Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോക കേരളാ സഭയെന്ന ധൂര്‍ത്ത് ആര്‍ക്കുവേണ്ടി? എന്തിനു വേണ്ടി?? (ജെയിംസ് കൂടല്‍)

Picture

പ്രവാസി മുതലാളിമാരേയും ഇടത് സഹയാത്രികരേയും കുത്തിനിറച്ചു പാര്‍ട്ടി സമ്മേളനം നടത്തുന്ന ലാഘവത്തോടെ കോടികണക്കിനു രൂപാ ധൂര്‍ത്ത് അടിച്ചു മാമാങ്കം സംഘടിപ്പിക്കുന്നതുകൊണ്ട് സാധാരണക്കരായ പ്രവാസികള്‍ക്ക് എന്തു ഗുണമാണ് ചെയ്യുന്നത്?

പ്രവാസി സമൂഹത്തിനു മുന്‍പില്‍ വിക്രതമായികൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനുവേണ്ടിയുള്ള അഭ്യാസം പ്രവാസികള്‍ തിരിച്ചറിയുന്നുണ്ട്. ഇടയ്ക്കിടെ പ്രവാസി പുനരധിവാസത്തെക്കുറിച്ചു സംസാരിക്കുകയും ഒരു നടപടിയും എടുക്കാതിരിക്കുകയും ചെയ്യുന്ന ഈ സര്‍ക്കാരിന്റെ കണ്ണ് പ്രാവാസികളൂടെ പോക്കറ്റില്‍ മാത്രമാണ്. കടുത്ത സാമ്പത്തിക ഞെരുക്കമുലും നിത്യ ചിലവിനുപോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഒന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരിന്റെ ഖജനാവിലെക്ക് പ്രാവാസികളുടെ പണം നിക്ഷേപിപ്പിക്കുകയെന്ന ഗുഢ ലക്ഷ്യം ഒന്നു മാത്രമാണ് ഇതിന്പിന്നില്‍.

തോഴില്‍ നഷ്ടപ്പെട്ടു തിരികെ വരുന്ന പ്രവാസികള്‍ക്ക് 6മാസത്തെ ശമ്പളം നല്‍കുമെന്ന പിണറായി വിജയന്റെ UAE പ്രഖാപനം എന്തായിയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം.

പ്രവാസി സമൂഹത്തെ മുന്നില്‍ നിര്‍ത്തി 1996 മുതല്‍ നിലനില്‍ക്കുന്ന ചഛഞഗഅ വകുപ്പും ചഛഞഗഅ ൃീീെേ ഉം പ്രാവസികളൂടെ പ്രതീക്ഷകള്‍ക്കൊപ്പം വളരുന്നില്ല എന്നുമാത്രമല്ല ഇഷ്ടക്കാരെ കുടിയിരുത്തുവാനുള്ള ഒരു സങ്കേതമായി മാറിയിരിക്കുന്നു. പ്രവാസി പെന്‍ഷന്‍ പദ്ധതിയും അനുബന്ധ സംരംഭങ്ങളും 10% പ്രവാസികളില്‍ പോലും ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല.

വകുപ്പിന് പൂര്‍ണ്ണ സമയം മേധാവി ഇല്ലാ എന്നതു മുതല്‍ ഉള്ള ജീവനക്കരുടെ വിദേശ യാത്രയും ധുര്‍ത്തൂം നിയന്തിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. Roots ന്‍റെ പ്രാധാന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന ഡയരക്ടര്‍മാരില്‍ ഒട്ടുമിക്കവരും അതി സമ്പന്നരായ കച്ചവക്കാരല്‍ നിറക്കപെട്ടിരിക്കുന്നു.

അവര്‍ക്ക് കേരളത്തില്‍ യാത്രചെയ്യുന്നതിന് വി.ഐ.പി പരിഗണന ലഭിക്കുവാന്‍ ഈ പദവികള്‍ ഉപകരിക്കുമെന്നു മാത്രം. കേരളത്തിലെ പല സര്‍ക്കാര്‍ സമിതികളെയും പറ്റിയുള്ള പരാതി രാഷ്ട്രീയക്കാരുടെ അനിയന്ത്രിത സാനിധ്യമാണ് എങ്കില്‍ ഇവിടെ പൊതു സമൂഹത്തില്‍ പണത്തിന്‍റെ ചിലവില്‍ മാത്രം ശ്രദ്ധിക്കപെടുകയും വിവിധ തരത്തില്‍ കുപ്രസിദ്ധി നേടിയവര്‍ പ്രവാസികളുടെ പ്രതിനിധികളായി ചഛഞഗഅ യില്‍ ഉണ്ടായിരിക്കുന്നത് ന്യായീകരിക്കുവാന്‍ രാഷ്ടീയ നേതൃത്വങ്ങള്‍ക്ക് എങ്ങനെയാണു കഴിയുക ?

