Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നമ്മുടെ വളര്‍ച്ച മുകളിലോട്ടോ താഴോട്ടോ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Picture

പ്രബുദ്ധരായ ജനങ്ങളുടെ നാടാണ് കേരളമെന്ന് എന്നും നാം അഭിമാനിച്ചിരുന്നു. അതില്‍ അല്പം അഹങ്കരിക്കുകയും ചെയ്തിരുന്നു. വിദ്യാസമ്പന്നരും വിവേകമുള്ളവരെന്നും അഭിമാനത്തോടെ നാം പറയുമ്പോള്‍ അതില്‍ അര്‍ത്ഥമുണ്ടെണ്ടന്ന് മറ്റുള്ളവരും അംഗീകരിച്ചിരുന്നു. തെറ്റ് കണ്ടണ്ടാല്‍ അതിനെ എതിര്‍ക്കുകയും ശരി കണ്ടണ്ടാല്‍ അതിനെ അംഗീകരിക്കുകയും ചെയ്തിരുന്ന നാം മറ്റുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിവര ക്കേടിനേയും വികലമായ പ്രവര്‍ത്തികളെയും പുച്ഛിച്ചു തള്ളിയിരുന്നു. തമിഴ്‌നാടിനെക്കുറിച്ച് നാം പുച്ഛത്തോടെ പറഞ്ഞിരുന്ന ഒന്നായിരുന്നു അവിടുത്തെ ജനങ്ങളുടെ താരാരാധന. ചലച്ചിത്ര രാജാക്കന്മാരെ ദൈവത്തോട് ഉപമിച്ച് അവര്‍ക്കുവേണ്ടണ്ടി ആരാധനാലയങ്ങള്‍ പണിത് അതില്‍ പൂജ നടത്തിയപ്പോള്‍ നാം അവരെ കളിയാക്കി. അവരെ പുച്ഛത്തോടെ കണ്ടണ്ടു. അവിടെ താരാരാധന തലക്കുപിടിച്ച് ഫാന്‍സ് അസ്സോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ വിവരമില്ലാത്തവന്റെ വി വരക്കേടെന്നോ തെണ്ടണ്ടിത്തിരിഞ്ഞു നടക്കുന്നവന്റെ പണിയെന്നോ ആയിരുന്നു നമ്മുടെ വിലയിരുത്തല്‍.
       
ദക്ഷിണേന്ത്യയില്‍ താരാരാധന തലക്കുപിടിച്ച് കോപ്രായം കാട്ടിയതിനെയാണ് നാം വിമര്‍ശിച്ചതെങ്കില്‍ ഉത്തരേന്ത്യയിലെ ജനാധിപത്യ ധ്വംസന ത്തെയും അവിടെ നടക്കുന്ന അതിക്രമങ്ങളെയുമായിരുന്നു കളി യാക്കിയിരുന്നത്. കള്ളവോട്ടും കരിഞ്ചന്തയും കലാപരാഷ്ട്രീയവും കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന രീതിയിലുള്ള പ്രവര്‍ത്തികളും ബാലപീഡനങ്ങളും സ്ത്രീ പീഡനങ്ങളും തുടങ്ങി എല്ലാ അതിക്രമങ്ങളും അവകാശലംഘനങ്ങളും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികളും ഉത്ത രേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നപ്പോള്‍ ഇവിടെയിരുന്നുകൊണ്ട ണ്ട് നാം ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതാണ്. അതൊന്നുമില്ലാത്ത മഹത്തായ നാടാണ് നമ്മുടെ മണ്ണെന്നു പറഞ്ഞ് നാം അഹങ്കരിച്ചതാണ്.
       
