Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അൽമാസ്സ്‌ കുവൈറ്റ് മെഗാ ഇവന്റ് നവംബർ 17 ന്

Picture

 

കുവൈറ്റ്:  അലുംനി അസോസിയേഷന് ഓഫ് സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂര്‍ കുവൈറ്റ് ചാപ്റ്റർ (അൽമാസ്സ്‌ കുവൈറ്റ്ന്റെ 2017 ലെ  മെഗാ ഇവന്റ് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി  സ്കൂളിൽ വെച്ച്  നവംബർ 17 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് സെന്റ്. സ്റ്റീഫൻസ് കോളേജ് ഉഴവൂർ റിട്ടയേർഡ്  പ്രിൻസിപ്പാൾ പ്രൊഫസർ ഫ്രാൻസിസ് സിറിയക് ഉദ്‌ഘാടനം ചെയ്യും ജനനം താമര കുളത്തിനായതിനാൽ മുത്തച്ഛനാൽ ചെന്താമര എന്ന പേര്  ലഭിക്കുകയുംകലാഭവൻ മണിക്ക് "ആരാരും ആവാത്ത കാലത്തു ഞാനന്ന് ഓട്ടി നടന്നു വണ്ടീ" എന്ന സൂപ്പർ ഹിറ്റ് ഗാനം രചിച്ചു നൽകി മണിച്ചേട്ടന്റെ ഇഷ്ട തോഴനായി മാറുകയുംനിരവധി നാടൻ പാട്ടുകൾ രചിക്കുകയുംആലപിക്കുകയും ചെയ്ത ചെന്താമര മണിത്താമരയായി കുവൈറ്റിൽ  അൽമാസിന്റെ വേദിയിലേക്ക് നവംബർ  17 നു എത്തുന്നു. കൂടാതെ വയലിൻ കൊണ്ട്   മാസ്മരികത  തീർക്കുന്ന  യുവ  പ്രതിഭറ്റി.വി ഷോകളിലെ രോമാഞ്ചംയുവ ഹൃദയങ്ങൾ  മുതൽ സംഗീതം  ആസ്വദിക്കാൻ കഴിയുന്ന ഏവരിലും നക്ഷത്ര ശോഭ ചൊരിയാൻ കെൽപ്പുള്ള അതുല്യ പ്രതിഭ ശബരീഷ് പ്രഭാകരോടൊപ്പം വേദികൾ പങ്കിടുന്ന കീ ബോർഡിസ്റ്റും സന്തത സഹചാരിയുംമാന്ത്രിക വിരലുകൾ  കൊണ്ട്  ആസ്വാദകരെ ആനന്ദ നിർവൃതിയണിയുക്കുന്ന അതുല്യ പ്രതിഭയായ സുമേഷ്  ആനന്തും അൽമാസിന്റെ വേദികളെ പുളകമണിയ്ക്കാൻ  എത്തുന്നു. കുവൈറ്റിൽ നിന്നുള്ള  എവർ ഗ്രീൻ  പ്രതിഭകൾ  അരുൺ നായരുംസിജിതാ രാജേഷും മൃതങ്കവും,വീണയായും ഒരുമിച്ചു സംവദിക്കുന്നു. കൂടാതെ  കൊച്ചു കലാകാരൻമാരുടെ പ്രതിഭാ  വൈഭവും കൂടി അൽമാസ്സ്‌ 2017 ന്റെ വേദികളെ പുളകമണിയ്ക്കുന്ന   അവസരത്തിൽവൈവിധ്യമാർന്ന ഈ കലാവിരുന്ന് ആസ്വദിക്കുവാൻ കുവൈത്തിലെ എല്ലാ കുടുംബങ്ങളുടെയും ക്ഷണിക്കുന്നതായി അൽമാസ്  ഭാരവാഹികൾ അറിയിച്ചു  



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code