Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോക കേരള സഭ: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം

Picture

ഫൊക്കാനയുടെ ആവിശ്യം കേരള ഗവണ്‍മെന്റ് അനുഭാവപൂര്‍വ്വം പരിഗണിക്കുന്നു. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം ഫൊക്കാന നേതാക്കളും മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തുകയും പ്രവാസികളുള്‍ടെ പ്രോപ്പര്‍ട്ടി പ്രോട്ടെന്‍ഷന്‍ കൗണ്‍സിലും അതുപോലെ വളരെ നേരത്തേ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസവും നടപ്പാക്കണം എന്ന് വളരെ ശക്തമായി ആവിശ്യപെടുകയും ഉണ്ടായി .ലോക കേരള സഭയുടെ ഭാഗമായി രണ്ടാംദിനമായ നാളെ (ജനുവരി 13) നടക്കുന്ന ഉപസമ്മേളനം സംസ്ഥാനത്ത് തിരികെയെത്തിയ പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരവഴികളും ചര്‍ച്ച ചെയ്യും. റിട്ടയര്‍മെന്റ് കാലത്തിന് ശേഷം പ്രവാസം മതിയാക്കി തിരികെയെത്തുന്ന മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ നേരത്തേ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പുതിയ സാഹചര്യം സമ്മേളനം ചര്‍ച്ച ചെയ്യും. പെന്‍ഷന്‍, ചികില്‍സാ സഹായം തുടങ്ങിയ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുപരിയായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനോ അതില്‍ പങ്കാളിയാവാനോ അവസരമൊരുക്കുന്ന പദ്ധതികളാണ് ഇപ്പോള്‍ അനിവാര്യമെന്ന് മുന്‍പ്രവാസിയും കൈരളി ടിവി ഡയരക്ടര്‍ ബോര്‍ഡ് അംഗവുമായ എ.കെ മൂസ അഭിപ്രായപ്പെട്ടു. പാതിവഴിയില്‍ പ്രവാസം മതിയാക്കി തിരിച്ചുവരേണ്ടി വരുന്ന ഇവര്‍, നിക്ഷേപസഹായമുള്‍പ്പെടെയുള്ള പദ്ധതികളാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൈവ കൃഷി മുതല്‍ വ്യവസായങ്ങള്‍ വരെയുള്ള വിവിധ പദ്ധതികള്‍ ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്കായി നടപ്പിലാക്കാനാവും. തിരികെയെത്തുന്നവരുടെ ബാക്കിയുള്ള സമ്പാദ്യം നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ മികച്ച സംവിധാനങ്ങളുണ്ടായാല്‍ പ്രവാസാനന്തര ജീവിതം പ്രയാസരഹിതമാക്കാന്‍ സാധിക്കും. ജീവിതത്തിന്റെ മുഖ്യഭാഗവും പ്രവാസജീവിതം നയിച്ച് തിരിച്ചെത്തുന്നവര്‍ക്ക് മാന്യവും സന്തോഷകരവുമായ റിട്ടയര്‍മെന്റ് ജീവിതം സാധ്യമാക്കാനുള്ള വഴികളും സമ്മേളനം ചര്‍ച്ച ചെയ്യും. തിരിച്ചെത്തുന്നവരുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ വിഷയമാവും.

എ.കെ മൂസ, പി സൈദാലിക്കുട്ടി, കെ വിജയകുമാര്‍, പി.സി വിനോദ്, ബെന്യാമിന്‍ എന്നിവരാണ് പ്രവാസത്തില്‍ നിന്ന് തിരിച്ചെത്തിയവരില്‍ നിന്നുള്ള ലോക കേരള സഭയിലെ പ്രതിനിധികള്‍. 1979 മുതല്‍ 2007 വരെ അബൂദബിയില്‍ അധ്യാപകനായി പ്രവാസ ജീവിതം നയിച്ച എ.കെ മൂസ അബൂദബിയിലെ ശക്തി തിയറ്റേഴ്‌സിന്റെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു. നോര്‍ക്ക മുന്‍ ഡയരക്ടറും കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഇദ്ദേഹം ശക്തി അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ കൂടിയാണ്. കണ്ണൂര്‍ സ്വദേശിയായ എ.കെ മൂസ ഇപ്പോള്‍ കുടുംബസമേതം പാലക്കാടാണ് താമസം.