എന്നാല്‍ തമിഴ്‌നാടിനേക്കാള്‍ താരാരാധനയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ അക്രമങ്ങളും അവകാശലംഘനങ്ങളും മലയാളക്കരയെന്ന മഹത്തായ നമ്മുടെ മണ്ണില്‍ തഴച്ചു വളരുകയാണ്. എന്ത് പറഞ്ഞ് നാം അഭിമാനിച്ചുവോ അതില്‍ നാമിപ്പോള്‍ അപമാനിതരായിക്കൊണ്ടണ്ടിരിക്കുന്നുയെന്നതാണ് സത്യം.
       
കാരണം ഇതെല്ലാം ഇപ്പോള്‍ യഥേഷ്ടം നമ്മുടെ മണ്ണില്‍ ഉണ്ടെണ്ടന്നതു തന്നെ തമിഴനാട്ടില്‍ പോലുമില്ലാത്തത്ര താരാരാധന ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ടെണ്ടന്നു പറയുമ്പോള്‍ അതില്‍ നെറ്റി ചുളിക്കേണ്ട കാര്യമില്ല. ജ യിലിലായിരുന്ന ഒരു നടനെ അദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ വരവേറ്റത് അതിനൊരുദാഹരണമാണ്. കുറ്റാരോപിതനായി അതും സ്ത്രീപീഡനമുള്‍പ്പെടെ പല കേസ്സുകള്‍ അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ടണ്ട്. ശക്തമായ ഉപാധികളോടെ അദ്ദേഹത്തിന് കോടതി ജാമ്യം ന ല്‍കുകയുണ്ടായി. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തിന്റെ ആരാധകര്‍ എന്ന ഫാന്‍സുകാര്‍ സ്വീ കരിച്ചത് ഇന്ത്യയുടെ പ്രധാന മന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ആവേശത്തോടെയായിരുന്നു. അതല്ലെങ്കില്‍ ഇന്ത്യാ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് വിജയം വരിച്ച് രാജ്യത്തിനും നാടിനും അഭിമാനം പകര്‍ന്ന രീതിയിലുള്ളതുപോലെയോ അതുമല്ലെങ്കില്‍ ചന്ദ്രനില്‍ പോയി വിജയകരമായി തിരിച്ചു വന്നതുപോലെയോ. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടി വന്നപോലെ ജയിലിനു പുറത്തേക്ക് സ്വീകരിച്ചത് ജയിലിനു മുന്നില്‍ അവര്‍ ആഹ്ലാദം പങ്കിട്ടു പലരും പൊട്ടിക്കരഞ്ഞു.
       
ആരും ആത്മഹൂതി ചെയ്തില്ലായെന്നു മാത്രം. മു ഖ്യമന്ത്രിയായിരുന്ന എം.ജി. ആര്‍. മരിച്ചപ്പോള്‍ തമിഴ്ജനത കാട്ടിക്കൂട്ടിയ വികാര പ്രകടനങ്ങള്‍ കണ്ടണ്ടപ്പോഴും ജയലളിതയെ അഴിമതി കുറ്റത്തിന് ജയി ലിലടച്ചപ്പോള്‍ അവരുടെ ആരാധകര്‍ ജയിലിനു ചുറ്റും നടത്തിയ ഭ്രാന്തമായ വികാരവിക്ഷോപങ്ങള്‍ കണ്ടണ്ടപ്പോള്‍ നാം ചോദിച്ച ഒരു ചോദ്യമുണ്ടണ്ട് ഇവര്‍ക്ക് ജോലിയൊന്നുമില്ലയോയെന്ന്. അന്നൊക്കെ ചാനലുകളും ബുദ്ധിജീവി സാഹിത്യകാരന്മാരും മറ്റും ആ വിവരക്കേടിനെ വട്ടെന്നാണ് വിശേഷിപ്പിച്ചത്. ആ വട്ട് ഇന്ന് കേരളത്തിലെ ഒരു വിഭാഗം യുവാക്കളില്‍ പിടികൂടിയിരിക്കു ന്നുയെന്നുവേണം പറയാന്‍.
       
