Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹുസ്റ്റണില്‍ മകരവിളക്ക് ജനുവരി 14-ന്   - ശങ്കരന്‍കുട്ടി

Picture

ഹൂസ്റ്റണ്‍: ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീധര്‍മ്മശാസ്താ നടയില്‍ 2018 ജനുവരി 14-നു ഞായറാഴ്ച ആചാര അനുഷ്ടാനങ്ങളോടെ മകരവിളക്ക് ഉത്സവം ആഘോഷിക്കുന്നു. അയ്യപ്പഭജന, അഷ്ടോത്തരം, ദീപാരാധന, പടിപൂജഎന്നീ ആചാരങ്ങള്‍ ഈ ഉത്സവത്തിന്റെ പ്രത്യേകതകളാണ്. സത്യന്‍പിള്ള, ബിജുമോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ ഭജനയും
താളമേളാദികളോടുകൂടിയുള്ള ദീപാരാധയും ചുറ്റുവിളക്കും വൈകുന്നേരം 8.45ന് പടിപൂജയും കഴിഞ്ഞ് ഹരിവരാസനം പാടി ശ്രീധര്‍മ്മശാസ്താവിനെ പള്ളിയുറക്കുന്നതോടെ മകരവിളക്കിന് പൂര്‍ണ്ണതയാകും തുടര്‍ന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കും.

പുഷ്പാഭിഷേകം, ത്രികാല പൂജ, അയ്യപ്പവിളക്ക്, പടിപൂജ, അന്നദാനം എന്നിവ നടത്താനാഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്: 713 729 8994, ഡോ. ബിജു പിള്ള , 832 247 3411 പ്രസിഡന്റ്), ശശിധരന്‍ നായര്‍ (വൈസ് പ്രസിഡന്റ്) 832 860 0371.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code