Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോകകേരള സഭ അംഗങ്ങളുടെ പ്രസംഗത്തില്‍ നിന്ന്

Picture

ഗള്‍ഫാര്‍ മുഹമ്മദാലി

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ കൂട്ടായ ശ്രമം വേണം. സമയബന്ധിതമായ ഒരു സ്മാര്‍ട്ട് പദ്ധതി ഇതിനായി ഒരുക്കണം. ഖരമാലിന്യ സംസ്കരണ രംഗത്തും കൃത്യമായ നയപരിപാടി രൂപീകരിക്കണം. കേരള എന്ന ബ്രാന്റ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമാണ് കൂടുതലായി അറിയപ്പെടുന്നത്. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളും കേരള ബ്രാന്റുമായി പരിചിതമാവാനുള്ള നടപടികളെടുക്കണം. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസന രംഗത്തും പ്രവാസികളുടെ സഹകരണം തേടാവുന്നതാണ്.

ഡോ ഗീത ഗോപിനാഥ്

മറ്റ് സംസ്ഥാനങ്ങള്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ് ലോക കേരള സഭ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ശാസ്ത്ര സാങ്കേതികവിദ്യയിലെ മുന്നേറ്റം തൊഴില്‍ സാധ്യത കുറയ്ക്കുന്നു. ഗള്‍ഫിലെ പ്രതിസന്ധിയും യുഎസിന്റെ പുതിയ നയങ്ങളും തൊഴില്‍ സാധ്യത കുറയ്ക്കുന്നു. സ്ത്രീകളുടെ തൊഴില്‍രംഗത്തെ പങ്കാളിത്തം കുറയുന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്തരം വെല്ലുവിളികള്‍ ഇനിയും വര്‍ദ്ധിക്കും. ഈ ചര്‍ച്ചകളിലൂടെ ഫലവത്തായ പ്രതിവിധികള്‍ ഉരുത്തിരിയണം.

ഡോ എം അനിരുദ്ധന്‍്

ഇന്ത്യയിലെ കുട്ടികളില്‍ വളര്‍ച്ചാഘട്ടത്തില്‍ പോഷകാംശങ്ങളുടെ കുറവ് മൂലമുള്ള പ്രശ്നങ്ങളുണ്ടാവുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഈ രംഗത്ത് പ്രവാസിയായ തനിക്ക് സംഭാവനകള്‍ നല്കാനാവുമെന്ന് ഗവേഷകനും വ്യവസായിയുമായ ഡോ എം അനിരുദ്ധന്‍ പറഞ്ഞു.

ശോഭന

സംസ്ഥാനത്തിന് സാംസ്കാരിക അംബാസഡര്‍മാരെ തെരഞ്ഞെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് നര്‍ത്തകിയും നടിയുമായ ശോഭന പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികളെ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടായി കരുതണമെന്നും ശോഭന പറഞ്ഞു.

ഗോകുലം ഗോപാലന്‍

പ്രവാസി നിക്ഷേപങ്ങള്‍ സംരക്ഷിക്കാനും പ്രവാസികളുടെ വ്യവസായങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം ഒരുക്കണം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കണം

ബോസ് കൃഷ്ണമാചാരി

സംസ്ഥാനത്തെ കലാ സാംസ്കാരിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. ഈ നിക്ഷേപം സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് പകരും. തൊഴില്‍ - വരുമാനസാധ്യത വര്‍ദ്ധിപ്പിക്കുകയും വാണിജ്യ നിക്ഷേപരംഗത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്കെത്തിക്കാനും കലാരംഗത്തെ നിക്ഷേപത്തിന് കഴിയും. മാതൃകാ സംസ്ഥാനമാവാന്‍ കേരളത്തിനും പ്രവാസികള്‍ക്കും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.

എ വി അനൂപ്

ഇന്ത്യയ്ക്കകത്തെ മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ നടപടികളെടുക്കണം. കലാ സാംസ്കാരിക രംഗത്ത് പ്രവാസികളുടെ സംഭാവനകള്‍ പ്രോത്സാഹിപ്പിക്കാനായി പ്രവാസി യുവജനോത്സവം നടത്താവുന്നതാണ്. ആയുര്‍വേദരംഗത്തും ആയുര്‍വേദ ടൂറിസം രംഗത്തും നിക്ഷേപം പ്രോത്സാഹിപ്പിക്കണം

നിലമ്പൂര്‍ ആയിഷ

പ്രവാസികളായ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു. വിദേശത്ത് സ്ത്രീ തൊഴിലാളികള്‍ക്ക് പലപ്പോഴും ശാരീരിക- മാനസിക പീഡനം നേരിടേണ്ടി വരുന്നു. ഈ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടാനുള്ള നീക്കം ഉണ്ടാകണം.

