Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്രിസ്‌തോസ് മാര്‍ത്തോമാ ദേവാലയ പ്രതിഷ്ഠാശുശ്രൂഷയും പൊതുസമ്മേളനവും വര്‍ണ്ണാഭമായി   - പി.പി. ചെറിയാന്‍

Picture

ഫിലാദല്‍ഫിയ ക്രിസ്തോസ് മാര്‍ത്തോമ്മാ ഇടവക പുതിയതായി നിര്‍മ്മിച്ച ആരാധനാലയത്തിന്റെ കൂദാശ കര്‍മ്മവും പൊതുസമ്മേളനവും മനോഹരമായി. നവംബര്‍ 4 ശനിയാഴ്ച രാവിലെ 9 മണിക്ക് നൂറുകണക്കിന് വിശ്വാസ്വ സമൂഹത്തിന്റെ മഹനീയ സാനിധ്യത്തില്‍ നോര്‍ത്തമേരിക്ക യൂറോപ്പ് ഭദ്രാസന അധിപന്‍ അഭി. റൈറ്റ് റവ. ഡോ ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പാ നിര്‍വ്വഹിച്ചു.

രാവിലെ 8.45 ന് പഴയ പള്ളിയില്‍ നിന്നും കുരിശും വേദ പുസ്തകവും മെഴുകുതിരി കാലും കൈയിലേന്തി ഭദ്രാസനാധിപന്‍ അഭി റൈറ്റ് റവ ഡോ ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്ക്കോപ്പായുടെ പ്രധാന കാര്‍മ്മികത്വത്തിലും, ഇടകവികാരി റവ അനീഷ് തോമസ് തോമസിന്റെ സഹ കാര്‍മ്മികത്വത്തിലും പുതിയതായി നിര്‍മ്മിച്ച ആരാധനാലയത്തിലേക്ക് ഇടവക ജനങ്ങളും കൈസ്ഥാന സമിതി അംഗങ്ങളും ചര്‍ച്ച് ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും സമീപ പ്രദേശത്തെ മാര്‍ത്തേമ്മാ വൈദീകര്‍, എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ വൈദികര്‍ എന്നിവരെ കൂടാതെ ആദ്യമായി വിശുദ്ധ കുര്‍ബാന കൈകൊള്ളുവാനായി ശുഭ്രവസ്ത്രധാരികളായി എത്തിയ ഇടവകയിലെ 18 പുതിയ ആരാധനാലയത്തിലേക്ക് പ്രവേശിച്ചത്.9 മണിക്ക് ആരംഭിച്ച ആരാധനയില്‍ 18 കുഞ്ഞുങ്ങള്‍ പുതിയതായി ആദ്യ വി ഖുര്‍ബ്ബാന കൈ കൊണ്ടു. 11.30 ന് സമാപിച്ച ആരാധനയ്ക്ക് ശേഷം 11.45 ന് പൊതു സമ്മേളനം ആരംഭിച്ചു.

സമ്മേളനത്തില്‍ അഭി. റൈറ്റ് റവ ഡോ ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. റവ എം ജോണച്ചന്റെ പ്രാര്‍ത്ഥനയ്ക്കു ശേഷം ഗായക സംഘത്തിന്റെ മനോഹര ഗാനത്തോട് കൂടി പൊതു സമ്മേളനത്തിന് തുടക്കമായി. ക്രിസ്തോസ് ഇടവക വികാരി റവ അനിഷ് തോമസ് തന്റെ ആമുഖ പ്രസംഗത്തില്‍ സന്നിഹിതരായ ഏവരേയും സ്വാഗതം ചെയ്തു. ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ പി ടി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും പുതിയ ചര്‍ച്ചിന് വേണ്ടി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അഭി റൈറ്റ് റവ ഡോ ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്ക്കോപ്പാ ഭദ്രഗീപം തെളിച്ച് ഉത്ഘാടന പ്രസംഗം നടത്തി. കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ തോമസ് സി ജേക്കബ് നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ച എന്‍ജിനിയര്‍ ബാണി യേശുദാസന്‍, നിര്‍മ്മാണ ചുമതല വഹിച്ച ബോറിസ് എന്നിവരെ അനുമോദിക്കുകയും ഇടവകയുടെ ഫലകങ്ങള്‍ റൈറ്റ് റവ ഡോ ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്ക്കോപ്പാ നല്‍കി അവരെ ആദരിക്കുകയും ചെയ്തു.

