ചിക്കാഗോ: കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നിര്യാതനായ ജയിംസ് കോലടിയില്‍(38) ന്റെ മൃതസംസ്ക്കാര ചടങ്ങുകള്‍, ചൊവ്വാഴ്ച രാവിലെ 9.30 ന് മോന്ട്ടന് ഗ്രോവ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്ക്കരിക്കുന്നതുമാണ്. ജനുവരി 15-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ 8.30 വരെ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.
ചിക്കാഗോ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, കലാ-കായിക മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ജെയിംസ്കുട്ടി മികച്ച സംഘാടകനും കായിക പ്രേമിയുമായിരുന്ന ജയിംസ്, കിടങ്ങൂര്‍ കോലടിയില്‍ ജോസ്(റിട്ട.പ്രൊഫസര്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്) ആലീസ് (കൂവക്കാട്ടില്‍) ദമ്പതികളുടെ പുത്രനാണ.് ഭാര്യ സ്നേഹ ജയിംസ്, പാല വെട്ടുകല്ലേല്‍ പരേതനായ ജോസ് പീറ്ററിന്റെയും റ്റെസി(പതിയില്‍)യുടെയും പുത്രിയാണ്.
മക്കള്‍: അലീസിയ, ജോസഫ്, റ്റെസിയ.
സഹോദരങ്ങള്‍ പിങ്കി സുനില്‍ മുളവേലിപ്പുറത്ത്, പ്രീതി ഡേവിഡ് ആക്കാത്തറ പിറവം, പ്രിയങ്ക മാത്യു വിളങ്ങാട്ടുശ്ശേരില്‍(കണ്ണങ്കര) എന്നിവരാണ്.
Comments