Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. വിവിധ െ്രെകസ്തവ സഭകളിലെ മെത്രാന്മാര്‍, കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെയും സന്യാസസമൂഹങ്ങളിലെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു രജത ജൂബിലി ആഘോഷങ്ങള്‍.

കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തോമാശ്ലീഹായിലൂടെ ആരംഭിക്കുന്ന സീറോ മലബാര്‍ സഭയുടെ മഹത്തായ പൈതൃകം, കാലഘട്ടത്തിന്റെ മാറ്റങ്ങളറിഞ്ഞ് ഇന്ത്യയിലും പുറത്തും കൂട്ടായ്മാനുഭവത്തോടെ തീക്ഷ്ണമായി പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നത് ആഗോള സഭയ്ക്കാകെയും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഡോ. സിറിള്‍ വാസില്‍, വരാപ്പുഴ മുന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ് മാര്‍ ആന്റണി കരിയില്‍, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, ഗ്രീക്ക് കാത്തലിക് ചര്‍ച്ച് അപ്പസ്‌തോലിക് എക്‌സാര്‍ക്ക് ദിമിത്രോസ് സലാക്കാസ്, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, എസ്എംവൈഎം പ്രസിഡന്റ് അരുണ്‍ ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. സഭയുടെ ചരിത്രം ആവിഷ്‌കരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും വിവിധ കലാപരിപാടികളും അരങ്ങേറി.

1992 ഡിസംബര്‍ 16ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണു സീറോ മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി 34 രൂപതകള്‍ സഭയ്ക്കുണ്ട്. കൂടാതെ കാനഡയില്‍ മിസിസാഗ ആസ്ഥാനമായി എക്‌സാര്‍ക്കേറ്റും ന്യൂസിലാന്‍ഡിലും യൂറോപ്പിലും ഇപ്പോള്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍മാരുമുണ്ട്. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയില്‍ മുഴുവന്‍ അജപാലനാധികാരം ലഭിച്ചത് രജതജൂബിലി വര്‍ഷത്തിലാണ്. കഴിഞ്ഞ എട്ടിന് ആരംഭിച്ച സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് ഇന്ന് സമാപിച്ചു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code