റസൂല്‍ പൂക്കുട്ടി

കേരളത്തിലെ സര്‍ക്കാരും പ്രവാസികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതായിരിക്കും ലോക കേരള സഭ. പ്രശസ്ത വ്യവസായിയായ യൂസഫലിയും ആടുജീവിതത്തിലെ കഥാനായകന്‍ നജീബും ലോക കേരളസഭയില്‍ പ്രതിനിധികളാണ്. നജീബിനെപ്പോലുള്ള സാധാരണക്കാരുടെ പങ്കാളിത്തം ലോക കേരളസഭയി ലെ ഓരോ തീരുമാനങ്ങളിലും ഉണ്ടാകും.

ആശ ശരത്
സ്കൂള്‍ പഠനത്തിനു ശേഷം കല പ്രധാനവിഷയമായി പഠിക്കാനുള്ള സാഹചര്യം പ്രവാസിക്കില്ല. ഇതിനുള്ള സംവിധാനം വേണം. ഇതിനായി കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ സെന്ററുകള്‍ വിദേശത്ത് ആരംഭിക്കണം. റിക്രൂട്ട്മെന്റ് എജന്‍സികളുടെ ചതിയില്‍ പെട്ട് വിദേശത്തെത്തുന്ന സ്ത്രീകള്‍ എറെയുണ്ട്. പ്രവാസികളുടെ തൊഴില്‍സ്ഥലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരെ സമീപിക്കണം എന്ന ഒരു പരിശീലനം വിദേശത്തേക്ക് പോകുന്നതിന് മുമ്പ് നല്കണം.

ശശികുമാര്‍

മലയാളി പ്രവാസികളുടെ സാമ്പത്തിക നിക്ഷേപം മാത്രമല്ല, സാമൂഹ്യ, സാംസ്കാരിക നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കണം. പ്രവാസികളുടെ പുതിയ തലമുറയ്ക്ക് മലയാള ഭാഷ അന്യമാണ്. ഇത്തരമൊരു തലമുറയ്ക്ക് നാടിനോടും സംസ്കാരത്തോടുമുള്ള അടുപ്പം തോന്നാന്‍ എന്തു ചെയ്യാമെന്നപരിശോധിക്കണം.

പ്രൊഫ എ എം മത്തായി

സംസ്ഥാനത്ത് ആരംഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള സെന്റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ സയന്‍സ് കാര്യക്ഷമമായി നോക്കിനടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം

പ്രിയ പിള്ള

തീരുമാനം കൈക്കൊളളുന്നതില്‍ കൂടുതല്‍ ജനപ്രാതിനിധ്യം ഉറപ്പു വരുത്തുന്ന സംവിധാനമാണ് ലോക കേരള സഭയുടെ രൂപീകരണത്തിലൂടെ നടന്നത്. സാമൂഹ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സഭ അനുഭാവപൂര്‍വം കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയ പിള്ള പറഞ്ഞു.

ബെന്യാമിന്‍

ലോകമെമ്പാടും ജനാധിപത്യം പുതിയ വികസന മാതൃക കൈവരിക്കുന്ന ഈ ഘട്ടത്തില്‍ മലയാളികളെ ഉള്‍പ്പെടുത്തി ലോക കേരള സഭ രൂപീകരിച്ചത് സ്തുത്യര്‍ഹമാണ്.

പെണ്‍ പ്രവാസം സംബന്ധിച്ച പ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവതരമായി സഭയില്‍ ചര്‍ച്ച ചെയ്യപ്പെടണം. സഭയിലെ പ്രവാസികളുടെ പ്രാതിനിധ്യ സ്വഭാവം കൂടുതല്‍ കൃത്യമാക്കണം. പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ ക്രിയാത്മകമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം. പ്രവാസി സ്വത്ത് അന്യാധീനപ്പെടാതിരിക്കാന്‍ നിയമപരിരക്ഷ വേണം.

