Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാളിനോസ് (കവിത: ചേറുശ്ശേരി അനിയന്‍ വാരിയര്‍)

Picture

സന്ധ്യമയങ്ങും നേരം. ഗ്രാമച്ചന്ത ഉഷാര്‍. പകലത്തെ
അദ്ധ്വാനത്തിനുശേഷം ക്ഷീണംതീര്‍ക്കാനെന്നമട്ടില്‍
എല്ലാവരും ഒന്നുമിനുങ്ങുന്ന നാട്ടിന്‍പുറം. പതിവുപോലെ
ആരെയോവളച്ച് അമൃതസേവനടത്തി കുട്ടന്‍പിള്ളയും
സ്‌റ്റേഷന്‍കേഡി പരമുവും വലിയ കുഴപ്പംകൂടാതെ നടന്നു
വരുന്നു. വിഘ്‌നംകൂടാത്തൊഴുക്ക് അനുവദിക്കില്ലല്ലോ
ദൈവം ! പെട്ടെന്നാണ് കേശു എന്ന അരച്ചട്ടമ്പി കേശവന്‍
ഓടിവരവെ സഡന്‍ബ്രെയ്ക്കിട്ട് മുന്നില്‍നിന്നു കിതച്ചത് .
സര്‍ക്കാരിന്‍റെ ശമ്പളവും നാട്ടുകാരുടെ കിമ്പളവും
പറ്റുന്ന കോണ്‍സ്റ്റബിള്‍ 24 മണിക്കൂറും ഡ്യൂട്ടിയിലാണല്ലോ.
കേശുവിനെ ഔദ്യോതികമായി, ആധികാരികമായി
പിടിച്ചുനിര്‍ത്തി കഴിയുന്നത്ര സ്ഫുടതയോടെ ചോദ്യംചെയ്തു :
"നീ ആരേ കുത്താനാഡാ കത്തീംകൊണ്ട് ങ്ങ്‌ന ഓഡണേ?"
കേശു ഒന്നു പരുങ്ങി. പരമുവണ്ണന്‍റെ ചങ്ങാതിയാ. ഉടനെ
കേഡിലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് വാക്ക് തന്നിട്ടുമുണ്ട് :

" ഞാനാ പാപ്പച്ചന്‍ മൊയ് ലാള്യെ കുത്തി "

കുട്ടന്‍പിള്ളക്കു ക്ഷ: പിടിച്ചു. നാട്ടിന്‍പുറത്തെ പോസ്റ്റിങ്ങില്‍
ഒരു രസവും ഉണ്ടായിരുന്നില്ല . പരമുവിനെത്തന്നെ പേരിനു
കേഡിലിസ്റ്റില്‍ പെടുത്തിയിരിക്ക്യാ. നല്ലൊരു പിടിച്ചുപറിയോ
പെണ്ണുകേസോ അവന്‍റെ പേരിലില്ല. കേശുവിനു ഭാവിയുണ്ട്.

" ന്ന്ട്ട് മുതലാളി ചത്തോ ? " സസ്‌നേഹം തിരയ്ക്കി .

" ല്ലല്ലോ അഥല്ലേ ഞാന്‍ ങ്ങ്‌ന ഓഡണേ ? ആ കാലമാടന്‍ ..."

