Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചിന്റെ ഫാമിലി നൈറ്റ് ഹൃദ്യമായി

Picture

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിന്റെ എട്ടാമത് ഫാമിലി നൈറ്റ് കൂട്ടായ്മയുടെയും കലകളുടെയും സംഗമവേദിയായി. ഇടവകയിലെ കലാകാരന്മാരും കലാകാരികളും തങ്ങളുടെ മികവ് വേദിയില്‍ പ്രദര്‍ശിച്ചപ്പോള്‍ പലതും പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തുകയും ചെയ്തു.

ഫാമിലി നൈറ്റ് ഉദ്ഘാടനം ചെയ്ത റോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേ ഇലക്ഷനില്‍ തനിക്കു രണ്ടാമതൊരു അവസരം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. താമസിക്കാന്‍ ഏറ്റവും നല്ല കൗണ്ടികളിലൊന്നാണു റോക്ക് ലാന്‍ഡ്. ന്യു യോര്‍ക്ക് സ്‌റ്റേറ്റിലെ ഏറ്റവും മികച്ച കൗണ്ടി. വലിയ നേട്ടങ്ങളോടെ നാം മുന്നേറുകയാണ്.

നമ്മില്‍ തന്നെ നാം വിശ്വസിച്ചാലെ നമുക്കു മുന്നേറാനാവു. ഈ കൗണ്ടിയിലും നമുക്കു വിശ്വാസമുണ്ടാവണം. ഇപ്പോഴുള്ളതിലും മെച്ചപ്പെട്ട സ്ഥതിയില്‍ നാം എത്തുമെന്നുറപ്പുണ്ട്. റോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവായിരിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട്.

എല്ലാവര്‍ക്കും അദ്ധേഹം ക്രിസ്മസ്‌നവവത്സര ആശംസകളും നേര്‍ന്നു.

ഫാമിലി നൈറ്റിന്റെ പ്രധാന സംഘാടകരായ ജനറല്‍ കണ്‍ വീനര്‍ വര്‍ഗീസ് പന്തപ്പാട്ട് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആഷ് ലി കാടംതോട്ട് നന്ദിയും പറഞ്ഞു. ട്രീസ റോയ് അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളും പങ്കെടുത്തു

ഇടവകയില്‍ നിലനിക്കുന്ന ഐക്യത്തിന്റെയും സൗഹ്രുദത്തിന്റെയും തെളിവാണു ഓരൊ വര്‍ഷവും മികവുറ്റ രീതിയില്‍ നടത്തുന്ന ഫാമിലി നൈറ്റ് എന്ന് വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ വിവാഹത്തിന്റെ 40ഉം 25ഉം വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതികളെ ചടങ്ങില്‍ ആദരിച്ചു. 40 വര്‍ഷം പിന്നിട്ട നാലു ദമ്പതികളും 25 വര്‍ഷം പിന്നിട്ട ഏതാനും ദമ്പതികളും വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് ചൊല്ലിയ പ്രാര്‍ഥന ഏറ്റു ചൊല്ലി വിവാഹ വ്രത വാഗ്ദാനം പുതുക്കി. ഡോ. ബെന്നി ഔസേപ്പ് ചടങ്ങിന്റെ എംസി ആയിരുന്നു.

ഇടവകയില്‍ പുതിയ അംഗത്വമെടുത്ത കുടുംബങ്ങളെയും ആദരിച്ചു. ഫാ. അരവിന്ദത്തും സജി മാത്യുവും പുതിയ ഇടവകാംഗങ്ങളെ സ്വാഗതം ചെയ്തു.

ക്‌നാനായ സെന്ററില്‍ സോഷ്യല്‍ അവറോടെ ആരംഭിച്ച പരിപാടികള്‍ അര്‍ദ്ധരാത്രി വരെ നീണ്ടു. ജയിംസ് കാനാച്ചേരിയുടെ നേത്രുത്വത്തില്‍ ബൈബിള്‍ ഘോഷയാത്രയോടെ തുടക്കമിട്ട പരിപാടിയില്‍ മലയാളം സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രാര്‍ഥനാ ഗാനമാലപിച്ചു. തുടര്‍ന്ന് എംസിമാരെ പരിചയപ്പെടുത്തി

ഹഡ്‌സന്‍ വാലി സ്‌റ്റെപ്‌സ്, ന്യു സിറ്റി ഏഞ്ചത്സ്, റോക്ക് ലാന്‍ഡ് സിസ്‌റ്റേഴ്‌സ്, എയര്‍മോണ്ട് ഏഞ്ചത്സ്, ഡാന്‍സിംഗ് ഡാഫൊഡിത്സ്, റോക്ക് ലാന്‍ഡ് ബോയ്‌സ്, ക്ലാര്‍ക്ക്‌സ്ടൗണ്‍ റോക്കേഴ്‌സ്, െ്രെടസ്‌റ്റേറ്റ് ഡാന്‍സ് കമ്പനി, ഫാമിലി ഡാന്‍സ് , എന്നിവയ്ക്കു പുറമെ മുതിര്‍ന്നവരുടെ പ്രതിനിധികളായ ഐശ്വര്യാ റായി ഡാന്‍സ് കമ്പനിയും ന്രുത്തങ്ങള്‍ അവതരിപ്പിച്ചു.

