Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോക കേരള സഭ ജനാധിപത്യചരിത്രത്തിലെ സുപ്രധാന അധ്യായം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

Picture

ലോക ജനാധിപത്യ ചരിത്രത്തില്‍ കേരളം സംഭാവന ചെയ്യുന്ന ഏറ്റവും സുപ്രധാനമായ അധ്യായമാണ് 12,13 തീയതികളില്‍ നിയമസഭ മന്ദിരത്തില്‍ ചേരുന്ന ലോക കേരള സഭ എന്നും മലയാളി ഉള്ളിടത്തെല്ലാം കേരളത്തിന്റെ കൈഎത്തുക എന്ന പരിശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കേരളീയര്‍ക്ക് പൊതുവേദി ഒരുക്കാനും കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോല്‍സാഹിപ്പിക്കുക്കാനും വേണ്ടണ്‍ി രൂപീകരിച്ച ലോക കേരള സഭയുടെ നടപടിക്രമങ്ങള്‍ വിശദമാക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ശക്തമായി അഭിസംബോധന ചെയ്യാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതിന്റെ മികച്ച ഉദാഹരണമാണ് ലോക കേരള സഭ. പ്രവാസി വൈദഗ്ധ്യവും അനുഭവ സമ്പത്തും കേരള വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം തീരുമാനിച്ചതിന്റെ തെളിവാണ് ലോക കേരള സഭ എന്നും സ്പീക്കര്‍ ചൂണ്‍ണ്ടിക്കാട്ടി. ലോക കേരളസഭാ നേതാവ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഉപനേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആണ്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ആണ് സഭാ സെക്രട്ടറി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആയിരിക്കും.

കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് കരുത്തുപകരുന്ന വിഷയങ്ങളെ 10 പ്രധാനമേഖലകളായി തിരിച്ചാണ് ലോക കേരളസഭ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. ധനകാര്യം, വ്യവസായംവിവര സാങ്കേതികവിദ്യനവസാങ്കേതികവിദ്യ, കൃഷിമൃഗസംരക്ഷണംമല്‍സ്യബന്ധനം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, സ്ത്രീകളും പ്രവാസവും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദസഞ്ചാരംസഹകരണം, സംസ്കാരംഭാഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് വിവിധ വേദികളില്‍ ചര്‍ച്ച ചെയ്യുന്നത്.ധനകാര്യത്തില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍, കിഫ്ബി, പ്രവാസിചിട്ടി, പ്രവാസി ലോട്ടറി, പ്രവാസി വെല്‍ഫയര്‍ ഫണ്‍ണ്ട് ബോര്‍ഡിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. പത്ര സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, നിയമസഭാ സെക്രട്ടറി ബാബു പ്രകാശ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി.വി എന്നിവര്‍ പങ്കെടുത്തു.


ലോക കേരളസഭ സമ്മേളനം 12, 13 തിയതികളില്‍ നിയമസഭാ മന്ദിരത്തില്‍

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരള സമൂഹത്തിന്റെ പൊതു ന•യെയും വികസനത്തെയും ലക്ഷ്യമാക്കി രൂപീകരിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 12,13 തിയതികളില്‍ നിയമസഭാ മന്ദിരത്തില്‍ ചേരും. 12ന് രാവിലെ 9.30ന് സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണിയുടെ പ്രഖ്യാപനത്തോടെ സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍ന്ന് സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും.

സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. ലോക കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര പ്രവാസകാര്യവകുപ്പ് മന്ത്രി വയലാര്‍ രവി, വിവിധ റീജിയനുകളുടെ പ്രതിനിധികള്‍, പ്രമുഖ എന്‍.ആര്‍.ഐ വ്യവസായികള്‍, വിവിധ വിഷയ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ വ്യക്തമാക്കും.

ഉച്ചഭക്ഷണത്തിനുശേഷം 2.30ന് നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും. 4.30 ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ മേഖലാ ചര്‍ച്ചകളുടെ അവതരണം നടക്കും. 6.15 മുതല്‍ സാംസ്കാരിക പരിപാടികള്‍ ആരംഭിക്കും. പ്രഭാവര്‍മ്മ രചിച്ച് ശരത് സംഗീതം നല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാര്യരും ചേര്‍ന്ന് ഒരുക്കുന്ന സംഗീതം, കോറിയോഗ്രാഫി, കാരിക്കേച്ചര്‍ എന്നിവയുടെ ദൃശ്യവിസ്മയമായ 'ദൃശ്യാഷ്ടകം' എന്ന പരിപാടിയും ഉണ്ടാകും.