മുതലാളിമാരായ പാപ്പച്ചനും മാത്തച്ചനും ഡിക്രൂസുമെല്ലാം
കുട്ടന്‍പിള്ളയുടെ വിഐപി ലിസ്റ്റില്‍ ഉള്ളവരാ. വല്ലപ്പോഴും
തൊണ്ടനനക്കുന്നത് അവരുടെ കാരുണ്യം കൊണ്ടാണ്. മറ്റു
ദരിദ്രവാസികള്‍ വെറും പട്ടയിലൊതുക്കുമ്പോള്‍ കൊച്ചു
മുതലാളിമാര്‍ കാല്‍കുപ്പി / അരക്കുപ്പി തന്നുവിടാറുണ്ട് .
ഏതെങ്കിലും പാവപ്പെട്ടവരുടെ വീട്ടില്‍നിന്നും നിലവിളി
കേള്‍ക്കുമ്പോള്‍ കേട്ടില്ലെന്നു നടിക്കണമെന്നുമാത്രം.
അതത്ര വലിയ കാര്യമൊന്നുമല്ല. ഉള്ളവന്‍:ഇല്ലാത്തവന്‍ എന്ന
രണ്ടുവര്‍ഗത്തെ ധപോലീസ്:കള്ളന്‍ എന്നീ രണ്ടു വര്‍ഗത്തെപ
സൃഷ്ടിച്ചതുതന്നെ ഒന്നു മറ്റേതിനു പൂരകമാവാനാണ് എന്ന
മഹാസത്യം കുട്ടന്‍പിള്ള തുടക്കത്തിലേ പഠിച്ചു. നില
നില്‍പ്പിന്‍റെ പ്രശ്‌നംകൂടിയാണ് . ഈ ഓണംകേറാമൂല
യിലേയ്ക്കുള്ള മാറ്റംതന്നെ ... വേണ്ട വേണ്ട ... ഓര്‍ക്കണ്ട ...
അപ്രിയസത്യങ്ങള്‍. ' പരോപകാരാര്‍ഥമിദം ശരീരം '
എന്നത് സ്ത്രീകള്‍ക്കുമാത്രമല്ല ബാധകം .

ഒന്നാന്തരം ഒരു കൊലക്കേസ് വന്നതിനേക്കാള്‍ വേഗത്തില്‍
മാഞ്ഞുപോയതില്‍ കുട്ടന്‍പിള്ളയ്ക്ക് കഠിനമായ ഖേദം
തോന്നി. ഒന്നുരണ്ടു മുതലാളിമാര്‍ തൊലഞ്ഞാലും ഈ
ഇന്ത്യാരാജ്യത്തിനു ഒരു ചുക്കും സംഭവിയ്ക്കില്ല .
കേഡികള്‍ അങ്ങിനെയല്ല. ഏതു സ്‌റ്റേഷന്‍റേയും അഭിമാന
മാണവര്‍ . സാദാ പോലീസിന്‍റേയും ഇഞ്ചാര്‍ജിന്‍റേയും
കഴിവിന്‍റെ മകുടോദാഹരണങ്ങള്‍ !

കേശുവിന്‍റെ കത്തി പരിശോധിച്ചപ്പോള്‍തന്നെ അവര്‍ക്ക്
കാര്യം പിടികിട്ടി. പരമു പുച്ഛത്തോടെ കേശുവിനോട് :
" ഈ അലകുകൊണ്ടാണോ നിയ്യ് മൊയ്‌ലാള്യെ കുത്ത്യേ? "
കേശുവിനു ദ്വേഷ്യംവന്നു. തികച്ചും അനാവശ്യമായ
ചോദ്യങ്ങള്‍ ചോദിക്കുന്നവരെ എങ്ങിനെ കൈകാര്യം
ചെയ്യണമെന്നു കേശുവിനറിയാം. പക്ഷേ കേഡിലിസ്റ്റില്‍
തന്‍റെ പേര്‍ ഉള്‍പ്പെടുത്തിക്കിട്ടുവാന്‍ പരമുവണ്ണന്‍റെ
സഹായം അത്യന്താപേക്ഷിതം . അതിനുശേഷം ....... ...
"ഇദെന്ത് ചോദ്യാണ്ണാ? ചോര കണ്ടൂടെ? " കേശു ശുണ്‍ഠി
യടക്കി പറഞ്ഞു . ധ കേഡിസ്ഥാനം ഗോപി ആയോ ? പ
" കുറ്റല്ലഡാ മൊയ് ലാളി ചാവാഞ്ഞേ ? ഈ കത്തിയ്ക്കു
പേരുണ്ടോ? ബ്രാണ്ടീണ്ടോ? ഐയസൈ മാര്‍ക്കുണ്ടോ ? .
നീ മാത്രല്ല, എല്ലാരുമറ്യെണം " മുന്നോട്ട് കേറിനിന്നിട്ട്
ജേതാവിന്‍റെ മട്ടില്‍ പരമുചട്ടമ്പി തുടര്‍ന്നു :

