Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേറിട്ട വേഷങ്ങള്‍, നിറച്ചാര്‍ത്തുകള്‍. എംകെഎ ശിശുദിനാഘോഷം ആകര്‍ഷകമായി

Picture

മിസ്സിസാഗ: സംസാരിക്കുന്ന സ്റ്റാച്യു ഓഫ് ലിബര്‍ട്ടിമുതല്‍ കടലാസ് പെണ്‍കുട്ടി വരെ…, പൂച്ചക്കുട്ടിയും കുട്ടി പുലിമുരുകനും…, ഈജിപ്ഷ്യന്‍ രാജകുമാരിയുംവിശ്വസുന്ദരിയും നാടോടിപെണ്‍കുട്ടിയും തുടങ്ങി വ്യത്യസ്തമായ വേഷങ്ങളിലെത്തിയവര്‍ അരങ്ങുവാണമിസ്സിസാഗ കേരള അസോസിയേഷന്റെ (എംകെഎ) പ്രച്ഛന്നവേഷ മല്‍സരം കുട്ടികളുടെ സര്‍ഗചേതനയും കലാനൈപുണ്യവും ഭാവനയും വിളിച്ചറിയിക്കുന്നതായി. മല്‍സ്യകന്യകയും മല്‍സ്യവില്‍പനക്കാരിയും നിഞ്ചയും റോബോയും സ്‌പൈഡര്‍മാനും ബാറ്റ്മാനും സൂപ്പര്‍മാനും അയണ്‍മാനുമെല്ലാമായി കുട്ടികള്‍ക്കുംമുതിര്‍ന്നവര്‍ക്കും പരിചിതമായ ഒട്ടേറെവേഷങ്ങളിലൂടെയാണ് മല്‍സരാര്‍ഥികള്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയത്. എന്തിനേറെ, പൊലീസും പട്ടാളവും വരെയിറങ്ങി. സ്‌പൈഡര്‍മാനായി ഒരുങ്ങിയിറങ്ങിയ വേദാന്തുംസ്റ്റാച്യു ഓഫ് ലിബര്‍ട്ടിയായി പ്രത്യക്ഷപ്പെട്ട ജുവാനുംഈജിപ്ഷ്യന്‍ രാജകുമാരിയായി അണിഞ്ഞൊരുങ്ങിയഅഞ്ജലിയും കടലാസ് പെണ്‍കുട്ടിയായി രൂപാന്തരംപ്രാപിച്ച സ്റ്റിമ്മുമൊക്കെ സദസ്യരുടെകരഘോഷവും ഏറ്റുവാങ്ങി.

ശിശുദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ പ്രച്ഛന്നവേഷ, ചിത്രരചനാ മല്‍സരങ്ങളില്‍ നൂറില്‍പരംകുരുന്നുകളും യുവാക്കളും പങ്കെടുത്തതായിസംഘാടക രാധിക ഗോപിനാഥന്‍ പറഞ്ഞു.ബാഹ്യമായ വേഷം മാത്രമല്ല, അര്‍ഥം ഉള്‍ക്കൊണ്ട് ശരീരഭാഷയിലും സംഭാഷണത്തിലുംവേഷപ്പകര്‍ച്ചയ്ക്കുള്ള മികവിനെയും വിധികര്‍ത്താക്കളായ റോസ് ജോണ്‍സണും സുജാതഗണേഷും വീണാ സുജിത്തും അവതാരക രഗന്യപൊന്മനാടിയിലും പറഞ്ഞു. വേദാന്ത് സജിത്ത് , റയന്‍മുളരിക്കല്‍ (സബ് ജൂനിയര്‍ ) , സ്റ്റിം റോസര്‍ , ജുവാന്‍ജോസഫ് ( ജൂനിയര്‍ ) , അഞ്ജലി ആന്‍ ജോണ്‍ , ആദര്‍ശ് രാധകൃഷ്ണന്‍ ( സീനിയര്‍ ) എന്നിവരാണ്പ്രച്ഛന്നവേഷ മല്‍സരത്തിലെ ജേതാക്കള്‍. സിഐബിസി ബാങ്ക് സ്‌പോണ്‍സര്‍ ചെയ്തപ്രച്ഛന്നവേഷ മത്സരത്തിലെ വിജയികള്‍ക്കുള്ളസമ്മാനങ്ങളും പ്രശംസാപത്രവും സമാപന ചടങ്ങില്‍വിതരണം ചെയ്തു .