ലോക കേരള സഭയുടെ രണ്ടാം ദിവസമായ 13ന് വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മേഖലാ സമ്മേളനങ്ങള്‍ നടക്കും. 9 മണിക്കുള്ള ആദ്യ സെഷനില്‍ വിവിധ വേദികളില്‍ ധനകാര്യം, വ്യവസായംവിവരസാങ്കേതിക വിദ്യനവ സാങ്കേതിക വിദ്യകള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍: പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സമ്മേളനങ്ങള്‍.
11.30ന് തുടങ്ങുന്ന രണ്ടാം സെഷനില്‍ വിവിധ വേദികളില്‍ പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദ സഞ്ചാരംസഹകരണം, വിദ്യാഭ്യാസം, സാമൂഹ്യനീതിആരോഗ്യം, സാംസ്കാരികം എന്നീ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പൊതുസഭാ സമ്മേളനം ആരംഭിക്കും. ലോക കേരള സഭയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിഷയ മേഖലകളുടെ റിപ്പോര്‍ട്ടിങ് നടക്കും.
3.45 ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വെകുന്നേരം 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും.


സമാപന പൊതുസമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ലോക കേരളസഭയുടെ സമാപനത്തോടനുബന്ധിച്ചു നിശാഗന്ധിയില്‍ നടക്കുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ പ്രശാന്ത് എന്നിഒക്ത മുഖ്യ പ്രാസംഗികരാകും. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, പ്രമുഖ വ്യവസായികള്‍ (എന്‍.ആര്‍.ഐ), വിവിധ മേഖലാ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചടങ്ങിന് സ്വാഗതവും നോര്‍ക്ക സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നന്ദിയും പറയും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.


അതിര്‍ത്തിവിട്ട് വളരുന്ന കേരളത്തെ പ്രതിനിധീകരിക്കാന്‍ ലോക കേരള സഭയില്‍ 351 അംഗങ്ങള്‍

കേരള സമൂഹവും കേരള സംസ്കാരവും സംസ്ഥാനത്തിന്റെ അതിര്‍ത്തിവിട്ട് ലോകമാകെ വ്യാപിച്ചുവളരുന്ന സാഹചര്യത്തില്‍ അതിന് നേതൃത്വം കൊടുക്കാനായി രൂപീകൃതമായ ലോക കേരളസഭയില്‍ ആകെ 351 അംഗങ്ങളുണ്ടാകും. കേരളത്തിനകത്തും പുറത്തും വസിക്കുന്ന കേരളീയരുടെ പ്രഥമ പൊതുവേദി എന്ന നിലയില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക്‌സഭാംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര്‍ സഭയില്‍ അംഗങ്ങളായിരിക്കും. ഇതിനുപുറമെ ഇന്ത്യന്‍ പൗര•ാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സഭയിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഇതില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നി്ന്നുള്ളവരും 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ആറുപേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരും ആയിരിക്കും.
കൂടാതെ വിവിധ മേഖലകളിലുള്ള 30 പ്രമുഖ വ്യക്തികളെയും സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും.ഇതിനുപുറമെ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യന്‍ പൗരത്വമില്ലാത്ത കേരളീയരുള്‍പ്പെടെയുള്ള ഏതാനും ആളുകളെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ പരിഗണിച്ചാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദേശം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് നോര്‍ക്ക റൂട്‌സ് പ്രവാസികള്‍ക്ക് വ്യക്തികള്‍ എന്ന നിലയ്ക്കും അവരുടെ സംഘടനകള്‍ക്കും അവസരം നല്‍കിയിരുന്നു. നോമിനേഷന്‍ പ്രക്രിയ സംബന്ധിച്ച് ഏംബസികളിലും മറ്റു വേദികളിലും വിവിധ അറിയിപ്പുകളും നല്‍കിയിരുന്നു. ഇതനുസരിച്ച് ലഭ്യമായ നിര്‍ദേശങ്ങളില്‍ നിന്ന് മേഖല മാനദണ്ഡങ്ങള്‍ അനുസരിച്ച് ലോക കേരള സഭയിലേക്കുള്ള അംഗങ്ങളുടെ പാനല്‍ തയ്യാറാക്കിയത് നോര്‍ക്ക സെക്രട്ടറി, സി.ഇ.ഒ, ജനറല്‍ മാനേജര്‍ തുടങ്ങിയവര്‍ അടങ്ങിയ ഉന്നതാധികാര സമിതിയാണ്.
ലോക കേരളസഭാ നേതാവ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഉപനേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആണ്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ആണ് സഭാ സെക്രട്ടറി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആയിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റ് അംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും പ്രസീഡിയം.