കത്തി എപ്പോഴും ചോദിച്ചുവാങ്ങുക . ഉത്തമഫലം
വേണമെന്നുള്ളവര്‍ വാങ്ങുന്നത് ബ്രാണ്ടീ , അല്ലല്ല
ബ്രാന്‍ഡ് ഉള്ള, ഐയെസൈ മാര്‍ക്കുള്ള " കഠാരാ "
കത്തികള്‍ . കര്‍ശനമായ ഗുണനിയന്ത്രണത്തോടെ
ആധുനിക പ്രക്രിയയിലൂടെ നിര്‍മ്മിച്ചെടുക്കുന്ന
.................... കഠാരാ കത്തികള്‍ ....................
ഓരോ ആവശ്യത്തിനും പ്രത്യേകംപ്രത്യേകം കത്തികള്‍
കിച്ചന്‍നൈഫ്, ബ്രെഡ്‌നൈഫ്, ബട്ടര്‍നൈഫ്, ഹെവിഡ്യൂട്ടി
നൈഫ് .... കൊലയ്ക്കുപറ്റിയ , ഓര്‍ഡറനുസരിച്ചുമാത്രം
നിര്‍മ്മിക്കുന്ന കില്ലര്‍നൈഫ്. കൊച്ചുകുട്ടികള്‍ക്കുപോലും
ഉപയോഗിയ്ക്കാം . ഒറ്റ കുത്തിനു ആനപോലും ക്ലോസ് .
വാങ്ങുക കഠാരാ കത്തികള്‍ ... കഠാരാ

പാപ്പച്ചന്‍ ഓടിവരുന്നതുകണ്ട് കേശു മുങ്ങി. കത്തിപുരാണം
കേള്‍ക്കാനാണെങ്കിലും ആള് ബാക്കിവേണമല്ലോ. മാത്രമല്ല
രണ്ടാമത് ഒന്നൂടെ കുത്താന്‍ മുതലാളി നിന്നുതരുമെന്നും
ഉറപ്പില്ല. ബ്രാന്‍ഡ് കത്തികള്‍ വാങ്ങാനുള്ള കാശുണ്ടെങ്കില്‍
പിന്നെ കുത്താന്‍ നടക്കണോ ? എലക്ഷനു നിന്നൂടെ ??

ചോരയില്‍ കുതിര്‍ന്ന സില്‍ക്കുജുബ്ബയുമായി പാപ്പച്ചന്‍
മുതലാളി ക്രുദ്ധനായി പ്രവേശിക്കുന്നു . കുട്ടന്‍പിള്ളയോട് :
" ആ കഴുവേറിയെ നിങ്ങളെങ്ങാനും കണ്ടോ ? എന്നെ
കുത്തീട്ട് കടന്നുകളഞ്ഞു ശപ്പന്‍".ഷര്‍ട്ടിലേക്കുനോക്കി ദീര്‍ഘ
നിശ്വാസത്തോടെ " ഇനി എത്ര കഴുകിയാലാ ഈ കറ ഈ
രക്തക്കറ പുവ്വാ ? "
കുട്ടന്‍പിള്ളക്കു സന്തോഷമായി. മുതലാളിയെ സമാധാനിപ്പിച്ചു:
" മൊയ് ലാളി പേഡിക്കണ്ട . അവനെ ഞാനെടുത്തോളാം .
സ്‌റ്റേഷന്‍കേഡീയാണത്രെ! നേരെചൊവ്വെ ഒരുത്തനെ..ധപെട്ടെന്ന്
നിര്‍ത്തുന്നുപ. ഈ കറയുടെ കാര്യല്ലേ ? " നേരെ തിരിഞ്ഞുനിന്ന്
ഗാംഭീര്യത്തോടെ "ചോരക്കറയെന്നല്ല, ഇരുമ്പുകറ, തുരുമ്പുകറ,
ചായക്കറ , കായക്കറ , പെയിന്‍റ്‌റുകറ ... തുടങ്ങി ഏതുകറയും
ധമനസ്സിലെ കറയുംകൂടിപ നീക്കുവാന്‍ അത്യുത്തമം കില്‍സ്‌റ്റെയിന്‍
ഓര്‍ക്കുക / വാങ്ങുക: കില്‍സ്‌റ്റെയിന്‍ ... കില്‍സ്‌റ്റെയിന്‍