ഗോവിന്ദചാമിയെ ക്രൂശിക്കുകയെന്നു പറഞ്ഞ് മുറവിളി കൂട്ടിയ നാട്ടില്‍ തെറ്റിനെ വ്യക്തികളുടെ സമൂഹത്തിലെ സ്ഥാനത്തിനനുസരിച്ച് വ്യാ ഖ്യാനിക്കുന്നുയെന്നാണ് ഇതൊക്കെ കാണുമ്പോള്‍ തോന്നിപ്പോകുക. പട്ടാപ്പകല്‍ തെരുവു നായയെ തല്ലുന്നതുപോലെ നടുറോഡിലിട്ട് ഒരു വ്യക്തിയെ തല്ലിചതക്കുമ്പോള്‍ അത് നോക്കിക്കണ്ടണ്ട് ഒരു കാഴ്ചക്കാരനെപ്പോലെ ആസ്വാദിക്കുന്നവര്‍ ജാമ്യത്തിലിറങ്ങിയ ഒരു വ്യക്തിയെ താരാരാധനയുടെ മത്തു തലയ്ക്കുപിടിച്ച് വീരപുരുഷനെ പ്പോലെ എഴുന്നള്ളിച്ചുകൊണ്ടണ്ടു പോകുന്നു എന്നത് ഏറെ രസകരമാണ.
       
അപകടത്തില്‍പ്പെട്ട് ഒരാള്‍ വഴിയരികില്‍ രക്തം വാര്‍ന്ന് മരണാസന്നനായി കിടന്നാല്‍ ഒന്ന ് തിരിഞ്ഞുനോക്കാന്‍ പോലും ഇന്നത്തെ തലമുറയ്ക്ക് മനുഷ്യത്വം ഇല്ലെന്നിരിക്കെ ഈ സ്വീകരണാഘോഷം നമ്മുടെ മാറിവരുന്ന കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു. തെറ്റിനെപ്പോലും അംഗീകരിച്ച് അതൊരു വലിയ ആഘോഷമാക്കി മാറ്റുമ്പോള്‍ അതിനെയായിരുന്നു നാം ഒരിക്കല്‍ ആക്ഷേപിച്ചതെന്ന് ഓര്‍ക്കണം. സത്യത്തില്‍ നമ്മുടെ വളര്‍ച്ച മു കളിലോട്ടോ അതോ താഴേക്കോയെന്ന് ചിന്തിക്കേണ്ടണ്ടിയിരിക്കുന്നു.
       
നാം സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ഒരു വാലില്‍ക്കെട്ടി അഭിമാനം കൊള്ളുമ്പോള്‍ ഇതുപോലെയുള്ളവയില്‍ കൂടി അപമാനിക്കപ്പെടുന്നുയെന്ന് തന്നെ പറയാം.പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയെ പ്രദക്ഷിണത്തോടെ പ്രതിഷ്ഠിക്കുമ്പോള്‍ നാളെ തെറ്റും ശരിയും ഓരോരുത്തരുടെയും സമൂഹത്തിലെ സ്ഥാനം വച്ച് മാറ്റപ്പെടും. സാധാരാണക്കാരന്റെ തെറ്റിനെ തെറ്റായും സമൂഹത്തില്‍ ഉന്നതനായവന്റെ തെറ്റിനെ തെറ്റിലെ ശരിയെന്നും വ്യാഖ്യാ നിക്കപ്പെടും.
       