അന്താരാഷ്ട്ര പ്രശസ്തരായ എട്ട് ശാസ്ത്രജ്ഞര്‍ ഓപ്പണ്‍ ഫോറത്തില്‍ 13-ന്

ലോക കേരള സഭയില്‍ 13 ന് രാവിലെ 11 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തില്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം ഓപണ്‍ ഫോറത്തില്‍ ഡോ എം എസ് സ്വാമിനാഥനടക്കമുള്ള പ്രഗത്ഭരാണ് പങ്കെടുക്കുന്നത്. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററാവും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടര്‍ ജനറലും ഹരിതവിപ്‌ളവത്തിന്റെ ഉപജ്ഞാതാവുമായ ഡോ. എം.എസ്. സ്വാമിനാഥനു പുറമെ പ്രൊഫ എ.ഗോപാലകൃഷ്ണന്‍, പ്രൊഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട്, പ്രൊഫ എം.ജി. ശാര്‍ങ്ഗധരന്‍ എന്നിവര്‍ പങ്കെടുക്കും. യൂണിവേഴ്‌സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്കുമാര്‍, സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടറി ജോക്കോസ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിക്കും.

സംസ്ഥാനത്തെ സെന്റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ ആന്റ് സ്റ്റാറ്റിസ്റ്റികല്‍ സയന്‍സസ് ഡയറക്ടര്‍ പ്രൊഫ എ എം മത്തായി ഇന്ത്യന്‍ മാത്തമറ്റിക്കല്‍ സൊസൈറ്റി പ്രസിഡണ്ടും സംസ്ഥാന സ്റ്റാറ്റിസ്റ്റികല്‍ കമ്മീഷന്‍ ചെയര്‍മാനുമാണ്. കാനഡ മോണ്‍ട്‌റിയല്‍ മക്ഗില്‍ സര്‍വകലാശാല എമിരറ്റസ് പ്രൊഫസറായ ഇദ്ദേഹം മാത്തമറ്റികല്‍ & അപ്‌ളൈഡ് സ്റ്റാറ്റിസ്റ്റിക്‌സിലും മാത്തമറ്റിക്കല്‍ ആസ്‌ട്രോ ഫിസിക്‌സിലും വിദഗ്ദ്ധനാണ്. ന്യുക്‌ളിയര്‍ ഫിസിക്‌സ് ശാസ്ത്രജ്ഞനായ പ്രൊഫ എ ഗോപാലകൃഷ്ണന്‍ അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനാണ്. ന്യുക്‌ളിയര്‍ സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ഐഎഇഎ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനുമാണദ്ദേഹം.

റോബോട്ടിക്‌സ്, ഹ്യുമനോയിഡ്‌സ്, ബയോമോര്‍ഫിക് റോബോട്ട്‌സ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധനായ പ്രൊഫ പ്രഹ്‌ളാദ് വടക്കേപ്പാട്ട് ഫെഡെറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റോബോട്ട്- സോക്കര്‍ അസോസിയേഷന്‍ (ഫിറ)യുടെ സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമാണ്. സിംഗപൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമാണദ്ദേഹം.

ഗണിതചരിത്രത്തില്‍ അഗ്രഗണ്യനായ പ്രൊഫ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും അധ്യാപകനാണ്.

മോളിക്യുലര്‍ കെമിസ്ട്രി, നാനോസ്കെയില്‍ മെറ്റീരിയല്‍സ്, നാനോസയന്‍സ് & നാനോടെക്‌നോളജി എന്നിവയില്‍ വിദഗ്ധനായ പ്രൊഫ പ്രദീപ് തലാപ്പില്‍ മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അദ്ധ്യാപകനാണ്. ഉഭയജീവികളുടെ സംരക്ഷണത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള പ്രൊഫ സത്യഭാമ ദാസ് ബിജു ഈ രംഗത്ത് പ്രഗത്ഭനും ഡെല്‍ഹി സര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയുമാണ്. പ്രൊഫ എം.ജി. ശാര്‍ങ്ഗധരന്‍ പ്രശസ്ത വൈറോളജിസ്റ്റ് (യുഎസ്എ) ആണ്.

Picture2

Picture3Comments


World Kerala Sabha
by Sqn Ldr P P Cherian ( Retd), Pullamkottu Cheri Estate, Ezhakkaranad, Ernakulam on 2018-01-13 17:15:46 pm
It is an awe inspiring congregation of eminent personalities from across all cross section of our social Fabric. We , at Cheri Retirement Homes - The Paradise, hope and pray for the fulfilment of the aspirations expressed by the great participants.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code