ന്യുയോര്‍ക്ക്: ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ റീജിയണ്‍ ക്രിസ്മസ് കാരള്‍ സര്‍വീസ് നടത്തപ്പെട്ടു. യോഗത്തില്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍, ഡോ. ഐസ്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നല്കി.
നോര്‍ത്ത് ഈസ്റ്റ് റീജിയണിലുള്ള എട്ട് സിഎസ്ഐ ഇടവകകള്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. ജോയല്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ എം. തോമസ് തോമസിന് പ്രണാമം അര്‍പ്പിച്ചു കൊണ്ട് മഹത്വത്തിന് രാജാവ് ആര് എന്ന ഗാനം 100 ല്‍ പരം ഗായക സംഘാംഗങ്ങള്‍ ഒന്നിച്ചാലപിച്ചു. നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സെക്രട്ടറി മാത്യു ജോഷ്വ, മേഖല 1 എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ കോശി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഇടവക വികാരി റവ. സജീവ് സുഗു ജേക്കബ് സ്വാഗതവും സെക്രട്ടറി ഷൈനു ജി. തോമസ് നന്ദി പ്രകാശനവും നടത്തി.
Comments