Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിസ്റ്റര്‍ ഡോ. മേരി മാര്‍സലസ്(65) നിര്യാതയായി

Picture


കിടങ്ങൂര്‍: കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനീ സമൂഹാംഗവും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രി ചീഫ് ഗൈനക്കോളജിസ്റ്റും മുന്‍മെഡിക്കല്‍ സൂപ്രണ്ടുമായ സിസ്റ്റര്‍ ഡോ. മേരി മാര്‍സലസ്(65) അന്തരിച്ചു. സംസ്കാരശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞു മൂന്നിനു വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തുടര്‍ന്ന് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ കാര്‍മികത്വത്തില്‍ മൃതദേഹം ലിറ്റില്‍ ലൂര്‍ദ് മഠം സെമിത്തേരിയില്‍ സംസ്കരിക്കും.

മൃതദേഹം ഇന്നു വൈകുന്നേരം ആറിനു കിടങ്ങൂര്‍ സായുജ്യ മഠത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഗര്‍ഭകാല, പ്രസവ പരിചരണത്തില്‍ സിസ്റ്റര്‍ മാര്‍സലസിന്‍റെ സേവനം ഏറെപ്പേര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി അരലക്ഷത്തോളം പ്രസവശുശ്രൂഷ ചെയ്തിട്ടുണ്ട്.

ചിങ്ങവനം മഠത്തില്‍കളത്തില്‍ പരേതരായ മത്തായി ജോസഫ്‌സാറാമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മാത്തുക്കുട്ടി കളത്തില്‍ (തങ്കച്ചന്‍), ലീലാമ്മ ജോസ് ചൂളപ്പറന്പില്‍ (കുമരകം), സിസ്റ്റര്‍ മേരി എല്‍സി ജോസ് എസ്‌വിഎം (കല്ലിശേരി), ജോസഫ് തോമസ് (തോമ്മച്ചന്‍, യുഎസ്എ), കുഞ്ഞുമോള്‍ സൈമണ്‍ മാന്പള്ളില്‍ (നീലേശ്വരം), ഫാ. ഡൊമിനിക് ജോസഫ് (യുഎസ്എ), മോഹന്‍ ജോസഫ് (യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code