കേരളം വ്യവസായത്തിനു ഉചിതമായ സംസ്ഥാനം : ഗവര്‍ണര്‍ പി.സദാശിവം
തിരുവനന്തപുരം : കേരളം വ്യവസായ സംരംഭങ്ങള്‍ക്കു ഉചിതമായ സംസ്ഥാനമെന്നു ഗവര്‍ണര്‍ പി.സദാശിവം. കേരളത്തിന്റെ വികസനത്തിനു മലയാളികളായ പ്രവാസികള്‍ക്കു മികച്ച സംഭാവന ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍ പി.സദാശിവം.
ലോകത്തിന്റെ എല്ലാ കോണിലും മലയാളികള്‍ ഉണ്ട്. ടൂറിസത്തിന്റെ വികസനത്തിനു നമ്മുടെ സംസ്ഥാനം വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ മലയാളികളായ പ്രവാസികള്‍ക്കു ഒരുപാടു സംഭാവനകള്‍ ചെയാന്‍ കഴിയുമെന്നും അത്തരം കാര്യങ്ങള്‍ക്കു ഉതകുന്ന തരത്തിലുള്ള സംവാദവും കുട്ടായ്മയുമാണു ലോക കേരള സഭയില്‍ പ്രതിധ്വനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments
കണ്ണടച്ചാൽ ഇരുട്ട് മാത്രം (കണ്ണ്പൊട്ടൻ ആകില്ല )
by Jay Pilai, Canada on 2018-01-14 01:36:56 am
ഇന്ത്യയിൽ വാണിജ്യ,വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ കേരളം ഉത്തമമായ സംസ്ഥാനം ആണെന്നുള്ള പ്രസ്താവന കണ്ടിട്ട് പൊട്ടിച്ചിരിയ്ക്കാൻ ആണ് തോന്നിയത്.സംസ്ഥാനം ഭരിയ്ക്കുന്ന ഗവർണ്ണർ ഏതു മാന ദണ്ഡം വച്ചാണ് ഇങ്ങനെ സംസാരിച്ചത്? വൈദ്യുത സ്രോതസുകൾ കൃത്യമായി ഇല്ലാത്ത കേരളം.ദിവസേന പവർ കട്ട്,365 ദിവസവും കേരളത്തിൽ എവിടെ എങ്കിലും,പണിമുടക്കും,ഹർത്താലും ബന്തും.അടിമുതൽ മുടിവരെ രാഷ്ട്രീയ മാമാങ്കം.ശരിയാണ് കേരളത്തിൽ വളരുന്നു കൊണ്ടിരിക്കുന്ന ചുരുക്കം ചില വാണിജ്യ വ്യവസായം ഉണ്ട്.മദ്യം,മയക്കുമരുന്ന് വില്പന,പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുത്തശ്ശിമാരെ വരെ പീഡിപ്പിക്കാൻ,ഓൺലൈൻ പെൺവാണിഭം,രാഷ്ട്രീയ സമരങ്ങൾ,കൊലപാതകങ്ങൾ.ഭൂമി കൈയ്യേറ്റം...ഇതിനുമപ്പുറം എന്താണ് പുതുതായി കേരളത്തിൽ നാം കേൾക്കുന്നത്? കേരള ലോക സഭയിൽ പൊടിച്ചത് ഏകദേശം 9 കോടി രൂപ.ആരുടെ കണ്ണിൽ പൊടിയിടാൻ ആണ് ഈ രാഷ്ട്രീയ മാമാങ്കം....