NORKA യുടെ വൈസ് ചെയര്‍മാന്‍ കസേരയില്‍ ഇരിക്കുന്ന വ്യക്തി പ്രവാസി ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത പഴയ കാല NGO യുണിയന്‍ നേതാവ് മാത്രം.

നാളിതുവരെയുള്ള പ്രവാസികള്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ എന്തുചെയ്യതുവെന്നു ഇനിയെങ്കിലും വെക്തമാക്കണം.

ഭരണഘടനപരമായി യാതോരുവിധ അവകാശങ്ങളൂം ഇല്ലാത്ത ഒരു സമിതിയെ ലോക കേരളാ സഭ എന്നു പേരിട്ട് 2 വര്‍ഷം കൂടുമ്പോള്‍ കോടിക്കണക്കിനു രൂപ ധുര്‍ത്ത് നടത്തി മാമാങ്കം സംഘടിപ്പിക്കുന്നത് എന്തിനുവേണ്ടി?പ്രവാസികളെ പുനരധിവസിക്കുന്നതിനു പകരം ഇത്തരം കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ തട്ടിപ്പ് പ്രവാസികളുടെ അടുത്ത് വിലപ്പോകില്ല.

കെ. എസ്.ശബരിനാഥ് MLA യുടെ എആ പോസ്റ്റ് ഈ വിഷയത്തില്‍ പ്രവാസികളൂടെ ആശങ്ക ശരിവെക്കുന്നു

"തിരുവനന്തപുരത്തെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഈ രണ്ടു ദിവസങ്ങളില്‍ ഏകദേശം 250 റൂമുകള്‍ ലോക കേരള സഭയ്ക്ക് വേണ്ടി സര്‍ക്കാര്‍ നോര്‍ക്ക മുഖാന്തരം ബുക്ക് ചെയ്തിരിക്കുന്നു എന്നാണ് അറിഞ്ഞത്. ഇതുപോലത്തെ ചിലവുകള്‍ ചേര്‍ന്ന് ഏകദേശം 8 കോടി രൂപയാണ് ലോക കേരള സഭയുടെ നടത്തിപ്പ് ചെലവ് എന്നറിയുന്നു.

ലോക കേരള സഭ എന്നത് ഒരു നല്ല ആശയമാണ്, പ്രവാസികളുടെ ബുദ്ധിമുട്ടുകളും അവര്‍ കേരളത്തിന് നല്‍കുന്ന അനന്തമായ സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ പറ്റിയ വേദിയാണ്. പക്ഷെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന, പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത ഈ സമയത്തു ഒരു കോര്‍പ്പറേറ്റ് ഇവന്റ് പോലെ / അവാര്‍ഡ് നിശ പോലെ കോടികള്‍ മുടക്കി ഇത്രയും വലിയ ധൂര്‍ത്തു നടത്തുന്നത് അനവസരത്തിലല്ലേ ?"

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭഷണവും പ്രവാസി നേതാക്കള്‍ക്കു നല്‍കിയാല്‍ പ്രാവസലോകത്തു ഉയര്‍ന്നു വരുന്ന പ്രതിഷേധത്തെ ഇല്ലാതെയാക്കമെന്നാണു ഈ സര്‍ക്കാര്‍ കരുതെന്നങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി.മൂക്കിനു കീഴില്‍ ഓഖി ദുരന്തത്തില്‍ കാണാതായവരെ
ഇതുവരെ കണ്ടെത്തുവാനും അവരെ പുനരധിപ്പിക്കുവാനും കഴിയാത്തവരാണ് ലോക കേരളയുടെ പേരില്‍ ഈ ധുര്‍ത്ത് നടത്തുന്നതെന്ന് കാണാതെ പോകരുത്.

എം .എല്‍ .എയും എം .പിയും ആകാന്‍ കഴിയാത്ത പ്രവാസി നേതാക്കളെ അവരുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി നിയമസഭ മന്ദിരത്തില്‍ കയറാനും ഫോട്ടൊ ഷൂട്ട് ചെയ്യാനും അവസരം ലഭിച്ചു എന്നുള്ളതല്ലാതെ എന്തു ഗുണം ലഭിക്കുമെന്ന് കാത്തിരുന്നു കാണാം

ജെയിംസ് കൂടല്‍
മുന്‍ ഗ്ലോബ്ബല്‍ ട്രഷറര്‍
ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്
9149871101

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code