നോര്‍ക്ക വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍, ബോര്‍ഡ് അംഗങ്ങള്‍, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവിധ വിഷയമേഖല വിദഗ്ധര്‍ എന്നിവരടങ്ങിയ ഉപദേശകസമിതി കരടു നടപടിക്രമങ്ങളും കരടുരേഖകളും തയ്യാറാക്കുന്നതില്‍ സെക്രട്ടേറിയറ്റിനെ സഹായിക്കുന്നു.
സഭയുടെ നടപടിക്രമവും സഭയില്‍ അവതരിപ്പിക്കുന്ന രേഖകളും മുന്‍കൂട്ടി തയ്യാറാക്കി സഭാംഗങ്ങള്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. സഭാംഗം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളും ചോദ്യങ്ങളും മറ്റും മുന്‍കൂട്ടി തയ്യാറാക്കി സഭാ നേതാവിന്റെ അനുവാദത്തോടെ അയച്ചുനല്‍കാവുന്നതാണ്. അംഗങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളും ചോദ്യങ്ങളും സെക്രട്ടേറിയേറ്റിന് മുന്‍കൂട്ടി സമര്‍പ്പിക്കും. സഭയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ ഐകകണ്‌ഠേന തീരുമാനമെടുക്കുന്ന രീതിയായിരിക്കും ലോക കേരള സഭ പൊതുവില്‍ സ്വീകരിക്കുക. അഭിപ്രായ സമന്വയം സൃഷ്ടിക്കാന്‍ അംഗങ്ങളും സഭാനേതൃത്വവും സെക്രട്ടേറിയേറ്റും പരിശ്രമിക്കും.

ലോക കേരളസഭയിലെത്തുന്ന പ്രമുഖരില്‍ ചിലര്‍

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച കേരളീയരായ പ്രമുഖര്‍ ലോക കേരളസഭയില്‍ അംഗങ്ങളായിരിക്കും. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, കെ.ജെ. യേശുദാസ്, കെ. എം. ചെറിയാന്‍, എം.എസ്. സ്വാമിനാഥന്‍, എം.എസ്. വല്യത്താന്‍, നിലമ്പൂര്‍ ആയിഷ, ടി.ജെ.എസ്. ജോര്‍ജ്, എ. ഗോപാലകൃഷ്ണന്‍, എ.വി. അനൂപ്, അജിത് ബാലകൃഷ്ണന്‍, ആസാദ് മൂപ്പന്‍, ബി. ജയമോഹന്‍, ബോസ് കൃഷ്ണമാചാരി, ഗോകുലം ഗോപാലന്‍, കെ. സച്ചിദാനന്ദന്‍, കെ.വി. ഭഗീരഥ്, ക്രിസ് ഗോപാലകൃഷ്ണന്‍, എം.എ. യൂസഫലി, എം. അനിരുദ്ധന്‍, എം.ജി. ശാര്‍ങ്ഗധരന്‍, എം. മുകുന്ദന്‍, എം.പി. രാമചന്ദ്രന്‍, പി.എന്‍.സി മേനോന്‍, രവി പിള്ള, റസൂല്‍ പൂക്കുട്ടി, ശശികുമാര്‍, ശോഭന, സുനിത കൃഷ്ണന്‍, അനിത നായര്‍, ജെ.അലക്‌സാണ്ടര്‍, രേവതി, ഓംചേരി എന്‍.എന്‍.പിള്ള, പ്രൊഫ. പ്രദീപ് തലാപ്പില്‍, കെ.എസ്.ചിത്ര,ഡോ. എം.വി പിള്ള, എ.എം മത്തായി, ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, ഗീതാ ഗോപിനാഥ്, പ്രൊഫ. എസ്.ഡി ബിജു തുടങ്ങിയവരാണ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പുറമെ ലോക കേരള സഭയിലെ അംഗങ്ങള്‍.

