Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെ.മേരീസ് ദൈവാലയത്തില്‍ നാല്പത് മണിക്കൂര്‍ ആരാധന നടത്തപ്പെട്ടു

Picture

ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെ. മേരീസ് ദൈവാലയത്തില്‍ നവംബര്‍ 16 മുതല്‍ 18 വരെ 40 മണിക്കര്‍ ആരാധന ഭക്തിയാധരവോടെ നടത്തപ്പെട്ടു.വ്യാഴാച്ച വൈകിട്ട് 7 മണിക്ക് അഭിവന്ദ്യ മാര്‍ ജേയ്ക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലുളള വി.ബലിയോടു കൂടിയായിരുന്നു ആരാധനയുടെ തുടക്കം.റവ.ഫാ.മല്പാന്‍ മാത്യൂ വെള്ളാനിക്കല്‍ , റവ.ഫാ . തോമസ് മുളവനാല്‍, റവ.ഫാ. ജോണിക്കുട്ടി പുലിശ്ശേരില്‍ ,റവ.ഫാ . ജോര്‍ജ് മാളിയേക്കല്‍, റവ.ഫാ .പോള്‍ ചാലിശ്ശേരി, റവ.ഫാ .ബോബന്‍ വട്ടംപുറത്ത്, റവ.ഫാ .ജോനസ് ചെറുനിലത്ത് എന്നിവര്‍ കര്‍മ്മങ്ങള്‍ക്ക് സഹ കാര്‍മ്മികത്വം വഹിച്ചു.

റവ.ഫാ.മല്പാന്‍ മാത്യൂ വെള്ളാനിക്കല്‍ വി.കുര്‍ബ്ബാന മദ്ധ്യേ വചന സന്ദേശം നല്കി. വി.കുര്‍ബ്ബാനയില്‍ കേന്ദ്രികൃതമായൊരു ജീവിതമാണ് നാം നയിക്കേണ്ടതെന്നും , ദിവ്യകാരുണ്യം സ്‌നേഹമാണ്; സ്‌നേഹിക്കുക എന്നാല്‍ ജീവിക്കുക: ജീവിക്കുക എന്നാല്‍ സ്‌നേഹിക്കുക. എന്നും അദ്ദേഹം തന്റെ വചന സന്‌ശേത്തില്‍ നമ്മേ ഒര്‍മ്മപെടുത്തി. രണ്ട് ദിനരാത്രങ്ങളിലായി നടത്തിയ ഈ നാല്പത് മണിക്കുര്‍ ആരാധനയുടെ സമാപനം ശനിയാഴ്ച വൈകിട്ട് 5.30-ന് നടന്ന വി.ബലി യോടെയായിരുന്നു. സേക്രട്ട് ഹാര്‍ട്ട് ഫോറോന വികാരി റവ.ഫാ .അബ്രാഹം മുത്തോലത്ത് ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഇടവകയിലെ വിശ്വാസ സമൂഹമേവരും പങ്കെടുത്ത നാല്പത് മണിക്കൂര്‍ ആരാധനക്ക് ബഹു. സിസ്റ്റേഴ്‌സ് , കൈക്കാരന്മാര്‍ ,ദൈവാലയ ഗായകസംഘം, ആല്‍ത്താര ശൂശ്രൂഷികള്‍, തുടങ്ങിയവര്‍ ആരാധനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രമീകരണമൊരുക്കി.

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി. ആര്‍.ഒ)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code