Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പടിയെടത്തു വി ഇട്ടന്‍ പിള്ളയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture


ന്യൂയോര്‍ക്ക് : ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്റെ പിതാവും മുന്‍ ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടറുമായിരുന്ന മുവാറ്റുപുഴ ഉരൂമന പടിയെടത്തു വി ഇട്ടന്‍ പിള്ള (97) യുടെ നിര്യാണത്തില്‍ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തി.ഭാര്യ പരേതയായ ഏലിയാമ്മ ഇട്ടന്‍പിള്ള. സാമൂഹിക പ്രവര്‍ത്തകനും സഭാ നേതാവുമായ അദ്ദേഹം ഊരമന സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചിന്റെ സ്ഥാപകനും , കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ്, സെന്റ് പീറ്റേഴ്‌സ് കോളജ് എന്നിവയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം പള്ളി ട്രസ്റ്റി ആയും ഭദാസന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

മറ്റുമക്കള്‍,മേരി ഈപ്പന്‍, ഫൊക്കാന നേതാവും മുന്‍ യോങ്കേഴ്‌സ് മലയാളീ കമ്മ്യൂണിറ്റി അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന ഷെവ. ജോര്‍ജ് ഇട്ടന്‍ ,ജെയ്ംസ് ഇട്ടന്‍, ഡെയ്‌സി പോള്‍ എന്നിവരും.

മരുമക്കള്‍: വെരി റവ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, മേരി ജോര്‍ജ്, സെലിനാമ്മ ജെയിംസ്, ജസി ഇട്ടന്‍, എബി പോള്‍(ന്യൂയോര്‍ക് ട്രാന്‍സിസ്‌റ് അതോറിറ്റി).സംസ്കാരം ഞായറാഴ്ച(14) 2 മണിക്ക് സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചില്‍.

വി. ഇട്ടന്‍ പിള്ളയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആന്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷര്‍ ഷാജി വര്‍ഗിസ് ; ജോസ് കാനാട്ട്‌വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍ അസോ. ട്രഷറര്‍; സണ്ണി മറ്റമനഅഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗിസ്,ഫൗണ്ടഷന്‍ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ ,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ ,ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി ടെറന്‍സണ്‍ തോമസ്, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് , ട്രസ്റ്റിബോര്‍ഡ് മെംബേര്‍സ് , റീജണല്‍ വൈസ് പ്രെസിഡന്റുമാര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code