Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭീകരര്‍ തട്ടിക്കൊണ്ടുപോയ പാക് മാധ്യമപ്രവര്‍ത്തകയെ കണ്ടെത്തി

Picture

ലാഹോര്‍:ചാരവൃത്തിയാരോപിച്ച് ജയിലില്‍ അടച്ച ഇന്ത്യക്കാരന്‍റെ മോചനത്തിന് ശ്രമിക്കവേ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മാധ്യമപ്രവര്‍ത്തകയെ രണ്ടു വര്‍ഷത്തിനുശേഷം മോചിപ്പിച്ചതായി പാക് അധികൃതര്‍ അറിയിച്ചു. മെട്രോ ന്യൂസ് ടിവി ചാനല്‍, ഡെയ്‌ലി നയി കബര്‍ എന്നിവയുടെ റിപ്പോര്‍ട്ടറായിരുന്ന സീനത്ത് ഷെഹ്‌സാദിയെ(26)യാണ് മോചിപ്പിച്ചത്.

2015 ഓഗസ്റ്റ് 19ന് ലഹോറിലെ വീട്ടില്‍നിന്ന് ഓഫീസിലേക്ക് ഓട്ടോറിക്ഷയില്‍ പോകവേ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി എന്നാണു പറയുന്നത്. ഒക്‌ടോബര്‍ 19നു രാത്രി അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്നാണ് ഇവരെ മോചിപ്പിച്ചതെന്ന് കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന്‍ പ്രസിഡന്‍റ് റിട്ട. ജസ്റ്റീസ് ജാവേദ് ഇക്ബാല്‍ അറിയിച്ചു.

ബോംബെ സ്വദേശിയായ ഹമീദ് അന്‍സാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രവര്‍ത്തിച്ചിരുന്ന സീനത്തിന് നിരവധി ഭീഷണികള്‍ ലഭിച്ചിരുന്നു.

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 2012 നവംബറില്‍ അഫ്ഗാന്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായി പാക്കിസ്ഥാനില്‍ പ്രവേശിച്ച അന്‍സാരിയെക്കുറിച്ച് പിന്നീട് വിവരം ലഭിച്ചില്ല.

അന്‍സാരിയുടെ അമ്മയ് ക്കുവേണ്ടി സീനത്ത് സുപ്രീംകോടതിയെയും പെഷവാര്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പട്ടാളക്കോടതി ചാരവൃത്തിക്കുറ്റം ചുമത്തി ശിക്ഷിച്ച അന്‍സാരി ഇപ്പോഴും ജയിലിലാണ്.

സീനത്തിന്‍റെ തിരോധാനത്തിന് ഒരു വര്‍ഷത്തിനുശേഷം അവരുടെ സഹോദരന്‍ സദ്ദാം ഹുസൈന്‍ മനോവിഷമ ത്താല്‍ ആത്മഹത്യ ചെയ്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code