ഹൂസ്റ്റണ്‍: സ്വന്തം മകളെ കാണുന്നതില്‍നിന്ന് സിനി മാത്യൂസിനെയും വെസ്!ലി മാത്യൂസിനെയും വിലക്കി യുഎസ് കോടതി. ഷെറിന് മാത്യൂസിന്റെ മരണത്തിന് ഇരുവരും ഉത്തരവാദികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇരുവര്‍ക്കും രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മൂന്നു വയസ്സുകാരിയായ മകള്‍ നിലവില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.
മരിക്കുന്നതിനു മുമ്പ് ഷെറിന് മാത്യൂസിനെ ഇവര്‍ മര്‍ദിച്ചതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഷെറിന്റെ കൈകാലുകളിലെ അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും പരിശോധന നടത്തിയ ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ഷെറിനെ തനിച്ചു വീട്ടിലാക്കി സിനിയും വെസ്!!ലിയും സ്വന്തം മകളോടൊപ്പം പുറത്തുപോയിരുന്നതായും കണ്ടെത്തിയിരുന്നു.
ഒക്ടോബര്‍ ഏഴിനാണു റിച്ചര്‍ഡ്സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. പാലുകുടിക്കാത്തതിനെ തുടര്‍ന്നു പുറത്തിറക്കി നിര്‍ത്തിയെന്നും കുറച്ചുസമയത്തിനുശേഷം ചെന്നപ്പോള്‍ കാണാതായെന്നുമാണ് വളര്ത്തച്ഛന് വെസ്!ലി മാത്യൂസ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ 22ന് വീടിനടുത്തുള്ള ഓടയില്‍നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍, നിര്‍ബന്ധിപ്പിച്ചു പാലുകുടിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷെറിന് മരിച്ചതെന്നു മൊഴി മാറ്റി.
ഇതിനുപിന്നാലെ വെസ്ലിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ബിഹാറിലെ ശിശു സംരക്ഷണ കേന്ദ്രത്തില്‍നിന്നാണു ഷെറിനെ ദത്തെടുത്തത്.
Comments