Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

Picture

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്താവുന്ന ഒരു പുതുയ അധ്യായത്തിന്റെ ഏടുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ട് ഐ.എന്‍.ഒ.സി യു.എസ്.എ കേരളാ ചാപ്റ്ററിന്റെ പ്രഥമ നാഷണല്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ അരങ്ങേറി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന യോഗത്തില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും കാനഡയില്‍ നിന്നും ഇന്ത്യയില്‍ നിന്നും നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

രാവിലെ 10 മണിക്ക് ആരംഭിച്ച രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മുതല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം, വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭരായ അവതാരകരെ ഉള്‍പ്പെടുത്തി നടത്തിയ നാലു സെമിനാറുകള്‍, നൃത്ത സംഗീത കലാപരിപാടികള്‍ എന്നിങ്ങനെ ദിവസത്തിന്റെ നിറവില്‍ തുളുമ്പി നിന്ന പരിപാടികള്‍ക്കുശേഷം സമാപന സമ്മേളനം അതിഗംഭീരമായി നടത്തി. കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗ നടപടികള്‍ ആരംഭിച്ചു. വിശിഷ്ടാതിഥികളെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ പറമ്പി ക്ഷണിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍ എം.സിയായി യോഗ നടപടികള്‍ നിയന്ത്രിച്ചു.

അധ്യക്ഷ പ്രസംഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്ത് ജയചന്ദ്രന്‍ സംസാരിച്ചു. വിശ്വവിഖ്യാതനായ സയന്റിസ്റ്റും,, ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്റെ ആധുനിക ശില്പിയും, രാജീവ് ഗാന്ധിയുടെ സഹപാഠിയും, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരുടെ ഉപദേഷ്ടാവും, ഏതാണ്ട് രണ്ട് ദശാബ്ദക്കാലം പ്രതിഫലമൊന്നും വാങ്ങാതെ ക്യാബിനറ്റ് പദവിയില്‍ ജോലി ചെയ്തിട്ടുള്ള എ.ഐ.സി.സി നിയമിച്ച ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആഗോള ചെയര്‍മാനും, ഷിക്കാഗോ ആസ്ഥാനമായുള്ള വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയുമയും, പ്രമുഖ രാഷ്ട്രീയ ചിന്തകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്താരാഷ്ട്ര നേതാവുമായ ഡോ. സാം പിട്രോഡയെ ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ വര്‍ഗീസ് പലമലയില്‍ പരിചയപ്പെടുത്തി. തുടര്‍ന്നു ഡോ. സാം പിട്രോഡ നടത്തിയ പ്രസംഗത്തില്‍ ഐ.എന്‍.ഒ.സിയുടെ പുനരാവിഷ്കരിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) എന്നാക്കി എല്ലാ രാജ്യങ്ങളിലും യൂണീറ്റുകള്‍ സ്ഥാപിക്കുന്നതിനും, ലോകത്തിലെ ഏറ്റവും വലിയതും മികച്ചതുമായ സംഘടനാ ശക്തിയുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രക്രിയ തുടങ്ങിക്കഴിഞ്ഞുവെന്നും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ശക്തിപ കര്‍ന്നുണ്ട് വിദേശ ഇന്ത്യക്കാര്‍ക്ക് രാജ്യപുരോഗത്ത് കാഴ്ചവെയ്ക്കാനുള്ള വിലപ്പെട്ട സംഭാവനകളെക്കുറിച്ച് വിശദീകരിച്ചു. രാജീവ് ഗാന്ധിക്ക് നാലാം വയസ്സില്‍ ആദ്യ കംപ്യൂട്ടര്‍ നല്‍കി ഇന്ത്യയുടെ "ഡിജിറ്റല്‍ ഇന്ത്യ' ആക്കാന്‍ തുടക്കമിട്ടതുമുതല്‍ ടെലികമ്യൂണിക്കേഷന്‍, നെറ്റ് വര്‍ക്കിംഗ് തലങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യുടെ മുഖഛായ തന്നെ മാറ്റിയ അനുഭവങ്ങള്‍ വിശദീകരിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ്, ഫൈബര്‍ ഒപ്റ്റിക്‌സ് തുടങ്ങി അദ്ദേഹത്തിന്റെ നിരവധി കണ്ടുപിടുത്തങ്ങളുടെ പിന്‍ബലത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അഭിമാനം പകരുന്നതാണ്. എന്നാല്‍ ജനങ്ങളിലേക്ക് ഈ വികസനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് ഇന്നു പ്രതിപക്ഷത്തിരിക്കുവാന്‍ കോണ്‍ഗ്രസിനെ ഇടയാക്കിയത്. തെറ്റുകള്‍ തിരുത്തിക്കൊണ്ട് രാഹുല്‍ ഗാന്ധിയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നഷ്ടപ്പെട്ട ബൗദ്ധിക ശക്തി വിദേശ രാജ്യങ്ങളില്‍ നിന്നും കണ്ടെത്തി ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്കായി തരികെയെത്തിച്ച് ഒരു പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും, ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് ഉടന്‍ പുറപ്പെടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തുടര്‍ന്നു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ കേന്ദ്രമന്ത്രിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ ഒന്നാംനിരയില്‍ത്തന്നെയുള്ള കൊടിക്കുന്നില്‍ സുരേഷ് എം.പി ഇന്ത്യയുടെ ഭരണ തകര്‍ച്ചയെക്കുറിച്ചും, മതേതരത്വം, ജനാധിപത്യം എന്നീ മൗലീക സിദ്ധാന്തങ്ങള്‍ക്കു സംഭവിക്കുന്ന തകര്‍ച്ചയെക്കുറിച്ചും, സാമ്പത്തിക രംഗത്ത് ഡിമോണിറ്ററൈസേഷന്‍, ജി.എസ്.ടി തുടങ്ങിയ വികലമായ നയങ്ങള്‍ വരുത്തിവെച്ച ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചു. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള സ്റ്റേറ്റ് പ്രസിഡന്റും, മുന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും, എ.ഐ.സി.സി പ്രസ് വക്താവുമായ ഡോ. മാത്യു കുഴലനാടന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിശകലനം ചെയ്ത് സംസാരിച്ചു. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും, അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിഹാര ശ്രമങ്ങളെക്കുറിച്ചും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവും ഡല്‍ഹി ലോ കോളജ് അധ്യാപകനുമായ ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു.