ചിത്രരചന മത്സരത്തില്‍, പൂന്തോട്ടം, പിക്‌നിക് , ഹോബി , ജല സംരക്ഷണം എന്നീ വിഷയങ്ങളാണ്‌നാല് വിഭാഗങ്ങളിലായി നല്‍കിയത് . പെന്‍സില്‍, വാട്ടര്‍കളര്‍, ഓയില്‍ പെയിന്റ്, ക്രയോണ്‍ എന്നിങ്ങനെമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് കുരുന്നുചിത്രകാരന്മാര്‍ തങ്ങളുടെ ഭാവനയ്ക്ക് നിറച്ചാര്‍ത്തേകിയത്. കൊച്ചുകുട്ടികളില്‍ ചിലര്‍ വരയ്ക്കുന്നതിനിടയില്‍ഉറങ്ങിപ്പോയത് കാഴ്ചക്കാരില്‍ രസമുളവാക്കി.മല്‍സരവിജയികളെ ഡിസംബര്‍ രണ്ടിന് ബ്രാപ്ടണ്‍ഗാലക്‌സി ഹാളില്‍ നടക്കുന്ന ക്രിസ്മസ് ഗാലയില്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ പറഞ്ഞു. പീല്‍ സ്കൂള്‍ ബോര്‍ഡ് അധ്യക്ഷന്‍ പീറ്റര്‍ ജോഷ്വാ, പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ആഞ്ജലീ പേസിസ് തുടങ്ങിയവര്‍ ശിശുദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. പൂര്‍ണമായും യുവസന്നദ്ധപ്രവര്‍ത്തകരുടെ നിയന്ത്രണത്തില്‍ നടന്നപരിപാടിയില്‍ നേതൃപരിശീലനം ലഭിക്കാന്‍ഉപകരിച്ചതായി വോളന്റിയര്‍മാരായിരുന്ന രാഹുല്‍, നറിഷ് , നിവേദ് , സോണിയ, അനിക, ആരോണ്‍എന്നിവര്‍ പറയുന്നു.

ക്രിസ്മസ് ഗാലയുടെ ടിക്കറ്റ് വില്‍പ്പനയുംഇതോടനുബന്ധിച്ചു നടന്നു. സുരേഷ് മേനോന് ആദ്യ ടിക്കറ്റ് നല്‍കി ട്രസ്റ്റി സണ്ണി വാലംപറന്പില്‍ ഉദ്ഘാടനംചെയ്തു. മുഖ്യപ്രായോജകരായ മനോജ് കരാത്ത , രുദ്രാക്ഷ രത്‌ന ഉടമ ഗോപിനാഥ് എന്നിവരുംസന്നിഹിതരായിരുന്നു. അംഗങ്ങള്‍ക്ക് മുപ്പത് ഡോളര്‍, അംഗങ്ങള്‌ലാത്തവര്‍ക്ക് നാല്‍പത് എന്നിങ്ങനെയാണ്പ്രവേശന നിരക്ക്. ക്രിസ്മസ് കാരള്‍, സാന്റക്‌ളോസ്, ഗാനമേള, മാര്‍ഗംകളി, നൃത്തം , ഡിജെ മ്യൂസിക് തുടങ്ങിയ കോര്‍ത്തിണക്കി മികച്ച കലാവിരുന്നാകും അതിഥികള്‍ക്കായി ഒരുക്കുകയെന്ന് സംഘാടകരായ റജി സുരേന്ദ്രനും അര്‍ജുന്‍ രാജഗോപാലും പറഞ്ഞു .

സംഘടനയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളായചെണ്ടമേളം, സൂംബനൃത്തം, ബാഡ്മിന്റണ്‍എന്നിവയുടെ പരിശീലനവും പുരോഗമിക്കുന്നു. ക്രിസ്മസ് ടിക്കറ്റ് ബുക്കിങ്ങിനും സ്‌പൊണ്‍സര്‍ഷിപ്പിനും അംഗത്വത്തിനും വിളിക്കേണ്ടുന്ന നന്പരുകള്‍: 6475881824, 6472010249, 6472956474. ഇമെയില്‍ : MississaugaKeralaAssociation@gmail.com .

വെബ് സൈറ്റ് www.mkahub.ca/

വാര്‍ത്ത വിതരണം : ദേശിന്‍ഗം മള്‍ട്ടിമീഡിയ

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code