Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ആവശ്യമില്ല (ജോര്‍ജി വര്‍ഗീസ്)

Picture

ന്യുയോര്‍ക്ക്: ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശനത്തിനു പോയ മലയാളികളില്‍ നല്ല പങ്കും തങ്ങളുടെ വിലയേറിയ സമയം ആധാര്‍ കാര്‍ഡിനുവേണ്ടി അക്ഷയകേന്ദ്രങ്ങളില്‍ ചെലവഴിച്ചവരാണ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 18 വയസ്സിനു മുകളിലുള്ള 99% ആളുകള്‍ക്ക് (111കോടി) ആധാര്‍ കാര്‍ഡ് ഉണ്ട്. 2017 ഡിസംബര്‍ അവസാനത്തോടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.

ആധാര്‍ കാര്‍ഡിന്റെ അഭാവത്തില്‍ യാതൊരു ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് നിഷേധിക്കയില്ല എന്നു Aadhaar Act- ല്‍ വ്യക്തമാക്കുന്നു എങ്കില്‍ത്തന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മിക്കവാറും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ആധാര്‍ നിര്‍ബന്ധമാക്കി. വസ്തു ക്രയവിക്രയങ്ങള്‍ക്കും ബാങ്കു സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും ആധാര്‍ നിര്‍ബന്ധമാക്കിയത് വിദേശ മലയാളികളെ വല്ലാതെ വലച്ചു. ഫൊക്കാനാ ഉള്‍പ്പെടെയുള്ള പല മലയാളി സംഘടനകളും ഇതിനു പരിഹാരം കാണാന്‍ ഗവണ്‍മെന്റിലും കോണ്‍സലേറ്റുകളിലും നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

നവംബര്‍ 15 നു ഗവണ്‍മെന്റ് ഓഫ് ഇന്‍ഡ്യ പുറത്തിറക്കിയ വിജ്ഞാപന ത്തില്‍ ആധാര്‍ കാര്‍ഡ് വിദേശ ഇന്‍ഡ്യക്കാര്‍ക്ക് ആവശ്യമില്ലാ എന്നു വ്യക്തമാക്കി. അപേക്ഷിക്കുന്ന ദിവസത്തിന്റെ തൊട്ടുമുമ്പുള്ള 12 മാസത്തില്‍ 182 ദിവസങ്ങള്‍ ഇന്ത്യയില്‍ താമസിക്കാത്ത യാതൊരാള്‍ക്കും ആധാര്‍ കാര്‍ഡ് അപേക്ഷിക്കാന്‍ അര്‍ഹതയില്ല എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. NRT, OCI, POI കാര്‍ഡുള്ളവര്‍, വിദേശരാജ്യങ്ങളില്‍ Immigrant ആയ ആളുകള്‍ എന്നിവര്‍ ഇന്ത്യയില്‍ 182 ദിവസങ്ങള്‍ താമസിക്കുക എന്നത് സാധാരണമല്ലാത്തിനാല്‍ ആധാര്‍ കാര്‍ഡ് ആവശ്യമില്ല.

State Bank of India യുടെ നവംബര്‍ 2017 ലെ പ്രസിദ്ധീകരണത്തില്‍ വിദേശ ഇന്ത്യക്കാര്‍ക്കുള്ള NRI Account കള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാ എന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളോ മറ്റ് ഏതെങ്കിലും പ്രസ്ഥാനങ്ങളോ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടാല്‍, തങ്ങളെ ആധാര്‍ കാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായെന്ന് അറിയിക്കാം. എന്നാല്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ള വിദേശ ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏന്തു നിലപാടാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code