Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കയില്‍ വേറിട്ട കാഴ്ചകള്‍ ഒരുക്കി കൂട്ടായ്മയുടെ മധുരം നുണഞ്ഞു ലീഗ് സിറ്റി മലയാളികള്‍   - ജീമോന്‍ റാന്നി

Picture

ലീഗ് സിറ്റി (റ്റെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി 2018 ജനുവരി 6ന് വി.എഫ്.ഡബ്ല്യൂ, ഡിക്കിങ്‌സണ്‍ ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെട്ട ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം വന്‍ വിജയം.

ഗാല്‍വസ്റ്റണ്‍ ഷെറിഫ് ഹെന്‍റി ട്രോഷേസെറ്റും, കൗണ്ടി ജഡ്ജിമാരായ ലൊന്നി കോക്‌സും, അലിസണ്‍ കോക്‌സും മുഖ്യാതിഥികളായിരുന്നു. മലയാളി സമൂഹത്തെയും അവരുടെ കൂട്ടായ്മയെയും, കൂടാതെ അവര്‍ ഒരുക്കിയ നയന മനോഹരവും വെത്യസ്തങ്ങളുമായ കാഴ്ചകളെയും വാനോളം ജഡ്ജിമാര്‍ പുകഴ്ത്തിയപ്പോള്‍ മലയാളി സമൂഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കൗണ്ടി ഷെരിഫ് വാഗ്ദാനം ചെയ്തു. കൂടാതെ 100% സാക്ഷരതയുള്ള കേരളീയര്‍ അഭിനന്ദനം അര്‍ഹിക്കുന്നവരാണെന്നും , അതിനുപുറമെ ഇന്ത്യന്‍ സമൂഹം നല്ലവരാണെന്നും ഒരു ഇന്ത്യക്കാരനേയും ഗാല്‍വസ്റ്റന്‍ കൗണ്ടി ജയിലില്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ വര്ഷങ്ങളിലെന്നപോലെ അമേരിക്കന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം കൗതുകമുണര്‍ത്തിക്കൊണ്ടു ലീഗ് സിറ്റി മലയാളികളായ വിനേഷ് വിശ്വനാഥന്‍, രാജന്‍കുഞ്ഞു ഗീവര്‍ഗീസ്, ഷിബു ജോസഫ്, ടെല്‍സണ്‍ പഴമ്പിള്ളി, സോജന്‍ പോള്‍, രാജേഷ് പിള്ള, ബിജി കൊടകേരില്‍ എന്നിവര്‍ നിര്‍മിച്ച ഏകദേശം പതിനാലും, പന്ത്രണ്ടും അടിയോളം ഉയരങ്ങളിലുള്ള നക്ഷത്രങ്ങളും, കൃഷ്ണരാജ് പാലാ നിര്‍മ്മിച്ച സ്വാദിഷ്ടമാര്‍ന്ന കൂറ്റന്‍ കേക്കും, ഇതുകൂടാതെ മാത്യു പൊളിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയ അഞ്ഞൂറോളം ചെറു നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകള്‍, വൈവിധ്യമാര്‍ന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവയെല്ലാം അതിശയോക്തി നിറഞ്ഞതായിരുന്നു.

ഇതോടൊപ്പം പ്രിയ ഗായകരായ പീറ്റര്‍ കോറസ്, രശ്മി നായര്‍, സീറ തോമസ് എന്നിവരെ അണിനിരത്തി നടത്തിയ സംഗീത വിരുന്നും, യുവജനങ്ങളുടെയും, കുട്ടികളുടെയും വൈവിധ്യമാര്‍ന്ന നൃത്ത, സംഗീത, പരിപാടികളും കാണികളുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്‍മ യേകുന്നതായിരുന്നു. കൂടാതെ രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണങ്ങള്‍ എല്ലാവരും വേണ്ടുവോളം ആസ്വദിച്ചു.

കോഡിനേറ്റര്‍മാരായ സോജന്‍ ജോര്‍ജ്, ബിനു പാപ്പച്ചന്‍, രാജ്കുമാര്‍ മേനോന്‍, ലിഷ ടെല്‍സണ്‍, റെജി ഷിബു, സന്ധ്യ രാജേഷ് എന്നിവരെകൂടാതെ യൂത്ത് കോര്‍ഡിനേറ്റര്‍മാരായ മരിറ്റ ജോസഫ്, അമല്‍ അനില്‍, രേഷ്ലി രാജന്‍കുഞ്ഞ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

പരസ്പര കൂട്ടായ്മയുടെയും, കുടുമ്പ ബന്ധങ്ങളുടെയും ആഴം കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ ലീഗിസിറ്റിയിലുള്ള എല്ലാ മലയാളികളും ഒത്തൊരുമയോടുകൂടി ഒരു കുടംബം എന്ന പോലെ നടത്തിയ ഈ പരിപാടി വിന്റര്‍ ബെല്‌സ് 2018 മറ്റുള്ളവര്‍ക്കും ഒരു മാതൃകയാകട്ടെ.

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code