Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോക കേരള സഭയിലെ അംഗത്വം അമേരിക്കന്‍ മലയാളി വനിതകള്‍ക്ക് കിട്ടിയ അംഗീകാരം: ആനി ലിബു   - ബിജു ജോണ്‍

Picture

കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന പ്രവാസികളുടെ സംഘടനത്തിനായി രൂപീകരിക്കുന്ന ലോക കേരള സഭയില്‍ അമേരിക്കന്‍ സംഘടനാ രംഗത്തുനിന്നും ഒരു വനിത കൂടി പ്രവര്‍ത്തന നിരതയാകുന്നു ആനി ലിബു. ജനുവരി 12 ,13 തീയതികളില്‍ കേരളനിയമസഭയുടെ മാതൃകയില്‍ കൂടുന്ന ലോക കേരള സഭയിലേക്ക് ക്ഷണിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, ഇത് ഒരു അംഗീകാരമാണെന്നും ആനി ലിബു പറഞ്ഞു.

ലോക കേരള സഭ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും ചര്‍ച്ച ചെയ്യാനും, അവയ്ക്കു പരിഹാരം കാണാനും, അതോടൊപ്പം കേരളത്തിന്റെ വികസനത്തിന് പ്രവാസി ലോകത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താനും പറ്റുന്ന നല്ലൊരു വേദിയായിരിക്കും ലോക കേരള സഭ. ലോക കേരള സഭയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ആദ്യമേ അറിയിക്കുന്നു. കേരളത്തിനു പുറത്തു ജീവിക്കുന്ന ഇന്ത്യന്‍ പൗരരായ മലയാളികള്‍ക്കായി ലോക കേരളസഭ രൂപീകരിക്കുവാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം തികച്ചും സമയോചിതമായിട്ടാണ് എനിക്ക് തോന്നിയത്. കേരളത്തിന്റെ വികസനത്തില്‍ അവരെ അഭിമാനികളായ പങ്കാളികളാക്കുക, മലയാള ഭാഷയുടെയും കേരള സംസ്കാരത്തിന്റെയും സ്ഥാനപതികളും പ്രചാരകരുമാകാന്‍ അവരെ പ്രേരിപ്പിക്കുക, കേരളവും കേരളീയര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയിലും വിദേശങ്ങളിലുമുള്ള പ്രദേശങ്ങളും തമ്മില്‍ സാംസ്കാരികവിനിമയം വികസിപ്പിക്കുക എന്നിങ്ങിനെ ഒട്ടേറെ കാര്യങ്ങള്‍ക്ക് സാരഥ്യം വഹിക്കാന്‍ ലോക കേരള സഭയ്ക്ക് കഴിയും.

ആനി ലിബു വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഇപ്പോഴത്തെ ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിക്കുന്നു. നവംബറില്‍ വിയന്നയില്‍ നടന്ന സമ്മേളനത്തിലാണ് ഈ പദവിയില്‍ ആനി ലിബു എത്തിയത്. കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോക കേരള സഭയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മറ്റ് നാല് അംഗമാണ് കൂടി പങ്കെടുക്കുന്നുണ്ട്.

ഓഖി ദുരന്ത ബാധിത പ്രദേശങ്ങളില്‍ നടത്തിയ സഹായവിതരണത്തോടെയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. അതിനു ചുക്കാന്‍ പിടിച്ചത് ആനി ലിബു ആയിരുന്നു. കൊടുങ്ങല്ലൂരില്‍ നടത്തിയ ഓഖി സഹായ വിതരണം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആദ്യ വനിതാ ട്രസ്റ്റി എന്ന പദവിക്കര്‍ഹയായ ആനി ലിബു. വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലാതെ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡിന്റെ ഡയറക്ടര്‍, ന്യൂയോര്‍ക്ക് മീഡിയാ കണക്ട് മാനേജിങ് ഡയറക്ടര്‍, ഫ്രീഡിയ എന്റെര്‍റ്റൈന്മെന്റിന്റെ ബോര്‍ഡ് ഡയറക്ടര്‍, കാന്‍സര്‍ റിസേര്‍ച് ഓര്‍ഗനൈസേഷന്‍ ബാള്‍ട്ടിമോര്‍ ഡയറക്ട്ര് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ ആനി ലിബു പ്രവര്‍ത്തനനിരതയാകുന്നു.

ബോംബയില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് പഠനം കഴിഞ്ഞു ചങ്ങനാശേരി അസംപ്ഷന്‍ കോളേജില്‍ സ്പോര്‍ട്സ് കോട്ടയില്‍ ആണ് ഡിഗ്രിക്ക് ചേര്‍ന്നത്. ബാഡ്മിന്റണ്‍, ടെന്നീസ് എന്നീയിനങ്ങളില്‍ താരമായിരുന്നു. അതുകൊണ്ടു സ്പോര്‍ട്സ് രംഗത്തു പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുക, ഗ്രീന്‍ കേരളാ പദ്ധതിക്ക് തുടക്കമിടുക തുടങ്ങി വേള്‍ഡ് മലയാളി ഫെഡറേഷന്റെ നിരവധി ആശയങ്ങള്‍ ലോക കേരള സഭയില്‍ അവതരിപ്പിക്കും. അമേരിക്കയില്‍ നിന്നും ലോക കേരള സഭയില്‍ പങ്കെടുക്കുന്ന വനിതാ എന്ന നിലയില്‍ ഈ ക്ഷണം തനിക്കു തുടര്‍ന്നും കര്‍മ്മനിരതയായി പ്രവര്‍ത്തിക്കുവാന്‍ ഊര്‍ജം നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code