Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിദ്രാവത്വം (ചേറുശ്ശേരി അനിയന്‍ വാരിയര്‍)

Picture

തേ തു തീവ്രേണ തപസാ 
പ്രത്യക്ഷീകൃത്യ വേധസം 

നിര്‍ദ്ദേവത്വേച്ഛയാത് നിദ്രാം 
കുംഭകര്‍ണോവൃണീത ­-

ഒരര്‍ഥത്തില്‍ നമ്മളെല്ലാവരും 
കുംഭകര്‍ണ്ണരാണെന്നുചൊല്ലാം 
ടിയാനു പറ്റീതബദ്ധമാവാം ...
നമ്മുടേതല്പം വികൃതം , അല്ലേ ??

നാവില്‍ സരസ്വതി പാളിയപ്പോള്‍ 
'നിര്‍ദ്ദേ' ­ യെന്നുള്ളതു 'നിദ്ര' യായി 
ബ്രഹ്മാവുമില്ല ... .തപസ്സുമില്ല
നമ്മള്‍ക്കബദ്ധം പിണഞ്ഞതൂല്യ !

പാവം അദ്ധ്യാപകന്‍ ഘോരഘോരം 
ലെക്ച്ചറടിക്കും സമയമെല്ലാം 
കണ്ണുതുറന്നു മയങ്ങിടുന്ന 
നമ്മള്‍ ചെയ്യുന്നതബദ്ധമാണോ ?

പഞ്ചാരടിക്കുവാനായിമാത്രം 
മീറ്റിംഗിനെത്തും പഹയരെല്ലാം 
ഗൌരവമേറിയ ചര്‍ച്ചനേരം 
ഇടത്തോട്ടുനോക്കിയിരുന്നിടുന്നു !!!

ആഫീസിലൊറ്റ മുറിയിലായാല്‍ 
പി. ഏ. ടെ 'സൊള്ളല്‍' കഴിഞ്ഞിടുമ്പോള്‍ 
ആരാരുമില്ലാത്ത വേളകളില്‍ 
ഒന്നുമയങ്ങിയാല്‍ കുറ്റമായോ ??

കാണുവാന്‍  ആള് വരുന്നുവെന്ന് 
പി . എ . പറഞ്ഞാലെടുത്തിടുന്ന
കൂറ്റന്‍ ഫയലുകള്‍ കൈയ്യിലേറ്റി 
ഗൌരവത്തോടെ കുനിഞ്ഞിരിക്കും !

ഊണുകഴിഞ്ഞ ഒരു മണിക്കൂര്‍ 
ആരും വരില്ലയെന്‍ റൂമിലേക്ക് 
വന്നാലവന്‍റെ  കഥകഴിക്കും ; 
നീയെന്നെയാര് ഉണര്‍ത്തിടുവാന്‍ ?

റിട്ടയര്‍ചെയ്തതും നേരംപോകാന്‍ 
നിദ്രയെത്തന്നെ പിടിച്ചു ' കൂട്ട് ' !
ഊണിനും കാപ്പിക്കും മാത്രമായി 
കൊച്ചിടവേള ഉണര്‍ന്നിരുന്നു .

രാത്രി ഉറങ്ങുവാന്‍ പറ്റണില്ല 
സ്‌റ്റോക്കുമുഴുവനും തീര്‍ന്നപോലെ .
മിണ്ടുവാനാളില്ല , ചെയ്യുവാനും :
മൌനത്തിനെന്തു മുഴക്കമെന്നോ ....

ഉറങ്ങാതെ കൂര്‍ക്കംവലിച്ചിടുന്ന 
കോന്തന്‍റെ കൂടെ .. തനിക്കുവയ്യ :
എല്ലാര്‍ക്കുമുണ്ട് ; തനിക്കും വേണം 
സ്വന്തംമുറി എന്നുചൊല്ലി ഭാര്യ ! .

ഉറക്ക മുണര്‍വുകള്‍ വേറിടാതെ 
(നിദ്രായുണര്‍ച്ചകള്‍ വേറിടാതെ )
എപ്പോഴും മങ്ങിയ കണ്‍കളുമായ് 
പാവപോല്‍ മെല്ലെ ചലിച്ചിടുന്നീ 
വൃദ്ധനെ സ്ഥിരമായുറക്കിയാലോ ...

കവിതയെഴുത്തും കഥയെഴുത്തും 
ആര്‍ക്കുമേ വേണ്ടാത്ത ' സാധനങ്ങള്‍ '
പിന്നെയും പിന്നെയും സൃഷ്ടി തന്നെ ;
വായിക്കാനാളുകള്‍ വാടകക്കും !

മൂന്നിനും നാലിനും ഇടയിലായി 
കുത്തിക്കുറിച്ച , യീ , അക്ഷരങ്ങള്‍ 
ഒന്നൂടെ നോക്കാന്‍ മെനക്കെടാതെ 
മാലിന്യമെന്നപോല്‍ തള്ളിടുന്നു .


C. S. Sankara Warrier , Anubhuti 680306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code