Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗ്രാന്‍മ ബല്ലാരറ്റിലും പ്രവര്‍ത്തനം ആരംഭിച്ചു

Picture


ഓസ്‌ട്രേലിയയിലെ പുരോഗമനമതേതരസാംസ്കാരിക സംഘടനയായ ഗ്രാന്‍ഡ് ഓസ്‌ട്രേലിയന്‍നാഷണല്‍ മലയാളി അസോസിയേഷന്‍ ബല്ലാരറ്റിലും പ്രവര്‍ത്തനമാരംഭിച്ചു.ഗ്രാന്‍മയുടെ വിക്ടോറിയയിലെ മൂന്നാമത്തെ യൂണിറ്റാണിത് .നേരത്തെ ഗീലോങ്ങിലും യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു .ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടൊപ്പം സമാന ചിന്താഗതിയുള്ള മറ്റ് കുട്ടായ്മകളുമായും സഹകരിക്കുമെന്നുംഭാരവാഹികള്‍ പറഞ്ഞു.

ബല്ലാരറ്റില്‍ നടന്ന രൂപീകരണയോഗത്തില്‍ ഗ്രാന്‍മ പ്രസിഡന്റ് പ്രമോദ്‌ലാല്‍ ,സെക്രട്ടറി വി എസ് അമേഷ്കുമാര്‍,ജോസ് ജോസഫ്,റോയി തോമസ്,അനീഷ് ജോസഫ്,അജീഷ് ജോസ്,ഇ പി ഷാംജൂ ,ബിജു ചെരിയം കാല,സുനില്‍ മുഹമ്മദ്,ഡാനിഷ് ,ജോണ്‍സന്‍ കോശി തുടങ്ങിയവര്‍ സംസാരിച്ചു.നെല്‍സന്‍ സേവ്യേര്‍,ആന്‍ഷു സാം എന്നിവരെ കോ ഓര്‍ഡി നേറ്റര്‍ മാരായുംയോഗം തെരെഞ്ഞെടുത്തു .ഓസ്‌ട്രേലിയന്‍ സന്ദര്‍ശ നത്തിനെത്തുന്ന സി പി എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്റെ സന്ദര്‍ശനം വിജയിപ്പിക്കുവാനും മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തു കൊണ്ട് പ്രവര്‍ത്തിക്കുവാനും യോഗം തീരുമാനിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code