"എന്താഡോ പറഞ്ഞത്?" പാപ്പച്ചന്‍ ക്ലിപ്പിട്ടു. " ഞാന്‍ സന്ദര്‍ഭം
ഉണ്ടാക്കി തന്നിട്ടുകൂടി താന്‍ ആ ഡിക്രൂസിന്‍റെ കില്‍സ്‌റ്റെയിനിന്
ജെയ് വിളിക്ക്യെ ? കാശുതരുമ്പോള്‍ എത്രവട്ടം പറഞ്ഞതാ
സ്‌റ്റെയിന്‍കില്‍ സ്‌റ്റെയിന്‍കില്‍ എന്നുപറയണമെന്ന്. ആ ഡിക്രൂസ്
കുലുങ്ങി ചിരിക്കുന്നുണ്ടാകും. തന്നെ ഇവിടെനിന്നും ഓടിച്ചിട്ടു
തന്നെ കാര്യം. ആ കേശുപറങ്ങോടന്‍ എങ്ങോട്ടുപോയോ ?"

പെട്ടെന്ന് കാലുവെട്ടിച്ചപ്പോള്‍ ചെരിപ്പിന്‍റെ വാറുപൊട്ടി. അരിശം
വന്നില്ലെന്നുമാത്രമല്ല പ്രസന്നമുഖനായി ചെരിപ്പുയര്‍ത്തിക്കൊണ്ട്
ഉറക്കെ പ്രസംഗിക്കാന്‍ തുടങ്ങി :
" നോക്കൂ കണ്ണുമടച്ച് ഒരു സാധനവും, പ്രത്യേകിച്ച് ചെരിപ്പ്
വാങ്ങരുത് എന്നുപറയുന്നത് ഇതുകൊണ്ടാണ് . വിശ്വസിച്ച്
വാങ്ങാവുന്ന ഒരേയൊരു പാദരക്ഷയാണ് കാല്‍റ്റാ . ഏതു കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കാല്‍റ്റാപാദരക്ഷകള്‍.
അടിപോയാലും വാറുപോകില്ല , വാറുപൊട്ടിയാലും അടി
പോകില്ല . ആര്‍ക്കും പറ്റും കാല്‍റ്റാ കാല്‍റ്റാ പാദരക്ഷകള്‍ .
കുട്ടിക്കും തന്തക്കും തള്ളക്കും ആണിനും പെണ്ണിനും
രണ്ടുംകൂടിയവര്‍ക്കും രണ്ടുംകേട്ടവര്‍ക്കും പ്രത്യേകം
പ്രത്യേകം ഡിസൈന്‍ചെയ്ത ഒറിജിനല്‍ ജോഡികള്‍ . നോ
സെക്കന്‍റ് ഹാന്‍ഡ് ഒണ്‍ലി ഫസ്റ്റ് ഹാന്‍ഡ് . രണ്ടാംതരമില്ല
ഒന്നാംതരം മാത്രം . കൈയില്ലാത്തവര്‍ക്ക് സ്‌പെഷല്‍
ഡിസ്‌കൌണ്ട് . ഒറ്റക്കാലന്മാര്‍ക്ക് പകുതിവില. ഓര്‍ക്കുക
കാല്‍റ്റാ . കാലിനു കാല്‍റ്റാ കാല്‍റ്റാ കാല്‍റ്റാ കാല്‍റ്റാ
കാല്‍റ്റാ കാല്‍റ്റാ '
പൊട്ടിയ ഗ്രാമഫോണ്‍റെക്കാര്‍ഡുപോലെലെ മുതലാളി
വീണ്ടും വീണ്ടും ആവര്‍ത്തിക്കെ കുട്ടനും പരമുവും
അഭിനന്ദനം രേഖപ്പെടുത്തി അത് കസറി മുതലാളി.
പക്കേങ്കില് മുയ്മന്‍ പറഞ്ഞില്ല . വില ... "
"ന്ഗ്ഹാ" പാപ്പച്ചന്‍മുതലാളി ഗിയര്‍ മാറ്റി തുടര്‍ന്നു :
കാല്‍റ്റായുടെ ഒരേയൊരു ലക്ഷ്യം, മുദ്രാവാക്യം :