ഒരു കാര്യത്തില്‍ ഇന്ന് നാം മറ്റുള്ളവരെക്കാള്‍ മുന്‍പിലായി. അമ്മയെ തല്ലിയാലും അനേകം പേരിന്ന് അവര്‍ക്കൊപ്പമുണ്ടണ്ട്. അമ്മയെ എന്തുകൊണ്ടണ്ട് തല്ലിയെന്നു ചോദിക്കുന്നതിനേക്കാള്‍ അമ്മയതര്‍ഹിക്കുന്നുയെ ന്നു പറയാനാണ് ഇന്ന് കൂടുതല്‍ പേര്‍ക്കും താല്പര്യം. സെക്യൂരിറ്റിക്കാരനെ കാറിടിച്ച് കൊന്ന നിസ്സാമിനെപോലും ജയിലില്‍ നിന്നിറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടണ്ട് അതിനായി അസ്സോസിയേഷന്‍ രൂപീകരിച്ച നാടാണ് ഒരു കാലത്ത് പ്രബുദ്ധതയുടെ ഊറ്റം കൊണ്ടണ്ടിരുന്ന കേരളം. കൈയ്യില്‍ കാശും കരുത്തില്‍ കൈയ്യൂക്കുള്ളവര്‍ക്കും ഇവിടെ പീഡിപ്പിക്കാം പേടിപ്പിക്കാം.
       
ഒരു കാലത്ത് പട്ടിണി മാറ്റാന്‍ പറമ്പില്‍ കിടക്കുന്ന കപ്പ പോലും മോഷ്ടിക്കാന്‍ ഭയമായിരുന്നു ആളുകള്‍ക്ക.് കാരണം മോഷ്ടാവെന്ന് വിളിപ്പേരു വന്നാല്‍ അവന്റെ പത്തു തലമുറയ്ക്ക് അത് തീരാ ശാപമാകുക യും അപമാനമാകുകയും ചെയ്യുമായിരുന്നു. അപ്പോള്‍ പിന്നെ ഒരു സ്ത്രീ പീഡനമെന്ന് പറഞ്ഞാല്‍ അത് ഊഹിക്കാവുന്നതേയുള്ളു.  സ്ത്രീ പീഡനക്കേ സില്‍ പ്രതിയാക്കുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തവര്‍ നമ്മു ടെ നാട്ടിലുണ്ട ണ്ട്. എന്നാല്‍ അത് ഒരലങ്കാരമായി ഇന്ന് മാറിയോ എന്ന് സംശയിക്കേണ്ടണ്ടിയിരിക്കുന്നു.
       
കാലം മാറിയതാണോ മനുഷ്യരുടെ മനോഭാവത്തിന് വന്ന മാറ്റമാണോ. എന്തായാലും അത് കേരളത്തെ കൊണ്ടെണ്ടത്തിക്കുന്നത് എന്തിലേക്കാണെന്ന് കാലത്തിനു മാത്രമെ കാണിക്കാന്‍ പറ്റുകയുള്ളു. നാളെ സ്ത്രീ പീഡനക്കാര്‍ വീരപുരുഷന്മാരായി വാഴ്ത്തപ്പെടാം. അവരുടെ കൈയ്യില്‍ കാശും ആളും അര്‍ത്ഥവുമുണ്ടണ്ടായാല്‍ മതി. അന്ന് മറ്റുള്ളവര്‍ നമ്മെ നോക്കി പറയും ഇന്നലെ നാം അവരെ നോ ക്കി കളിയാക്കിയ അതേ വാക്കു കള്‍ കൊണ്ട ണ്ട്. അവര്‍ നമ്മെ നോക്കി വളരുമ്പോള്‍ തെറ്റും ശരിയും തിരിച്ചറിഞ്ഞ് തെറ്റിനെ പുച്ഛിച്ചു തള്ളി മുന്‍പോട്ട് നീങ്ങുമ്പോള്‍ നാം അവരെ കണ്ട ണ്ട് എങ്ങോട്ടു പോകുന്നുയെന്ന് ചിന്തിക്കണം. വളരുംതോറും പിളരുന്ന പാര്‍ട്ടികളെ കണ്ട ണ്ട് വളര്‍ന്ന നാം വളരുംതോറും തളരുകയാണോ എന്ന് ചിന്തിക്കണം. ഇന്നലെ നാം ആരെ എന്തിന്റെ പേരില്‍ കളിയാക്കിയോ അവര്‍ അതെ കാര്യത്തിന് ഇന്ന് നമ്മെ നോക്കി കളിയാക്കുന്നുയെന്നതാണ് സത്യം.          



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code