ലണ്ടന്‍: വെള്ളക്കാരിയായ ഗേള്‍ഫ്രണ്ടുമായുള്ള ബന്ധത്തെ എതിര്‍ത്ത അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനിലൂടെ സ്ഫോടകവസ്തുക്കള്‍ വാങ്ങാന്‍ ശ്രമിച്ച സിക്ക് വംശജന് ബ്രിട്ടീഷ് കോടതി എട്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു. ഗുര്‍തേജ് സിംഗ് രണ്‍ധവ(19)യുടെ പ്രവൃത്തി വിജയിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ക്കു ജീവഹാനി ഉണ്ടായേനേയെന്നു ബിര്‍മിംഗാം കോടതി നിരീക്ഷിച്ചു.
ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് ഇന്റര്‍നെറ്റിലെ ഡാര്‍ക് വെബില്നിന്നാണ് സ്ഫോടകവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തത്. അച്ഛന്റെ കാറില്‍ സ്ഥാപിച്ച് പൊട്ടിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇന്റര്‍നെറ്റ് ഓര്‍ഡര്‍ ശ്രദ്ധയില്‍പ്പെട്ട നാഷണല്‍ െ്രെകം ഏജന്‍സി സ്ഫോടകവസ്തുക്കള്ക്കു പകരം ഡമ്മി നിറച്ച പെട്ടി അയച്ചുകൊടുത്തു. കൈപ്പറ്റുന്നതിനിടെ അറസ്റ്റും ചെയ്തു.
Comments