Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക്; പ്രഖ്യാപനം ഡിസംബര്‍ അഞ്ചിന്

Picture

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ തലമുറമാറ്റം കുറിച്ച് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്‍റാകും. കോണ്‍ഗ്രസിന്‍റെ ഏക ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്നതിനുള്ള തീയതികള്‍ ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലും രാഹുലിന്‍റെ സാന്നിധ്യത്തിലുമാണു വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്നത്.

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഡിസംബര്‍ ഒന്നിനു പുറത്തിറക്കും. ഡിസംബര്‍ നാലു വരെ നാമനിര്‍ദേശപത്രിക നല്‍കാം. മത്സരത്തിനു സാധ്യത കാണാത്തതിനാല്‍ പത്രിക സമര്‍പ്പണത്തിന്‍റെ അവസാന ദിവസമായ ഡിസംബര്‍ നാലിനു തന്നെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കാര്യത്തില്‍ തീരുമാനമാകും. ഡിസംബര്‍ അഞ്ചിനാണു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

അന്നുതന്നെ രാഹുല്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടമായ ഡിസംബര്‍ ഒന്‍പതിനു മുന്പുതന്നെ രാഹുല്‍ ചുമതലയേല്‍ക്കണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. പാര്‍ട്ടി അധ്യക്ഷപദവിയിലേക്കു രാഹുല്‍ വരണമെന്ന നിര്‍ദേശം ഏതാനും വര്‍ഷങ്ങളായി സജീവമായിരുന്നെങ്കിലും സോണിയാ ഗാന്ധി പ്രസിഡന്‍റായി കുറച്ചുകാലം കൂടി തുടര്‍ന്നുകൊണ്ട് ഉപാധ്യക്ഷ പദവിയില്‍ ഒതുങ്ങാനായിരുന്നു രാഹുലിന്‍റെ തീരുമാനം. പ്രവര്‍ത്തകരില്‍ ഒരു വിഭാഗം രാഹുലിന്‍റെ സഹോദരി പ്രിയങ്ക ഗാന്ധി വധേരയ്ക്കു വേണ്ടി മുറവിളി കൂട്ടിയെങ്കിലും അവര്‍ പിന്‍വാങ്ങി.1998ല്‍ പാര്‍ട്ടി അധ്യ യായ സോണിയ ആ പദവി ഏറ്റ വും ദീര്‍ഘകാലം വഹിച്ച വ്യ ക്തിയാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code