Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സോണിയാഗാന്ധിക്ക് 71, ആശംസകളുമായി നേതാക്കള്‍

Picture

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് 71 വയസ്്. പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധിപേര്‍ ആശംസകള്‍ നേര്‍ന്നു. സോണിയയുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പാര്‍ലമെന്‍ററികാര്യ മന്ത്രി എച്ച്. അനന്ത്കുമാറും സോണിയയ്ക്ക് ട്വിറ്ററില്‍ പിറന്നാള്‍ നേര്‍ന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധി ഗുജറാത്തിലെ തെരഞ്ഞെടുപ്പു തിരക്കുകളില്‍നിന്നോടിയെത്തി പിറന്നാള്‍ ആശംസ നേര്‍ന്നു. രാജ്യത്തിനും കോണ്‍ഗ്രസിനുംവേണ്ടി സമര്‍പ്പിച്ച ജീവിതമാണ് സോണിയയുടേതെന്നാണു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്തിനു പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സോണിയയുടെ പിറന്നാള്‍ ആഘോഷിച്ചു. വിമത ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും ആശംസ നേര്‍ന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code