ലോക കേരളസഭ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍

കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് കരുത്തുപകരുന്ന വിഷയങ്ങളെ 10 പ്രധാനമേഖലകളായി തിരിച്ചാണ് ലോകകേരളസഭ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. ധനകാര്യം, വ്യവസായംവിവര സാങ്കേതികവിദ്യനവസാങ്കേതികവിദ്യ, കൃഷിമൃഗസംരക്ഷണംമല്‍സ്യബന്ധനം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, സ്ത്രീകളും പ്രവാസവും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദസഞ്ചാരംസഹകരണം, സംസ്കാരംഭാഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് വിവിധ വേദികളില്‍ ചര്‍ച്ച ചെയ്യുന്നത്.ധനകാര്യത്തില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍, കിഫ്ബി, പ്രവാസിചിട്ടി, പ്രവാസി ലോട്ടറി, പ്രവാസി വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

• വ്യവസായ മേഖലയില്‍ വ്യവസായത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും കരട് നയങ്ങള്‍, സര്‍ക്കാരിന്റെ അടിസ്ഥാന സമീപനം, വിജയകഥകള്‍, മാതൃകകള്‍, പ്രവാസികള്‍ക്കുള്ള നിക്ഷേപസംരംഭ സാധ്യതകള്‍, പ്രവാസികളുടെ നിര്‍ദേശങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുക്കുന്ന നവലോക ക്രമം എന്നിവ ഉള്‍പ്പെടുന്നു.
• കൃഷി,മൃഗസംരക്ഷണ മേഖലയില്‍ ഈ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, വിജയമാതൃകകള്‍, നിക്ഷേപ സാധ്യതകള്‍, പ്രവാസികളുടെ പ്രതീക്ഷകള്‍, ആവശ്യങ്ങള്‍, പരിസ്ഥിതി, ജല സംരക്ഷണം തുടങ്ങിയവ ചര്‍ച്ചചെയ്യും.
• പ്രവാസികളുടെ പ്രശ്‌നങ്ങള്‍ എന്ന മേഖലയില്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയ, കബളിപ്പിക്കലുകള്‍, നൈപുണ്യ പരിശീലനം, യാത്രയാത്രയിലെ അധികചിലവ്, ചൂഷണം തുടങ്ങിയവ ഉള്‍പ്പെടുന്നു.
• സ്ത്രീകളും പ്രവാസവും എന്ന മേഖലയില്‍ വീട്ടുജോലിയും മറ്റ് തൊഴില്‍തുറകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ലൈംഗിക ചൂഷണം, പ്രവാസികളുടെ കുടുംബം, സ്ത്രീകളും യാത്രയും സ്വാതന്ത്ര്യവും തുടങ്ങിയവ ഉള്‍പ്പെടുന്നു.
• പ്രവാസത്തിനുശേഷമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ പുനരധിവാസം, സാമൂഹ്യക്ഷേമം, സംരക്ഷണം, നോര്‍ക്ക സ്കീമുകള്‍, ഇതര സര്‍ക്കാര്‍ പരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
• വിനോദസഞ്ചാരംസഹകരണ മേഖലയില്‍ പ്രവാസി സംഘങ്ങള്‍, മറ്റ് സഹകരണ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര രംഗത്തെ സാധ്യതകള്‍, പ്രവാസികള്‍ കേരളത്തിന്റെ പ്രചാരകര്‍, കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
• സംസ്കാരംഭാഷ എന്നീ മേഖലയില്‍ കേരളത്തിനുപുറത്തുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, അവ കേരളത്തിനു നല്‍കുന്ന അവസരങ്ങള്‍, ഭാഷാ പഠനം തുടങ്ങിയവ ഉള്‍പ്പെടുന്നു.
• വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ കമ്പോളവും വിദ്യാഭ്യാസവും, നൈപുണ്യ പരിശീലനം, പ്രവാസികളുടെ അനുഭവ പരിചയവും വിദ്യാഭ്യാസവും, വിദ്യാഭ്യാസത്തിനുവേണ്ടി പ്രവാസികള്‍ക്കു ചെയ്യാവുന്ന കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
• ആരോഗ്യ മേഖലയില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍, ആയുര്‍വേദവും വിനോദസഞ്ചാരവും, ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും കുടിയേറ്റം, കേരളീയര്‍ പുറംലോകത്ത് നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയ്ക്ക് വിഷയമാകും.

ലോകകേരള സഭയില്‍ മൂന്ന് ഓപ്പണ്‍ ഫോറം

ലോകകേരളസഭയുടെ ഭാഗമായി 12, 13 തിയതികളിലായി മൂന്ന് ഓപ്പണ്‍ ഫോറങ്ങള്‍ നടക്കും.