ചര്‍ച്ച് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷനെ സഹായിച്ച ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ഇടവക സെക്രട്ടറി ഷാന്‍ മാത്യു ക്രിസ്തോസ് ചര്‍ച്ചിന്റെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സമ്മേളനത്തില്‍ പങ്കെടുത്ത രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭരുടെ മഹനീയ സാനിദ്ധ്യം ശ്രദ്ധേയമായി. പബ്ലിക്ക് റിലേഷന്‍സ് കണ്‍വീനര്‍ അലക്സ് തോമസ് അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. യു എസ് കോണ്‍ഗ്രസ്മാന്‍ ബ്രെണ്‍ടെന്‍ ബോയില്‍, സ്റ്റെറ്റ് സെനറ്റര്‍ ജോണ്‍സാബറ്റീനോ ജൂണിയര്‍, സ്റ്റെറ്റ് റെപ്രസെന്ററ്റീവ് മാര്‍ട്ടീനാ വൈറ്റ്, ഫിലാദല്‍ഫിയ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സിന്‍ന്ത്യാ ഡോര്‍സി, മാര്‍ത്തോമ്മാ ക്ലേര്‍ജിയെ പ്രതിനിധീകരിച്ച് റവ ഡെനിസ് ഏബ്രഹാം, എക്യൂമെനിക്കല്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് റവ ഫാദര്‍ ഡോ സജി മുക്കൂട്ട്, ഡയോസിസന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ബീനാ ഫീലിപ്പോസ്, തുടങ്ങിയവരും സമ്മേളനത്തില്‍ അനുമോദനങ്ങള്‍ നേര്‍ന്നു.

ബില്‍ഡിംഗ് പ്രോജക്ടിന്റെ ധന ശേഖരണാര്‍ത്ഥം സുവനീര്‍ ചീഫ് എഡിറ്റര്‍ ഷാജി മത്തായി നേതൃത്വം നല്‍കി പ്രസിദ്ധീകരിച്ച് സുവനീറിന്റെ പ്രകാശനകര്‍മ്മം അഭി തിരുമേനി, സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീനോ ജൂനിയറിന് ആദ്യ പ്രതി നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. സുവനീറിന് പരസ്യങ്ങളും കോംബ്ലിമെന്ററികളും നല്‍കി സഹായിച്ച സ്നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഷാജി മത്തായി നന്ദി പ്രകാശിപ്പിച്ചു. ക്രിസ്തോസ് ഇടവക ട്രസ്റ്റി ജെയിംസ് ഏബ്രഹാം മേല്‍പ്പട്ട സ്ഥാനത്ത് രജതജൂബിലി ആഘോഷിക്കുന്ന അഭി ഫിലക്സിനോസ് തിരുമേനിക്ക് ഇടവകയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും തുടര്‍ന്ന് അക്കൗണ്ടന്റ് കെ സി വര്‍ഗീസ് ഇടവകയുടെ പാരിതോഷികം അഭി തിരുമേനിക്ക് നല്‍കുകയും ചെയ്തു. നാട്ടിലെ ഒരു പാവപ്പെട്ട ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപ നല്‍കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

ചര്‍ച്ച് ബില്‍ഡിംഗ് കോ കണ്‍വീനര്‍ എം കെ ജോര്‍ജ്കുട്ടി ചര്‍ച്ച് ബില്‍ഡിംഗ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ എല്ലാ കണ്‍വീനര്‍മാരെയും അനുമോദിക്കുകയും അവര്‍ക്ക് അഭി തിരുമേനി ഫലകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇടവകാംഗം ബെന്‍ജമിന്‍ ജോര്‍ജ് എഴുതി സംഗീതം നല്‍കിയ സി ഡിയുടെ പ്രകാശന കര്‍മ്മം അഭി തിരുമേനി നിര്‍ല്ലഹിച്ചു.

സുമോദ് ജേക്കബ് ആമുഖമായി സംസാരിച്ചു. സമീപ ഇടവകകളില്‍ നിന്നും എത്തിയ പ്രതിനിധികളും ആശംസകള്‍ അര്‍പ്പിച്ചു. ഇടവകയുടെ വൈസ് പ്രസിഡന്റ് സാമുവേല്‍ കോശി ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. വിന്ധ്യാ തോമസും ആഷ്ഷ് ബേബിയും എംസിമാരായി പ്രവര്‍ത്തിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാജി മത്തായി പൊതു സമ്മേളനത്തിന് നേതൃത്വം നല്‍കി. വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code