പാലക്കാട് കുമ്പിടി സ്വദേശിയായ പി സൈദാലിക്കുട്ടി 1981 മുതല്‍ 1988 വരെ സൗദി അറേബ്യയിലായിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ഇദ്ദേഹം, കേരള പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാവ് കൂടിയാണ്. 1978 മുതല്‍ 2000 വരെ യു.എ.ഇയില്‍ പ്രവാസിയായിരുന്ന കെ വിജയകുമാര്‍ അല്‍ ഐന്‍ മലയാളി സമാജം രൂപീകരണത്തില്‍ പ്രധാനിയായിരുന്നു. തിരുവനന്തപുരം നേമം സ്വദേശിയായ ഇദ്ദേഹം, നിലവില്‍ കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റാണ്. സ്പീക്കര്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പ്രവാസി പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കരട്‌രേഖ ചര്‍ച്ച ചെയ്യാന്‍ മേഖല തിരിച്ച് 5 ഉപസമ്മേളനങ്ങള്‍

ലോക കേരള സഭ കരട്‌രേഖ പ്രഖ്യാപനത്തിനുശേഷം അഞ്ച് ഉപസമ്മേളനങ്ങളാണ് നിയമസഭാ മന്ദിരത്തിലെ വിവിധ വേദികളിലായി ഇന്ന് (ജനുവരി 12) നടക്കുക. ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെ നടക്കുന്ന ഉപസമ്മേളനങ്ങളില്‍ കരട് രേഖയി•േല്‍ മേഖല തിരിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍, പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റ് ലോക രാജ്യങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചാണ് ചര്‍ച്ചകള്‍. ഇന്ത്യയിലെ ഇതര സംസ്ഥാനമേഖലാ ചര്‍ച്ചയില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ. കെ ബാലന്‍ എന്നിവര്‍ക്കു പുറമെ പഌനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കരുണാകരന്‍, എംഎല്‍എമാരായ കെ സി ജോസഫ്, ഇ എസ് ബിജിമോള്‍ എന്നിവര്‍ പങ്കെടുക്കും. വ്യവസായ, തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനാണ് ഏകോപനചുമതല.
പശ്ചിമേഷ്യ മേഖലാ ചര്‍ച്ചയില്‍ മന്ത്രിമാരായ കെ ടി ജലീല്‍, ടി പി രാമകൃഷ്ണന്‍, എംപിമാരായ അബ്ദുള്‍ വഹാബ്, എ സമ്പത്ത്, എംഎല്‍എമാരായ ഇ പി ജയരാജന്‍, എ പി അനില്‍കുമാര്‍, എം കെ മുനീര്‍, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുക്കും. വനം വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണുവിനാണ് ഏകോപനചുമതല.

മന്ത്രിമാരായ മാത്യു ടി തോമസ്, കടകംപള്ളി സുരേന്ദ്രന്‍, പഌനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ വി കെ രാമചന്ദ്രന്‍, എംപിമാരായ എം.ഐ ഷാനവാസ്, എം.ബി രാജേഷ്, എംഎല്‍എമാരായ തോമസ് ചാണ്ടി, കെ മുരളീധരന്‍ എന്നിവരാണ് ഏഷ്യയിലെ ഇതരരാജ്യങ്ങളുള്‍പ്പെടുന്ന മേഖലാ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സാംസ്കാരിക, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനാണ് ഏകോപനചുമതല.

യൂറോപ്പ് അമേരിക്ക മേഖലാ ചര്‍ച്ചയില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, എംപിമാരായ ശശി തരൂര്‍, പി കെ ബിജു, എംഎല്‍എമാരായ സി എഫ് തോമസ്, പി ടി തോമസ്, രാജു എബ്രഹാം എന്നിവര്‍ പങ്കെടുക്കും. റവന്യു അഡീ ചീഫ് സെക്രട്ടറി പി എച്ച് കുര്യനാണ് ഏകോപന ചുമതല.

മറ്റ് ലോകരാജ്യങ്ങളുള്‍പ്പെട്ട ഉപസമ്മേളനത്തില്‍ മന്ത്രി ജി സുധാകരന്‍, പ്രൊഫ സി രവീന്ദ്രനാഥ്, എംപിമാരായ കെ കെ രാഗേഷ്, ജോയ് എബ്രഹാം, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബി ഗണേഷ്കുമാര്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ പങ്കെടുക്കും. ഏകോപനചുമതല ഗതാഗത, ദേവസ്വം സെക്രട്ടറി ജ്യോതിലാലിനാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code