Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസീ ശാപമോക്ഷം (ഓട്ടംതുളല്‍: ജോണ്‍ ഇളമത)

Picture

കേരളമെന്നുര ചെയ്താ
ചോരതെളക്കും കൂട്ടര്
കേരളമഹാസഭ കൂടാന്‍
കേമന്‍മാരൊഴുകി നടന്നു
കേരള.........

ആറേ ആറു ക്ഷണിക്കപ്പെട്ടവര്‍
പിന്നെ ക്ഷണിക്കാത്തവരേറെ
കോട്ടും,ടൈയ്യും കെട്ടി നടന്നു
പട്ടയടിച്ചു കറങ്ങി നടന്നു.
കേരള..........

കേട്ടവര്‍ കേട്ടവര്‍ വിറളി പിടിച്ചു
കോടികള്‍ മുടക്കിയൊരാഘോഷം
കൊട്ടും,കുരവയും,തെയ്യംതിറവും
ആട്ടംകണ്ടു മനസു നിറഞ്ഞു
കേരള....

രാഷ്ട്രീയത്തിന്‍ വിഴിപ്പില്‍
വിയര്‍ത്ത ആശയമങ്ങനെ
പൂത്തുതളിര്‍ത്തു,പ്രവാസിക്കു
പാര്‍ക്കാനിനി, മുന്തിരിത്തോപ്പ്!
കേരള....

നാട്ടിലിനി ഇന്‍വെസേ്റ്റാ?
ആധാറിന്‍െറ പിടിയില്‍പ്പെട്ട്
അണ്ടികളഞ്ഞണ്ണാനെപ്പോലെ
തെണ്ടിനടന്നു പ്രവാസികളെങ്ങും!
കേരള.........

തൊട്ടതുമില്ല,പിടിച്ചതുമില്ല
ഒറ്റാലികിടന്നതുമില്ല
വേലിയിലിരുന്ന പാമ്പിനെ
മടിയില്‍ വെച്ചതുപോലെ പ്രവാസി!
കേരള.....

പ്രവാസിക്ഷേമമെന്നെരു കൂട്ടര്‍
പ്രബലന്മാരവരോടി നടന്നു
നാക്കിനു നീളം കൂട്ടി
മൈക്കുവിഴുങ്ങികളനവധിയങ്ങനെ!
കേരള......

നാട്ടില്‍ വസ്തുവില്‍ക്കാന്‍...
ഓസീഐ വേണം,പിന്നെ
ആധാറും,പാന്‍കാര്‍ഡും,
പാവം പ്രവാസി കരഞ്ഞുനടന്നു
കേരള........

ബാങ്കില്‍ പണമുണ്ടു ചിലര്‍ക്ക്
പൂര്‍വ്വികര്‍ കൊടുത്ത സമ്പത്തും
വില്‍ക്കാനവനു കഴിയില്ല
പാരകള്‍ വിദേശ പൗരനു നീളെ!
കേരള.......

എന്തിനു പറയട്ടെ വിശേഷം!
പ്രവാസിശാപമോക്ഷം കൂടാന്‍
പോയവരോടൊരു ചോദ്യം?
എന്തു ഗുണമീ പ്രവാസിക്ക്
എന്നും കോരന് കഞ്ഞി കുമ്പിളില്‍!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code