എലീനാ മാത്യു, നെഹില്‍ ജോ, റിഷോണ്‍ കണ്ടം കുളത്തി, നികിത ജോസഫ്, ജിയ റോസ് വിന്‍സന്റ്, നേഹ ജോ, എന്നിവരുടെ ഗാനങ്ങളും എഡ്വിന്‍ മാത്യുരേഖാ മാത്യു,ജോയ്‌ലവ്‌ലി വര്‍ഗീസ് എന്നിവരുടെ യുഗ്മ ഗാനവും ഹ്രുദ്യമായി.

ജോസഫ് വാണിയപ്പള്ളി കവിത ചൊല്ലി.

യവനിക തീയറ്റേഴ്‌സ് അവതരിപ്പിച്ച ഒരു സാരിയുടെ സ്വര്‍ഗയാത്ര എന്ന നാടകമായിരുന്നു മുഖ്യ ഇനം. സിബി വല്ലൂരാന്‍ എഴുതി സംവിധാനം ചെയ്തനാടകത്തില്‍ ലിജോ പള്ളിപ്പുറത്തു കുന്നേല്‍, സാജന്‍ തോമസ്, ഷൈന്‍ റോയി, ദിവ്യ സനീഷ്, സനീഷ് ജോസ്, വര്‍ക്കി പള്ളിത്താഴത്ത്, ജോസഫ് കാടംതോട്, ടീനോ തോമസ്, മഞ്ഞ്ജു മാത്യു, തോമസ് ജോര്‍ജ്, ട്രീസ മാര്‍ട്ടിനസ്, ആല്‍ബര്‍ട്ട് പറമ്പി, ജോസഫ് വയലുങ്കല്‍, മൈക്കല്‍ ജെയിംസ്, , ടോണിമിനി വെട്ടംവേലില്‍, ജെസ് വിന്‍ ജിജോ, സെറീന തോമസ്, ജോസ്ലിന്‍ ജിജൊ, നാദിയ റോയ്, ജിയ വിന്‍സന്റ്, ഡിജോ കലമറ്റം, അന്‍സ കണ്ടംകുളത്തി, റിന്റു മാത്യു, ആനി ചാക്കൊ, റോസ്മി സജി മാത്യു, രഞ്ജിനി സതീഷ്, ജയ മാത്യു, ലീനു വയലുങ്കല്‍, മേഘ മാത്യു, സറീന ജേക്കബ്, അഞ്ജലിന്‍ ജേക്കബ്, സവാന റോയ്, ടി.എ. ചേര്‍ത്തല എന്നിവര്‍ വേഷമിട്ടു.
റോയ് ജേകബ്, ടോണി വെട്ടംവേലില്‍, എറിക്ക് ഇമ്മാനുവല്‍ എന്നിവര്‍ രംഗസജ്ജീകരണം. ജെയ്‌മോന്‍ തോമസ് ആക്കനത്ത് രംഗപടം. ശബ്ദവും വെളിച്ചവും ലിജു പള്ളിപ്പുറത്തൂകുന്നേല്‍, റോയ് ജേക്കബ്, ഫ്രാന്‍സിസ് മാത്യു, ചെറിയാന്‍ മാത്യു.

ചെണ്ടമേളത്തില്‍ ജോയ്‌സ് വെട്ടം, ബെന്നി ജോസഫ്, ബെന്നി ജോര്‍ജ്, സ്വപ്ന ബെന്നി, സാജന്‍ തോമസ്, ക്രിസ്റ്റഫര്‍ തോമസ്, സെറിനാ തോമസ്, വര്‍ക്കി പള്ളീത്താഴത്ത്, ഇമ്മാനുവല്‍ അക്കക്കാട്ട്, മെറിക്ക് ഇമ്മാനുവല്‍, ഫ്രെഡേറിക്ക് ഇമ്മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.

ജേക്കബ് ചൂരവടി, റോയ് ജേക്കബ്, ജോസഫ് വാണിയപ്പള്ളില്‍, ജോര്‍ജ് എടാട്ടേല്‍, ജോസ് അക്കക്കാട്ട്, ജോസഫ് തൂമ്പുങ്കല്‍, റോയ് ജോസഫ്, ജോജോ ജെയിംസ് മുണ്ടാങ്കല്‍, ജയിംസ് ഇളമ്പുരയിടത്തില്‍, ഇമ്മാനുവല്‍ ജോണ്‍, ജോസഫ് പള്ളിപ്പുറത്തുകുന്നേല്‍, വിജു ചാക്കോ, സെബാസ്യ്റ്റിയന്‍ ഇമ്മാനുവല്‍, നിര്‍മ്മല സെബാസ്റ്റ്യന്‍, ജോണ്‍സി ചൂരവടി, തോമസ് ചാക്കോ, സജി കണ്ടംകുളത്തി, മനോജ് കൊല്ലാരത്ത്, ഡൊമിനിക്ക് വയലുങ്കല്‍, റെബ്രേക്ക വയലുങ്കല്‍, ജോണ്‍ കൊമ്പനംതോട്ടത്തില്‍ എന്നിവരടങ്ങിയ കമ്മിറ്റിയും ട്രസ്റ്റിമാരായ രാജേഷ് മാത്യു, സിബി ചാക്കോ, സജി മാത്യു, ജെയിന്‍ ജേക്കബ് എന്നിവരും പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code