴ്ചപ്പാടും ദര്‍ശനവും ലേഖനങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന ഇ-മലയാളിയുടെ സ്വന്തം ലേഖകനായ ജോണ്‍ ബി കുന്തറക്ക് പ്രത്യേക അംഗീകരം നല്‍കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code