• 12ന് രാവിലെ 11 മണിക്ക് പ്രവാസലോകത്തിന്റെ വര്‍ത്തമാനം, ഭാഷ, കാലം, സംസ്കാരം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ശശികുമാറാണ് മോഡറേറ്റര്‍. ജേക്കബ് ജോര്‍ജ് അവതാരകനാവും. ശോഭന, ടി. ജെ. എസ്. ജോര്‍ജ്, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, രേവതി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഒന്നര മണിക്കൂര്‍ വീതമുള്ള മൂന്നു സെഷനുകളായാണ് ചര്‍ച്ച.
• വൈകിട്ട് മൂന്നു മണിക്ക് ശാസ്ത്രസാങ്കേതികം: സാധ്യതകളും വെല്ലുവിളിയും എന്നതില്‍ ചര്‍ച്ച നടക്കും. മുരളി തുമ്മാരുകുടി മോഡറേറ്ററാകുന്ന ചര്‍ച്ചയില്‍ കെ.കെ. കൃഷ്ണകുമാര്‍ അവതാരകനാവും. ക്രിസ് ഗോപാലകൃഷ്ണന്‍, ഗീതാ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
• 13ന് രാവിലെ 11 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തില്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം പരിപാടി നടക്കും. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററാവും. ഡോ. എം.എസ്. സ്വാമിനാഥന്‍, ഡോ. എ.ഗോപാലകൃഷ്ണന്‍, ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. യൂണിവേഴ്‌സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്കുമാര്‍ സ്വാഗതം പറയും.

പ്രവാസികളെ പ്രധാന വികസന പങ്കാളികളാക്കും

പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തില്‍ പ്രധാന പങ്കാളികളും ചാലക ശക്തികളുമാക്കാന്‍ ലോക കേരള സഭ കരട് രേഖ വിഭാവനം ചെയ്യുന്നു. ലോക കേരള സഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായുള്ള രേഖ ഓരോ രംഗത്തും പ്രവാസ വൈദഗ്ധ്യം വിനിയോഗിക്കേണ്ട വഴികള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ഇവിടെ തൊഴില്‍ ചെയ്ത് വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും അതിന് വിവിധ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കരട് രേഖ വ്യക്തമാക്കുന്നു. കേരളത്തിന്റെ വികസന പ്രശ്‌നങ്ങളേയും പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളേയും സംയോജിപ്പിക്കുക എന്നതാണ് ലോകകേരളസഭയുടെ പ്രഥമ സമ്മേളനത്തിന്റെ നടപടിക്രമങ്ങളില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

മറുനാടുകളില്‍ ശരീരവും മനസ്സും അര്‍പ്പിച്ച് പ്രവാസ കേരളീയര്‍ നേടുന്ന വിലയേറിയ വിദേശപണം അവര്‍ക്കും നാടിനും ഗുണകരമായവിധത്തില്‍ നിക്ഷേപിക്കുന്നതിനും ഉന്നതമായ വികസന സാധ്യതകള്‍ കണ്ടെത്തുന്നതിനും പരിശ്രമിക്കണമെന്ന് കരട് രേഖ വിശദമാക്കുന്നു. പ്രവാസികളെ സംബന്ധിച്ച കൃത്യമായ സ്ഥിതി വിവരകണക്കുകള്‍ ഉണ്ടാക്കുകയും ശക്തമായ ഒരു പ്രവാസി നയം രൂപീകരിക്കുകയും ലോക കേരളസഭയുടെ മുന്‍ഗണനാ വിഷയമാണ്. കുടിയേറ്റത്തിലും, പ്രവാസത്തിലും അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവാസത്തേയും അനുബന്ധ വിഷയങ്ങളേയും ശാസ്ത്രീയമായി സമീപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. പ്രവാസത്തിന്റെ ഭാവിയില്‍ ഉയരുന്ന സാധ്യതകളും വെല്ലുവിളികളും പഠിക്കുകയും ഇടപെടുകയും ചെയ്യേണ്ടതുണ്ട്. ലോകവ്യാപാര സംഘടനയിലും അതിന്റെ ഭാഗമായ സേവനവ്യാപാര ഉടമ്പടിയിലും ഉന്നയിക്കപ്പെടേണ്ടുന്ന വിഷയങ്ങള്‍ അതതു വേദികളില്‍ അവതരിപ്പിക്കേണ്ടതുണ്ട്. അന്തര്‍ദേശീയ തൊഴില്‍ സംഘടനയുടെ സാധ്യതകള്‍ പ്രവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയണം. ഐക്യരാഷ്ട്രസഭയുടെ തൊഴില്‍ സുരക്ഷാ ഉടമ്പടികളിലും, ആതിഥേയ ഉഭയകക്ഷി ചര്‍ച്ചകള്‍ ഒപ്പിടുന്നതിലും ഇന്ത്യയെ പ്രേരിപ്പിക്കേണ്ടതുണ്ട്.

