Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസികള്‍ക്കായി ക്ഷേമനിധി ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

Picture

തിരുവനന്തപുരംന്മ ധനികരായ പ്രവാസികളില്‍നിന്ന് ഉദാരമായി സംഭാവന സ്വീകരിച്ചു ക്ഷേമനിധി രൂപീകരിക്കുന്നത് ആലോചിക്കുമെന്നും പ്രവാസിക്ഷേമ ബോര്‍ഡിനുള്ള ധനസഹായം ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും മുഖ്യമന്തി പിണറായി വിജയന്‍. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളസഭയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള മലയാളികളുടെ കഴിവുകള്‍ നാടിനു പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണു ലോക കേരളസഭ രൂപീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര സ്വാധീനം ചെലുത്താനാവുന്ന പ്രവാസി മലയാളികള്‍ക്കു തങ്ങളുടെ രംഗങ്ങളിലെ മറ്റു പ്രമുഖരുടെ വിഭവവും നൈപുണ്യവും ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ ഏറെ പ്രയോജനപ്പെടും. പ്രവാസികളുടെ പണം ഭാവനാപൂര്‍ണമായി നിക്ഷേപിക്കാനും നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനും പദ്ധതികളില്ല. ഈ പോരായ്മ പരിഹരിക്കണം. ഒപ്പം, തുകയുടെ വിനിയോഗത്തില്‍ നിക്ഷേപകരുടെ അഭിപ്രായം മാനിക്കുന്ന സംവിധാനവുമുണ്ടാകണം– മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിയമസഭാ മന്ദിരത്തിലെ സമ്മേളനത്തില്‍ സഭയുടെ സെക്രട്ടറി ജനറല്‍ കൂടിയായ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനവും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സഭാ നടത്തിപ്പിന്റെ പ്രഖ്യാപനവും നടത്തി. പ്രസീഡിയത്തിലേക്കു തിരഞ്ഞെടുത്ത ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി, ആന്റോ ആന്റണി എംപി, എം.എ.യൂസഫലി, എം.അനിരുദ്ധന്‍, സി.പി.ഹരിദാസ്, നടി രേവതി എന്നിവരെ വേദിയിലേക്കു ക്ഷണിച്ചതോടെ നടപടിക്രമങ്ങളിലേക്കു പ്രവേശിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, എം.എ.യൂസഫലി, രവി പിള്ള, സി.കെ.മേനോന്‍, ആസാദ് മൂപ്പന്‍, കെ.പി.മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code