Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിദേശമലയാളികള്‍ക്ക് ഒരു സദ്വാര്‍ത്ത

Picture

 

 

അമേരിക്കയിലും യൂറോപ്പിലും ഉള്ള മലയാളികള്‍ അവരുടെ കുട്ടികള്‍ മലയാളം പഠിക്കണമെന്ന് വളരെ താല്‍പ്പര്യപ്പെടുന്നുണ്ട്എന്നാല്‍ അതിന് വേണ്ട പഠനസഹായികള്‍ പലപ്പോഴും ലഭ്യമല്ലആ കുറവ് പരിഹരിച്ചുകൊണ്ട് അമേരിക്കയില്‍ അധ്യാപകരായിരുന്ന ഈ ദമ്പതിമാര്‍ മൂന്നു പുസ്തകങ്ങള്‍ രചിച്ചിരിക്കുന്നു.

  1. Malayalam Alphabet : Practice Workbook

  2. Learn Basic Malayalam in Six weeks : With Daily Exercises and Answer key

  3. Speak Malayalam in Ten Weeks

 

amazon.com/author/johnkunnathu എന്ന ലിങ്കില്‍ ഈ പുസ്തകങ്ങള്‍ കാണാവുന്നതാണ്.

ജോണ്‍ കുന്നത്ത്ലിസി ജോണ്‍ എന്നിവരാണ്‌ രചയിതാക്കള്‍ആഫ്രിക്കയിലും അമേരിക്കയിലും ഏറെക്കാലം അവര്‍ ഭാഷാധ്യാപകരായിരുന്നു.

ഇംഗ്ലിഷ് അറിയാവുന്നവര്‍ക്ക് വേണ്ടിയാണ് ഈ പുസ്തകങ്ങള്‍മലയാള ശബ്ദങ്ങള്‍ എപ്രകാരം ഇംഗ്ലിഷ് ശബ്ദങ്ങളോട് സമാനമാണെന്നും വ്യത്യസ്തമാണെന്നും വിശദീകരിച്ചിരിക്കുന്നുമൂന്നു ലെവലുകളില്‍ ഉള്ളവരെ ഉദ്ദേശിച്ചാണ് മൂന്ന് പുസ്തകങ്ങള്‍.

തുടക്കക്കാര്‍ക്ക് വേണ്ടിയാണ് ആദ്യത്തെ പുസ്തകംഅക്ഷരങ്ങള്‍ എഴുതി പരിശീലിക്കുവാനുള്ള ഒരു വര്‍ക്ക്ബുക്ക് ആയാണ് അത് രൂപകല്‍പന ചെയ്തിരിക്കുന്നത്.

അക്ഷരങ്ങള്‍ ഒരുവിധം പഠിച്ചു കഴിഞ്ഞാല്‍ അടുത്ത പുസ്തകത്തിലേക്ക് കടക്കാംദിവസവും ചെയ്യാവുന്ന എക്സര്‍സൈസ് ഉള്‍പ്പെടുന്ന 42 പാഠങ്ങള്‍ അതിലുണ്ട്മലയാളത്തിലെ സാധാരണ പദങ്ങള്‍അടിസ്ഥാന വാചകഘടനവ്യാകരണം ഇവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

അടുത്ത ലെവലാണ് മൂന്നാമത്തെ പുസ്തകംയേശുദാസ് ആലപിച്ചിരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള പത്ത് കഥാഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള പത്ത് പാഠങ്ങളാണ് അതിന്‍റെ ഉള്ളടക്കംയൂട്യുബില്‍ നിന്ന് ആ ഗാനങ്ങള്‍ കേള്‍ക്കുന്നതുംഅവ ആലപിക്കുന്നതുംഅവയെ അടിസ്ഥാനമാക്കിയുള്ള എക്സര്‍സൈസ് ചെയ്യുന്നതും പാഠത്തിന്‍റെ ഭാഗമാണ്.

----------------------------------------------------------------------------------------------------



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code