Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസില്‍ പുതിയതായി പണിതീര്‍ത്ത പാര്‍ക്കിംഗ് ലോട്ട് ഉത്ഘാടനം ചെയ്തു

Picture

ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ക്‌നാനായ ദൈവാലയത്തിന്റെ പുതിയതായി പണിതീര്‍ത്ത പാര്‍ക്കിംഗ് ലോട്ടിന്റെ ഉത്ഘാടന കര്‍മ്മം നവംബര്‍ 19 ഞായാറാഴ്ച രാവിലെ പത്തുമണിക്കത്തെ വി.കുര്‍ബ്ബാനയ്ക്കു ശേഷം ഇടവക വികാരി മോണ്‍ തോമസ് മുളവനാല്‍ ഉത്ഘാടനം ചെയ്യതു . സെ മേരീസ് ഇടവകാഗംങ്ങളുടെ ചിരകാല അഭിലാക്ഷമായ വിശാലമായൊരു പാര്‍ക്കിംഗ് സൗകര്യം വേണമെന്നത് ഏവരുടെയും ഒരു സ്വപ്നമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ "ഡ്രീം പ്രോജക്റ്റിന്റെ " നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തികരിക്കാന്‍ സാധിച്ചതില്‍ ഇടവകക്കാര്‍ ഏറെ സന്തോഷത്തിലാണ് യെന്ന് വികാരി
റവ.ഫാ .തോമസ്.മുളവനാല്‍ അഭിപ്രായപ്പെട്ടു.

ഉത്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ വലിയൊരു ജനാവലി പുതിയ പാര്‍ക്കിംഗ് ലോട്ട് മൈതാനത്ത് തടിച്ചുകൂടി. മൂന്നരലക്ഷം ഡോളര്‍ മുതല്‍ മുടക്കുന്ന ഈ പദ്ധതിക്ക് ഇതിനോടകം രണ്ടരലക്ഷംഡോളറിന്റെ വാഗ്ദാന തുക ലഭിച്ചതില്‍ ഒന്നരലക്ഷം ഡോളര്‍ പിരിച്ചെടുക്കുവാന്‍ സാധിച്ചുവെന്ന് പാര്‍ക്കിംഗ് ലോട്ട് വികസന പ്രോജക്റ്റ ചെയര്‍മാന്‍ തംബി വിരുത്തിക്കുളങ്ങര അറിയിച്ചു. പദ്ധതിയുടെ വിജയസാക്ഷാല്‍കരണത്തിന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നല്ലാരു സഹകരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രോജക്റ്റ് കോ:ചെയര്‍ന്മാരായ ബിജു കിഴക്കേക്കുറ്റ് , ബിനോയി പൂത്തറ എന്നിവര്‍ അഭിപ്രായപെട്ടു . ദിനംപ്രതി നിരവധിപേര്‍ ഓഫറുകളുമായി സമീപിച്ചു കൊണ്ടാണിരിക്കുന്നതെന്ന് ഫണ്ട് റെയിംഗ് ചെയര്‍ന്മാരായ പോള്‍സണ്‍ കുളങ്ങര , സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ അറിയിച്ചു.

കൂടാതെ ഈ പ്രോജക്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ മുന്നോട്ട് നയിക്കുവാന്‍ തെരഞ്ഞെടുത്തിരിക്കുന്ന കമ്മറ്റി അഗംങ്ങളായ സൈമണ്‍ ചക്കാലപ്പടവില്‍, ജോണ്‍ പാട്ടപ്പൊതി. പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍, റോയി നെടുംച്ചിറ, ബൈജു കുന്നേല്‍, ഷാജി എടാട്ട്, സ്റ്റീഫന്‍ ചൊള്ളംബേല്‍ ,ജെയിംസ് മന്നാകുളത്തില്‍ , കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി (കോര്‍ഡിനേറ്റര്‍) സിബി കൈതക്കതൊട്ടിയില്‍ , ജോയി ചെമ്മാച്ചേല്‍, ടോണി കിഴക്കേക്കുറ്റ് എന്നിവരും ചടങ്ങിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.
സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ.)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code