ഭരണങ്ങാനം: സന്യാസത്തിന്റെ തികവ് രക്തസാക്ഷിത്വമാണെന്ന് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചുള്ള സിന്പോസിയം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ഫ്രാന്‍സിസ്കന്‍ ആധ്യാത്മികതയുടെ പ്രായോഗികമാനങ്ങളെക്കുറിച്ച് ഫാ. സേവ്യര്‍ കൊച്ചുറുന്പില് കപ്പൂച്ചിനും വടക്കേ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മിഷന്‍പ്രവര്‍ത്തനത്തിന്റെ വെല്ലുവിളികളെ സംബന്ധിച്ച് ഫാ. തോമസ് ചെങ്ങനാരിപറന്പില് എംഎസ്ടിയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പാലാ രൂപത സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശംനല്കി. തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, തീര്‍ഥാടനകേന്ദ്രം അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. തോമസ് പാറയ്ക്കല്‍, എഫ്സിസി ഭരണങ്ങാനം പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഗ്രേയ്സ് മുണ്ടപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അല്‍ഫോന്‍സാ റെഡിഡന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ മോഡറേറ്ററായിരുന്നു.
Comments