Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി   - പി.പി. ചെറിയാന്‍

Picture

അലബാമ: ഇരുപത് വര്‍ഷം മുമ്പ് അലബാമ പോലീസ് ഓഫീസര്‍ ആന്റേഴ്സണ്‍ ഗോര്‍ബനെ (40) കൊലപ്പെടുത്തിയ കേസ്സില്‍ പ്രതി ടോറി ട്വയ്നിന്റെ വധ ശിക്ഷ ഒക്ടോബര്‍ 19 വ്യാഴാഴ്ച രാത്രി 9 ന് അറ്റ്മോര്‍ ഹോള്‍മാന്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ നടപ്പാക്കി.

1997 സെപ്റ്റംബര്‍ 24 നായിരുന്നു 30 വയസ്സുള്ള ഗോര്‍ഡന്‍ പെട്രോള്‍ കാറില്‍ ഇരിക്കുമ്പോള്‍ പ്രതിയുടെ വെടിയേറ്റ് മരിച്ചത്. അഞ്ച് തവണയാണ് ഓഫീസര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്.വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി പറഞ്ഞത്, എന്റെ കണ്ണുകളിലേക്ക് നോക്കൂ എനിക്കൊരു ഭയവുമില്ല, അലഭാമ സ്റ്റേറ്റിനെ ശപിച്ചുകൊണ്ടാണ് വധശിക്ഷ ഏറ്റുവാങ്ങിയത്.

വധശിക്ഷ സ്റ്റേ ചെയ്യുന്നതിനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിതീകരിച്ചു. അലഭാമയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അമേരിക്കയില്‍ വധശിക്ഷ നിര്‍ബാധം തുടരുകയാണ്.

Picture2



Comments


never stop execution
by thomas chacko, india on 2017-10-21 07:40:34 am
Everyone who is born to this world has a right to live and die in a maximum age. One does not have a right to kill other... any person who kills other mercilessly has to die by an execution..


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code