Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്‍ഫാം കര്‍ഷകദിനാചരണംകാഞ്ഞിരപ്പള്ളി രൂപതയില്‍ വിപുലമായ ഒരുക്കങ്ങള്‍

Picture

കാഞ്ഞിരപ്പള്ളി: ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) കര്‍ഷകദിനാചരണം കാഞ്ഞിരപ്പള്ളി രൂപതയില്‍ ഇന്നും നാളെയുമായി (ജനുവരി 14,15) നടത്തപ്പെടും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍പ്പെട്ട രൂപതയിലെ 78 കേന്ദ്രങ്ങളില്‍ കര്‍ഷകദിനത്തോടനുബന്ധിച്ച് കര്‍ഷകകൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതാണെന്ന് രൂപതാ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ അറിയിച്ചു. വിവിധ യൂണിറ്റുകളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ശ്രമദാനങ്ങള്‍, മികച്ച കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍ എന്നിവ നടത്തപ്പെടും.

ഇന്‍ഫാം ഫൊറോന ഡയറക്ടര്‍മാരായ ഫാ.സെബാസ്റ്റ്യന്‍ പെരുനിലം-കാഞ്ഞിരപ്പള്ളി, ഫാ.വര്‍ഗീസ് കുളംപള്ളിയില്‍-പൊന്‍കുന്നം, ഫാ.മാത്യു പനച്ചിക്കല്‍-മുണ്ടക്കയം, ഫാ.മാത്യു നിരപ്പേല്‍-എരുമേലി, ഫാ.സില്‍വാനോസ് മഠത്തിനകം-റാന്നി, ഫാ.തോമസ് നല്ലൂര്‍കാലായിപ്പറമ്പില്‍-പത്തനംതിട്ട, ഫാ.ദേവസ്യ തുമ്പുങ്കല്‍-കുമിളി, ഫാ.ഇമ്മാനുവേല്‍ മടുക്കക്കുഴി-അണക്കര, ഫാ.ജോണ്‍ പനച്ചിക്കല്‍-ഉപ്പുതറ, ഫാ.റോബിന്‍ പട്രക്കാലായില്‍-കട്ടപ്പന എന്നിവര്‍ വിവിധ ഫൊറോനകളിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

കര്‍ഷകദിനാചരണത്തിന് മുന്നോടിയായി പാറത്തോട് മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ഫൊറോന ഡയറക്ടര്‍മാരുടെ സമ്മേളനത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകരെ പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാന്‍ ഇന്‍ഫാം വഹിക്കുന്ന ശക്തമായ നേതൃത്വത്തെ മാര്‍ അറയ്ക്കല്‍ അഭിനന്ദിച്ചു. രൂപതാ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ പ്രവര്‍ത്തനപരിപാടികള്‍ വിശദീകരിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ജോസ് എടപ്പാട്ട് എന്നിവര്‍ സംസാരിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code