Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കനേഡിയന്‍ താറാവുകള്‍ ട്രെയ്ലര്‍ റിലീസ് ചെയ്തു   - പി വി ബി

Picture

ആല്‍ബെര്‍ട്ട യിലെ എഡ്മണ്‍ടോണിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്ന സാക്ഷാത്കാരമാണ് ഷോര്‍ട് ഫിലിം . കാനഡയെന്ന തണുത്ത പറുദീസയിലേക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയെത്തുന്ന ഒരു കൂട്ടം സ്റ്റുഡന്‍റ് വിസ ക്കാരുടെ കഥ പറയുന്ന ഈ ഹ്രസ്വ ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് എഡിറ്റ് ചെയ്തിരിക്കുന്നത് അഭിലാഷ് കൊച്ചുപുരക്കലാണ്.

കാനഡയെന്ന രാജ്യത്തെ സ്വപ്നലോകമായി കണ്ടു പുറപ്പെടുന്ന ചെറുപ്പക്കാര്‍ക്കു, പക്ഷെ ഇവിടത്തെ യാഥാര്‍ഥ്യങ്ങള്‍ സ്വപ്നതുല്യമായിരുന്നില്ല. പുതിയ ദേശത്തെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ക്കിടെ ഒരു കൂട്ടം യുവാക്കള്‍ എത്തിചേരുന്ന പ്രശ്‌നങ്ങളുടെയും, അതില്‍പ്പെട്ടുഴലുന്ന അവസ്ഥകളുടെയും കഥ പറയുന്ന ഈ ചെറു സിനിമ ,ഉദ്വെഗജനകമായ പല രംഗങ്ങളിലൂടെയും ആസ്വാദകരെ കൂട്ടികൊണ്ടു പോകുന്നു . പ്രേക്ഷകര്‍ക്ക് മികച്ചൊരു ത്രില്ലിംഗ് അനുഭവമായിരിക്കും ഈ ഹ്രസ്വ ചിത്രം എന്നു ഉറപ്പാണ്. ഇന്ത്യന്‍ ഷോര്‍ട് ഫിലിമുകളില്‍ പരിചിതമല്ലാത്ത സ്പീഡ് കാര്‍ ചേസിങ് രംഗങ്ങള്‍ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ എത്തിക്കും എന്നത് നിസംശയം പറയാം.

പൂര്‍ണമായും കാനഡയില്‍ ചിത്രീകരിച്ച "കനേഡിയന്‍ താറാവുകള്‍ " എന്ന ചിത്രത്തിന്റെ ദൃശ്യ ചാരുത ഒപ്പിയെടുത്തിരിക്കുന്നത് ജോജി കുര്യന്‍ ,ആന്‍ഡ്രൂസ് അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് .ഡ്രീംസ് ക്യൂബ് ക്രീയേഷന്‌സിന്റെ ബാന്നറില്‍ പുറത്തിറങ്ങുന്ന ഈ ചിത്രത്തിലെ വരികള്‍ ബിയോണ്‍ ടോമും , നവീന്‍ ചന്ദ്രനുമാണ് ചിട്ടപ്പെടുത്തിയത് .രാജശ്രീ പ്രസാദ് നായികയായി എത്തുന്ന ഈ സിനിമയില്‍ സുധീഷ് കെ സ്കറിയ കൈപ്പനാനിക്കല്‍, ബൈജു എബ്രഹാം, വിവേക് ഇരുമ്പുഴി, വിഷ്ണു രാജന്‍, റോഷന്‍ പാലാട്ടി, ലീന ജോര്‍ജ്, റൂണ ജോഷ്വ, വര്‍ഗീസ് ജോണ്‍, ജിന്‍സ് ഡേവിഡ് മാണി, റോബിന്‍ വര്‍ഗീസ്, ബിബു മാത്യു, ജോണി തോമസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു .

നര്‍മ്മവും, പ്രണയവും,ദുരൂഹതയും, ആക്ഷനും, കണ്ണീരിന്റെ നേര്‍ത്ത നനവും ഒരു ചരടില്‍ കോര്‍ത്ത മുത്തുകള്‍ പോലെ സംവിധായകന്‍ ഭംഗിയായി ഈ സിനിമയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. ഉടന്‍ റിലീസ് ആകാന്‍ പോകുന്ന ഈ ചെറു ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാനഡയിലെ മലയാളികള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ആസ്വദിക്കാവുന്നതാണ്.
https://www.youtube.com/watch?v=lUWjGp1Zk_I&feature=youtu.be



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code