Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുരാതനര്‍ (കവിത: ചേറുശ്ശേരി അനിയന്‍ വാര്യര്‍)

Picture

വേണ്ടതില്‍കൂടുതല്‍ മക്കളുണ്ട്
വേറെരാജ്യങ്ങളില്‍ വാണിടുന്നോര്‍
' വേഗം വരൂ ' എന്നുരച്ചിടുമ്പോള്‍
' വേറൊന്നുംചൊല്ലുവാനില്ലേ, അച്ഛാ '

ദൈവകടാക്ഷമതൊന്നുകൊണ്ട്
സൂക്കേട് കാര്യമായൊന്നുമില്ല .
' മുത്തശ്ശാ മുത്തശ്ശീ ' കേള്‍ക്കുവാനായ്
മുത്തനും മുത്തിയ്ക്കും ആശയേറി

മക്കള്‍ക്കവരുടെ ലോകമുണ്ട്
യൗവനംകത്തുന്ന ദീപ്തലോകം !
ഒരുദിനം നിങ്ങളും വൃദ്ധരാകും
നിങ്ങള്‍ക്കു അന്നിതു ബോദ്ധ്യമാകും !!

നിങ്ങടെ കുട്ടികള്‍ ഇപ്പോള്‍ത്തന്നെ
' ഓള്‍ഡ് ഗൈസ് ' എന്നുവിളിക്കണില്ലേ ?
പിന്നെയും കാലം കഴിഞ്ഞിടുമ്പോള്‍
' അസിസ്റ്റഡ് ലിവിങ്ങ് ' ല്‍ ആകുകില്ലേ ??

'വെഡ് ലോക്ക് ' എന്നയാ 'ഡെഡ് ലോക്കിന്‍ '
അമ്പതാംവര്‍ഷം പിറന്നിടുമ്പോള്‍
ഞങ്ങളകലെ , യിരുന്നുകൊണ്ട്
നിങ്ങടെ പേരുള്ള കേക്കറുക്കാം .

......... * ........ * ............... * .............. * ........... * .........

കുട്ടികള്‍ക്കമ്മേടെ ഫോണുവന്നു
ഡൈവോഴ്‌സിനച്ഛനൊരുങ്ങിടുന്നു !
വക്കീല് എത്തിയാലന്നുതന്നെ
തക്ക ഉടമ്പടി എഴുതുമത്രെ !!

സ്വത്തിന്റെ കാര്യം മറന്നിടൂക :
ഞങ്ങള്‍ക്കു താല്പര്യ, മൊട്ടുമില്ല .
അമ്മേടെ കാര്യത്തിലെന്തുചെയ്യും ,
അച്ഛനും ഒറ്റയ്ക്കു എന്തുചെയ്യാന്‍ ?

അച്ഛനെന്തൊക്കെയോ ചൊല്ലിടുന്നു :
ഒറ്റയ്ക്ക് അല്ല , താന്‍ വേറെകെട്ടും
മക്കള്‍ടെകൂടെ നിനക്കുപോകാം :
കിട്ടീത് ഒറ്റക്ക, നുഭവിച്ചോ ....

ഏട്ടന്മാരെല്ലാരേം ഫോണ്‍ചെയ്ത്
ഞങ്ങളുടനെയങ്ങെത്തിടൂലോ ...
അത്രയുംകാലം ക്ഷമിച്ചിരിക്കാന്‍
അമ്മപറഞ്ഞാ, ലനുസരിയ്ക്കും !

സൗവര്‍ണ്ണികത്തിന്‍ തലേന്നുതന്നെ
കുട്ടികളെല്ലാരു, മൊത്തുചേര്‍ന്നു ...
കാതിനു ഏറ്റം മധുരമേകി
'മുത്തശ്ശാ മുത്തശ്ശീ ' ശബ് ദഘോഷം

' ഡൈവോര്‍സ് ' എന്നൊരു വാക്കുപോലും
ആരും പറയണ കേള്‍ക്കണില്ല !!!
തങ്ങളെ കാണുവാന്‍ അച്ഛനമ്മ
'കല്പിച്ചെ'ടുത്ത 'കെണി' തന്നെയല്ലേ

C. S. Sankara Warrier, Anubhuti 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code