ഐ.എന്‍.ഒ.സിയുടെ കഴിഞ്ഞ ഒരു പതിറ്റാണ്ടായുള്ള പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍ അവതരിപ്പിച്ചു. സംഘടനയുടെ കഴിഞ്ഞ കാലഘട്ടത്തിലെ വിവിധ നേട്ടങ്ങളെക്കുറിച്ചും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഇന്ത്യക്കാരായ അമേരിക്കയിലെ പ്രവാസി സമൂഹം നടത്തിയ ശ്രമങ്ങളെക്കുറിച്ചും, ഭാവിയില്‍ ഈ സംഘടനയെ ജനങ്ങള്‍ക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ഐ.എന്‍.ഒ.സി യു.എസ്.എ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം വിശദീകരിച്ചു. കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തന മികവിനെക്കുറിച്ച് ഐ.എന്‍.ഒ.സി യു.എസ്.എ പ്രസിഡന്റ് ഹര്‍ബചന്‍ സിംഗ്, ജനറല്‍ സെക്രട്ടറി മൊഹീന്ദര്‍ സിംഗ്, മുന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ട്, മുന്‍ ഫൊക്കാന പ്രസിഡന്റും സ്ഥാപക നേതാവുമായ ഡോ. അനിരുദ്ധന്‍, കേരളാ എക്‌സ്പ്രസ് മാനേജിംഗ് എഡിറ്റര്‍ ജോസ് കണിയാലി, സ്‌കോക്കി വില്ലേജ് മുന്‍ കമ്മീഷണര്‍ അനില്‍കുമാര്‍ പിള്ള, കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. തമ്പി മാത്യു, സജി കരിമ്പന്നൂര്‍, രാജന്‍ പടവത്തില്‍, ഡാളസ് പ്രതിനിധി പി.പി. ചെറിയാന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ആശംകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഐ.എന്‍.ഒ.സി റീജണല്‍ സെക്രട്ടറി ജസ്സി റിന്‍സി കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് ജൂബി വള്ളിക്കളിത്തിന്റെ നേതൃത്വത്തില്‍ വിവിധ നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറി. തോമസ് മാത്യു പടന്നമാക്കല്‍ അറിയിച്ചതാണിത്.

Picture2

Picture3

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code