നൈപുണ്യവും, വിദ്യാഭ്യാസവും അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തി കുടിയേറ്റത്തിന് ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് സഭ പരിഗണിക്കും. പ്രവാസത്തിന് മുമ്പും പ്രവാസ കാലത്തും പ്രവാസത്തിന് ശേഷവുമുള്ള പ്രശ്‌നങ്ങളെ ഒന്നൊന്നായി വേര്‍തിരിച്ച് അവയ്ക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തുക എന്നതും ആവശ്യമാണ്. കുറ്റമറ്റ റിക്രൂട്ട്‌മെന്റ്, ഇന്‍ഷുറന്‍സ്, തൊഴില്‍ സേവനവേതന വ്യവസ്ഥകള്‍, പ്രവാസ കാലത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, പ്രവാസശേഷമുള്ള പുനരധിവാസവും ക്ഷേമവും എന്നിവയൊക്കെ വിവിധ സര്‍ക്കാരുകളും അനുബന്ധ ഏജന്‍സികളുമായി സഹകരിച്ച് ഇടപെടുന്നതിനും നടപടികള്‍ രൂപപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കും.

കേരള സംസ്കാരത്തിന്റെ ഭാഗമായ ഭക്ഷണം, വസ്ത്രം, ആഭരണങ്ങള്‍, വീടുകള്‍, വീട്ടുപകരണങ്ങള്‍, കുടുംബ ബന്ധങ്ങള്‍, ആയുര്‍വേദനാട്ടുചികിത്സകള്‍, കലസാഹിത്യംസിനിമ, നാട്ടറിവുകള്‍ എന്നിവയ്‌ക്കൊക്കെ പുതിയ ചക്രവാളങ്ങള്‍ തേടുന്നതിനായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പ്രവാസികളെ കേരളത്തിന്റെ പ്രധാന ചാലക ശക്തികളാക്കി മാറ്റുക എന്നതും കേരളത്തെ പ്രവാസികളുടെ ആന്തരിക ഊര്‍ജ്ജത്തിന്റെ പ്രചോദകരാക്കി നിലനിര്‍ത്തുക എന്നതും സഭയുടെ പ്രധാന കാഴ്ചപ്പാടുകളില്‍ ഒന്നാണ്.

കേരളത്തിന്റെ തനത് കലാസാംസ്കാരിക സംരക്ഷണവും അവയുടെ ഡിജിറ്റല്‍ വിപണനവും, ആയുര്‍വേദആരോഗ്യ മേഖലകളെ ടൂറിസവുമായി ബന്ധിപ്പിക്കുന്ന പദ്ധതികളും, കേരളത്തിന്റെ ഭക്ഷ്യവൈവിധ്യത്തിന്റെ ദേശാന്തരവിപണി സാദ്ധ്യതകളും, വാസ്തുവിദ്യാ പാരമ്പര്യങ്ങളും അന്തര്‍ദേശീയ തലത്തില്‍ വിപണനം ചെയ്യുന്നതിനെക്കുറിച്ചും വിശദമായി പരിശോധിക്കും.

പ്രവാസി മേഖലയില്‍ കേരളസര്‍ക്കാര്‍ ഇതിനകം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനേക്കാള്‍ ഭാവിയില്‍ എന്തൊക്കെ ചെയ്യാനാവും എന്നതിനാണ് രേഖയില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ അഭിപ്രായങ്ങളും സഭാംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും സ്വാംശീകരിച്ച് രേഖയുടെ സമ്പുഷ്ട രൂപം പിന്നീട് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ലോക കേരളസഭയുടെ പ്രധാന ലക്ഷ്യങ്ങള്‍

ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കേരളീയര്‍ക്ക് ഒരു പൊതുവേദി ഒരുക്കാനാണ് ലോക കേരള സഭ രൂപീകരിച്ചിരിക്കുന്നത്. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോല്‍സാഹിപ്പിക്കുകയും കേരള സംസ്കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം. കേരളീയരുടെ പൊതു സംസ്കാരത്തെയും സാമൂഹിക, സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നപോലെ പുറത്തുള്ള കേരളീയര്‍ക്കും അര്‍ത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ലോക കേരളസഭ നിര്‍ണായക പങ്കുവഹിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code