ഈവിശ്വാമൊരുവഴിയമ്പലമിതില് നമ്മള്
കേവലംവഴിപോക്കര് വന്നപോല്‍ മടങ്ങേണ്ടോര്!
ഒരിക്കല്‍ കണ്ടാല്‍ വീണ്ടുംകാണുവാന്‍ കഴിയുമോ
അറിയില്ലൊരുത്തര്ക്കുമിവിടെ കഴിയുമ്പോള്‍!
വരുന്നൂ നാമേ വരുമീശ്വരനിയോഗം പോല്‍
തരുന്നൂനാമേവര്ക്കും ജീവിപ്പാനവസരം!
മനുഷ്യനായീമണ്ണില് വാഴണോ അതോവെറും
മൃഗമായ്ക്കഴിയണോ? സ്വാതന്ത്ര്യംനമുക്കല്ലോ!
മൃഗമായ്കഴിയുവാന് കഷ്ടമില്ലതിനുനാം
തൃണവല്ഗണിക്കണം മാനുഷമൂല്യങ്ങളെ!
ജീവിതാന്ത്യത്തില്‍ മാത്രം ബോദ്ധ്യമായിടും, നമ്മ
ളീവിധംജീവിച്ചതിലാര്ക്കുണ്ടായ്പ്രയോജനം?
ജീവിച്ചാലത് ലോക നന്മക്കായിരിക്കണം
ജീവിച്ചോര്കാട്ടിത്തന്ന പാതയില്‍ ചരിക്കണം!
മതാചാര്യരും പുരാണങ്ങളും വേദങ്ങളും
മര്ത്യര്ക്കായുല്ഘോഷിക്കും മന്ത്രമൊന്നിതുമാത്രം!
തത്വസംഹിതകളും, സാരോപദേശങ്ങളും
സത്വരംഗ്രഹിച്ചാലേ, ജീവിതംധന്യമാകു!
പാടില്ല, അമിതമാംസൗഹൃദ, സുഹൃദ്ബന്ധം
പാട്ടിലാക്കണംഭക്തിജ്ഞാനവുംവൈരാഗ്യവും!
സ്വന്തമല്ലൊന്നുമെന്നചിന്തനാംവളര്ത്തുകില്
സന്തപിച്ചിടേണ്ടതായ്വരുകില്ലൊരുത്തര്ക്കും!
ഒട്ടിപ്പിടിച്ചെന്നാലുംവിടുവാനറിയണം
കാട്ടണംനിസ്സംഗത്വ, നിഷ്കാമസമഭാവം!
എന്നാലുംപരസ്പരസ്നേഹവുംസത്കര്മത്തിന്
പുണ്യവുമല്ലോകൂടെകൊണ്ടുപോകുവാനാകു!
മറ്റുള്ളതെല്ലാംവെറുംമായയായ്മറയുമ്പോള്
മാറ്റുന്നുകാലംനമ്മെചിത്രമായ്, ചരിത്രമായ്!
Comments