വില മെച്ചം: ഗുണം തുച്ഛം ... ഗുണം തുച്ഛം: വില മെച്ചം .
ഛെ ഛെ അതും ശരിയായില്ല . ഗുണവും വിലയും
തുച്ഛം അഥവാ മെച്ചം . ധ ഈ സ്‌കോച് പ. ഓര്‍ക്കുക
വാങ്ങുക. വിലകുറഞ്ഞ കാല്‍റ്റാ സ്‌കോച്ച് വിസ്ക്കികള്‍
ഏതു കാലനും പറ്റും "
ഇത്രയും നേരത്തെ ഇത്രയും ഫോമില്‍ മുതലാളിയെ
കണ്ടിട്ടില്ല. പക്ഷെ ഉയര്‍ത്തിക്കാട്ടിയ, വാറുപൊട്ടിയ
ചെരിപ്പിലെ 'കാല്‍റ്റാ' എന്നപേര്‍ മറച്ചുപിടിക്കാന്‍
നോക്കണമായിരുന്നു. കേഡിപ്പരമു ചിരിയടക്കാന്‍
പാടുപെട്ടു . "അവന്‍റെ ഒരു ഇളി" മുതലാളി
കുരച്ചുചാടി. കുട്ടന്‍പിള്ള ഇടക്കുകയറി പരമുവിനെ
ധസ്‌റ്റേഷന്‍ കേഡിയെ പ രക്ഷിക്കാനായി പറഞ്ഞു:
" അതവന്‍റെ ചിരിയല്ല, സാറേ ധസ്വരം കടുപ്പിച്ച്പ
അതാണ് പാളിനോസ് പുഞ്ചിരി. വിജയികളുടെ പൂപ്പുഞ്ചിരി. തോല്‍ക്കാത്തവരുടെ പുഞ്ചിരി .
തോറ്റാലും സമ്മതിക്കാത്തവരുടെ പുഞ്ചിരി
പാളിനോസ്മാത്രം നല്‍കുന്ന പാളിനോസ് പുഞ്ചിരി
എന്നും എപ്പോഴും ഉപയോഗിക്കുക പാളിനോസ് .
പേസ്റ്റ് എന്നു പറയരുത് . പാളിനോസ് എന്നുമാത്രം
പറയുക. പല്ലിന്നും മോണക്കും മാത്രമല്ല മൂക്കിനുംകൂടി
രക്ഷനല്‍കുന്നു. പാളിനോസ് പൊടിരൂപത്തിലും കിട്ടും. പല്ലില്ലാത്തവര്‍ക്കും ഉപയോഗിക്കാം. എത്രപ്രാവശ്യം
വേണമെങ്കിലും തേയ്ക്കാം. ഉപയോഗിച്ചില്ലെങ്കിലും
ഉത്തമഫലം തരുന്നു . നോക്കൂ ആ പാടിവരുന്നത്
പാളിനോസ് കുട്ടികളല്ലേ ? കേള്‍ക്കൂ
പദംപദം വിറച്ചു നാം
പാടി പാടി പോവുക
പാളിനോസ് വാങ്ങുവാന്‍
പാളി പാളി പോവുക

..... പാളിനോസ് പാളിനോസ്

പാടുപെട്ട പണമെടുത്ത്
പാളിനോസ് വാങ്ങുവിന്‍
പാടുപെട്ട് ക്യൂവില്‍നിന്ന്!
പാളിനോസ് വാങ്ങുവിന്‍

....പാളിനോസ് പാളിനോസ്

പാരിലൈക്യം വേണമെങ്കില്‍
പാളിനോസ് വാങ്ങുക
പ്രാണദു:ഖം തീര്‍ന്നിടുവാന്‍
പാളിനോസ് വാങ്ങുവിന്‍

പാളിനോസ് പാളിനോസ് ...
പാളിനോസ് പാളിനോസ് ...Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code